Thursday, January 4, 2024

20 ഭരിപ്പിപ്പിക്കല്‍ എന്നതും ഒരുതരം കലയാണ്…

ഭരിപ്പിപ്പിക്കല്‍ എന്നതും ഒരുതരം കലയാണ്… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-20. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം. 



രാഷ്ട്രീയ ഇടവഴി 20

സുധീര്‍ നാഥ്

ഭരിപ്പിപ്പിക്കല്‍ എന്നതും ഒരുതരം കലയാണ്...

പിന്‍സീറ്റ് ഡ്രൈവിങ്ങ് എന്ന് കേട്ടിട്ടുണ്ടോ...? രാഷ്ട്രീയത്തിലും, ഭരണതലത്തിലും, എന്നുവേണ്ട എല്ലാ അധികാര കേന്ദ്രങ്ങളിലും പിന്‍ സീറ്റ് ഡ്രൈവിങ്ങ് സംഭവിക്കാം. എന്താണ് പിന്‍ സീറ്റ് ഡ്രൈവിങ്ങ് എന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ച് കണ്ടിട്ടുണ്ട്. ഒരു ഭരണം നിയന്ത്രിക്കാന്‍ ഒരു ശക്തനായ വ്യക്തിക്ക് നിയമപരമായി സാധിക്കില്ല എന്ന സാഹചര്യം വരുമ്പോള്‍ അയാള്‍ക്ക് വ്യക്തിപരമായി നിയന്ത്രിക്കാന്‍, അല്ലെങ്കില്‍ അയാള്‍ പറയുന്നത് അതുപോലെ ചെയ്യുന്ന ഒരാളാകണം ഭരണകസേരയില്‍ വേണ്ടത്. 

വനിതാസംവരണം വന്നപ്പോള്‍ ചിലയിടങ്ങളില്‍ ഭാര്യമാര്‍ മെമ്പര്‍മാരാകുകയും, ഭര്‍ത്താക്കന്‍മാര്‍ ഭരിക്കുകയും ഉണ്ടായത് നമ്മള്‍ നേരില്‍ കണ്ടതല്ലേ. ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ നിര്‍വീര്യമാക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് പൂര്‍ണ്ണ അധികാരം നല്‍കുന്ന നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി (ഭേദഗതി) ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത് ഉദാഹരണം.

ശക്തമായ രാഷ്ട്രീയ വീക്ഷണമുള്ള ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കേരളത്തെ 1970ല്‍ അച്ച്യുത മേനോനെ കൊണ്ട് ഭരിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ പ്രസിഡന്‍റ് ഭരണം നടന്നു കൊണ്ടിരിക്കുന്ന സമയമാണ് ഇത്. തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് ഒപ്പമായിരുന്നു സി.പി.ഐ. ഐക്യജനാധിപത്യ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച അവസരത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സി.പി.ഐ. നേതാവ് സി. അച്ച്യുതമേനോനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചു. കാര്‍ട്ടൂണിസ്റ്റ് മന്ത്രി തന്‍റെ കാര്‍ട്ടൂണില്‍ തന്ത്രി എന്ന പേരില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. കേരളമെന്ന അപകടകാരിയായ ആനയെ പ്രസിഡന്‍റ് ഭരണത്തില്‍ തളച്ചിരിക്കുന്നു. ആനയുടെ മുകളിലേയ്ക്ക് അച്ച്യുതമേനോനെ കെട്ടി ഇറക്കുന്നതാണ് കാര്‍ട്ടൂണ്‍.

No comments:

Post a Comment