Thursday, January 4, 2024

67 യുദ്ധവും കാര്‍ട്ടൂണും

യുദ്ധവും കാര്‍ട്ടൂണും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-67. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 67

സുധീര്‍ നാഥ്

യുദ്ധവും കാര്‍ട്ടൂണും

യുദ്ധ കാര്‍ട്ടൂണുകള്‍ വരയ്ക്കുക എന്നത് ശ്രമകരമായ ഒരു കര്‍മ്മമാണ്. ലോകത്തിന്‍റെ പല ഭാഗങ്ങളിലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍ യുദ്ധത്തിനെതിരെ എത്രയോ കാര്‍ട്ടൂണുകള്‍ വരച്ചിരിക്കുന്നു. യുദ്ധത്തിന്‍റെ ഭീകരത സമൂഹത്തിലേക്ക് എത്തിക്കുന്നതിന് ജനകീയ കലയായ കാര്‍ട്ടൂണ്‍ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. യുദ്ധത്തില്‍ നിന്ന് ചില രാഷ്ട്രങ്ങളെ പിന്തിരിപ്പിക്കുന്നതിനും കാര്‍ട്ടൂണ്‍ വഴിവെച്ചു എന്നാണ് ചരിത്രം പറയുന്നത്. യുദ്ധത്തിനെതിരെ സമൂഹത്തെ ബോധവത്ക്കരിക്കുന്നതിന് കാര്‍ട്ടൂണിസ്റ്റുകള്‍ വഹിച്ച പങ്ക് വിസ്മരിക്കാന്‍ സാധിക്കില്ല.

ആധുനിക രാഷ്ട്രീയ കാര്‍ട്ടൂണുകളുടെ പിതാവായ ജയിംസ് ഗില്‍റെ വരച്ച കാര്‍ട്ടൂണുകള്‍ എല്ലാവരും പ്രശംസിക്കയും അംഗീകരിച്ചുമിരുന്നു. അദ്ദേഹം വരച്ച യുദ്ധകാല രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഏറെ പ്രശസ്തവുമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ കാര്‍ട്ടൂണിസ്റ്റ് ന്യൂസിലാന്‍റ് സ്വദേശിയായ ഡേവിഡ് ലോ ജയിംസ് ഗില്‍റെയെ പോലെ യുദ്ധ കാര്‍ട്ടൂണുകളിലൂടെ തന്നെ പ്രശസതി നേടിയ വ്യക്തിയാണ്. രണ്ടാം ലോകം വിറപ്പിച്ച ഹിറ്റ്ലറെ അതിനിശിതമായി അധിക്ഷേപിച്ചു വരച്ച കാര്‍ട്ടൂണ്‍ കണ്ടു കലി പൂണ്ട ഹിറ്റ്ലര്‍  പത്രം തുണ്ടുതുണ്ടായി വലിച്ചു കീറിയിട്ടും അരിശം തീരാഞ്ഞ് മേശപ്പുറത്തിരുന്ന പേപ്പര്‍ വെയ്റ്റ് എടുത്തു നിലത്തെറിഞ്ഞു. ബ്രിട്ടീഷ് പത്രങ്ങളുടെ ക്രൂര വിനോദമാണെന്നാണ് സ്റ്റാലിന്‍ ഒരിക്കല്‍ ലോയുടെ കാര്‍ട്ടൂണുകളെപ്പറ്റി പറഞ്ഞത്. ഒരു ബ്രിട്ടീഷുകാരനായി അറിയപ്പെട്ടിരുന്നെങ്കിലും. ലോ ജനിച്ചതും വളര്‍ന്നതും ആസ്ത്രേലിയയിലായിരുന്നു.

ലോക പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളൊക്കെ യുദ്ധത്തിനെതിരായ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട് എന്നത് എടുത്ത് പറയാം. ലോകത്തെ മറ്റ് കാര്‍ട്ടൂണിസ്റ്റുകളെ പോലെ തന്നെയാണ് ഇന്ത്യയിലെയും കേരളത്തിലെയും കാര്‍ട്ടൂണിസ്റ്റുകള്‍ യുദ്ധത്തിനെതിരെ കാര്‍ട്ടൂണ്‍ വരച്ചിട്ടുള്ളത്. അത്തരത്തില്‍ ഒട്ടേറെ കാര്‍ട്ടൂണ്‍ നമ്മുടെ മലയാളത്തിലും പിറവി കൊണ്ടിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് രജീന്ദ്രകുമാര്‍ വരച്ച യുദ്ധ കാര്‍ട്ടൂണ്‍ വളരെ ശ്രദ്ധേയമാണ്. മനുഷ്യനെ കുരുതി കൊടുക്കുന്ന ബോംബുകളുടെ അതിപ്രസരം എല്ലാ യുദ്ധങ്ങളിലും കാണാവുന്നതാണ്. അത്തരത്തില്‍ ബോംബുകള്‍ മനുഷ്യക്കുരുതി കൊടുക്കുന്നതായാണ് രവീന്ദ്രകുമാര്‍ വരച്ച കാര്‍ട്ടൂണിന്‍റെ ഉള്ളടക്കം. ഒരു ക്ലോക്കിന്‍റെ ചെറിയ സൂചിയും വലിയ സൂചിയും മാത്രം കൊണ്ട് ഒരു വലിയ ആശയം അദ്ദേഹം വിവരിക്കുന്നത് വാക്കുകളില്‍ പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുകയില്ല. ആയിരം വാക്കുകള്‍ കൊണ്ട് എഴുതുന്ന ലേഖനത്തിനേക്കാള്‍ ശക്തമായിരിക്കും കാര്‍ട്ടൂണുകള്‍ എന്ന് നമ്മള്‍ പറയുന്നതിന് തുല്യമാണ് രചീന്ദ്രകുമാറിന്‍റെ ഈ ഒരു കാര്‍ട്ടൂണ്‍.

No comments:

Post a Comment