Friday, January 19, 2024

82 നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ

നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-82. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 82

സുധീര്‍ നാഥ്

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ ശ്രദ്ധിക്കാത്തവര്‍ ചുരുക്കം. റോസാപ്പൂ ഇല്ലാതേയും നെഹ്റുവിനെ വരച്ചിരുന്ന കാലം ഉണ്ടായിരുന്നു. തന്‍റെ ഉള്ളില്‍ ഇന്ത്യയുടെ ഭാവി ഓര്‍ത്ത് തീ കത്തുകയാണെന്ന് ലോക നേതാക്കള്‍ക്ക് മുന്നില്‍ നെഹ്റു പ്രസ്ഥാവിച്ചു. ഇത് വിഷയമാക്കി 1952 മാര്‍ച്ച് മാസം രണ്ടാം തിയതി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഒരു പൂന്തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന നെഹ്റുവിന്‍റെ വായില്‍ നിന്ന് തീയും പുകയും. അത് അണയ്ക്കാന്‍ വെള്ളവുമായി ഓടി അടുക്കുന്ന ലോക നേതാക്കള്‍. തോട്ടത്തിലെ ഒരു പൂവ് നെഹ്റു തന്‍റെ ഉടുപ്പില്‍ കുത്തിയിട്ടുണ്ട്. 

മറ്റെരിക്കല്‍ നെഹ്റു ഒരു പ്രസ്ഥാവന നടത്തിയത് വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസ്സിന് സോഷ്യലിസം സ്വീകാര്യമാണെന്നും കമ്മ്യൂണിസത്തോടാണ് എതിര്‍പ്പ് എന്നായിരുന്നു പ്രസ്ഥാവന. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്റുവിന്‍റെ പ്രസ്ഥാവനയെ വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പൂന്തോട്ടത്തില്‍ നിന്ന് വളരെ നിസാരമായി ഒരു റോസാപ്പൂ ഇറുത്ത് കോട്ടിന്‍റെ പോക്കറ്റില്‍ വെയ്ക്കുന്ന പോലാണ് സോഷിലിസം സ്വീകരിക്കലെന്ന നെഹ്റുവിന്‍റെ ധാരണ എന്നാണ് ശങ്കറിന്‍റെ കാര്‍ട്ടൂണിന്‍റെ ഉള്ളടക്കം. സോഷ്യലിസമാണ് റോസാപ്പൂവ്. തുടര്‍ച്ചയായി കാര്‍ട്ടൂണില്‍ ശങ്കര്‍ വരച്ച കോട്ടിലെ റോസാപ്പൂവ് നെഹ്റുവിനെ ആകര്‍ഷിച്ചു. ഇതായിരുന്നു നെഹ്റുവിനെ  റോസാപ്പൂ ചൂടിക്കാന്‍ പ്രേരിപ്പിച്ച സംഭവം. 

റോസാപ്പൂ കാര്‍ട്ടൂണില്‍ വന്നത് ഇഷ്ടപ്പെട്ട സ്ഥിരമായി തന്‍റെ കോട്ടില്‍ കുത്തിവ്ക്കൊന്‍ തുടങ്ങി. അങ്ങിനെ ശങ്കറിന്‍റെ കാര്‍ട്ടൂണ്‍ നെഹ്റുവിന്‍റെ റോസാപ്പൂ പ്രണയത്തിന് നിമിത്തമായി. പിന്നീട് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും റോസാപ്പൂ വരയ്ക്കാന്‍ തുടങ്ങി. പുതുതലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല വരയ്ക്കാന്‍ അറിയുന്ന ആരും നെഹ്റു തൊപ്പിയും, നെഹ്റു ജാക്കറ്റും, റോസാപ്പൂവും വരച്ച് ലളിതമായി നെഹ്റുവിനെ വരയ്ക്കും. 

കാര്‍ട്ടൂണ്‍ കടപ്പാട് : ശങ്ക്സ്േ വീക്കിലി 

No comments:

Post a Comment