Thursday, January 4, 2024

10 അറബിക്കഥയില്‍ നിന്ന് കേരളത്തിലേയ്ക്ക്

അറബിക്കഥയില്‍ നിന്ന് കേരളത്തിലേയ്ക്ക് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-10. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 10

സുധീര്‍ നാഥ്

അറബിക്കഥയില്‍ നിന്ന് കേരളത്തിലേയ്ക്ക്

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജനങ്ങളെ അഭിമുഖീകരിക്കേണ്ട സമയമാകുന്ന അവസരത്തില്‍ പ്രതിച്ഛായയെ കുറിച്ച് ഓര്‍മ്മ വരും. തിരഞ്ഞെടുപ്പില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് മുന്‍പ് പ്രതിച്ഛായ മികച്ചതാക്കാന്‍ എല്ലാ പാര്‍ട്ടികളും അവരുടേതായ എല്ലാ ശ്രമങ്ങളും നടത്തും. കേരളത്തിന്‍റെ ഒരെറ്റത്ത് നിന്ന് മറ്റേ അറ്റത്തേയ്ക്ക് ജാഥ നടത്തി ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്ന വിദ്യ എല്ലാ പാര്‍ട്ടികളും പ്രതിച്ഛായ നന്നാക്കുന്നതിന്‍റെ ഭാഗമായി നടത്തുന്നത് സാധാരണമാണ്.  ഭരണത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയും, മുന്നണിയും ഇലക്ഷന്‍ പ്രഖ്യാപിക്കും മുന്‍പ് വ്യാപകമായി ഉത്ഘാടനങ്ങളും, പരസ്യങ്ങളും നല്‍കുന്നു. ഭരണപക്ഷത്തിന്‍റെ വീഴ്ച്ചകള്‍ ചൂണ്ടി കാട്ടി പത്രസമ്മേളനങ്ങള്‍ നടത്തുന്നതാണ് പ്രതിപക്ഷത്തിന്‍റെ പണി. 

കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി യുഡിഎഫ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കുന്നു. ഘടക കക്ഷികള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നു. പ്രതിപക്ഷമാണെങ്കില്‍ വളരെ ശക്തമായി സര്‍ക്കാരിനെ വിമര്‍ശിക്കുന്നു. പ്രതിച്ഛായ നന്നാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ കടമ. അതിനായി അദ്ദേഹം ഘടകകക്ഷി നേതാക്കളുമായി മാരത്തോണ്‍ ചര്‍ച്ച നടത്തുന്ന വാര്‍ത്ത വന്നിരുന്ന സമയം. എല്ലാ ഘടകകക്ഷി നേതാക്കളേയും ഒരുമിച്ചിരുത്തി തീരുമാനമെടുക്കാന്‍ സാധിക്കാത്ത തലത്തില്‍ പ്രശ്നം വഷളായി കഴിഞ്ഞിരുന്നു. പ്രശ്നക്കാരായ ഓരോ ചെറിയ ഘടകകക്ഷികളേയും ഒഴിവാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നു.

ഈ അവസരത്തില്‍ സരസന്‍ ഹാസ്യ മാസികയില്‍ രാജൂ നായര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ രസകരമാണ്. വിശ്വസാഹിത്യത്തിന് അറബി ഭാഷയില്‍ നിന്ന് ലഭിച്ച അല്‍ഫ് ലൈലാ വാ ലായ്ലാ എന്ന പേരില്‍ പ്രശസ്തമായ 1001 രാവുകള്‍. ഈ ആറേബ്യന്‍ കഥയെ അന്നത്തെ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടി കുഴച്ചാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചത്. ആറേബ്യന്‍ രാവുകളിലെ ഷഹ്രിയാര്‍ രാജാവിന്‍റെ സ്ഥാനത്ത് മുഖ്യമന്ത്രി കെ. കരുണാകരന്‍. ബുദ്ധിമതിയായ മന്ത്രി പുത്രി ഷഹറാവാദിന്‍റെ സ്ഥാനത്ത് കെ.എം. മാണി. തൊട്ടടുത്ത് തോഴിയായി മുസ്ലീം ലീഗിന്‍റെ അവഹാദ് കുട്ടി നഹ. ഒന്നിന് പിന്നില്‍ ഒന്നായി 1001 കഥകള്‍ പറഞ്ഞ് ഷഹറാസാദ് രാജാവിന്‍റെ മനം കവര്‍ന്നത് പോലെ മാണിയും കരുണാകരന്‍റെ മനം കവര്‍ന്നതായാണ് രാഷ്ട്രീയ ചരിത്രം.

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

No comments:

Post a Comment