Thursday, January 4, 2024

11 കോഴി ബിരിയാണിയാണ് പ്രിയം

കോഴി ബിരിയാണിയാണ് പ്രിയം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-11. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 11

സുധീര്‍ നാഥ്

കോഴി ബിരിയാണിയാണ് പ്രിയം

മലബാറില്‍ ബിരിയാണിക്ക് വലിയ ഡിമാന്‍റാണ്. കോഴി ബിരിയാണിയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത് വരിക. വറുത്തത്, പൊരിച്ചത് എന്നൊക്കെ അര്‍ത്ഥമുള്ള ڇബെറ്യാന്‍ڈ എന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് ڇബിരിയാണിڈ എന്ന പേരു ലഭിച്ചത്. പ്രാചീന കാലം മുതല്‍ക്കേ അറേബ്യയുമായി വ്യാപാരബന്ധമുണ്ടായിരുന്നതിനാല്‍ കേരളത്തിലും ബിരിയാണിയും നെയ്ച്ചോറും പണ്ടു മുതല്‍ക്കേ നിലവില്‍ ഉണ്ടായിരുന്നു. മലബാറില്‍ വിശേഷ അവസരങ്ങളിലെല്ലാം ബിരിയാണി ഉണ്ടാക്കാറുണ്ട്.

മുസ്ലീം ലീഗിന്‍റെ യോഗങ്ങളില്‍ സ്ഥിരമായി കോഴിബിരിയാണിയാണ് ഉച്ചയ്ക്കും അത്താഴത്തിനും നല്‍കാറ്. അടിയന്തിരാവസ്സ്ഥയ്ക്ക് ശേഷം മുസ്ലീം ലീഗില്‍ അഭിപ്രായ വ്യത്യാസം ശക്തമായി. ലീഗ് രണ്ടാകുകയും, രണ്ട് വിഭാഗമായി പ്രവര്‍ത്തനവും തുടങ്ങി. ഇത് വലിയ ക്ഷീണമാണ് മുസ്ലീം ലീഗിന് ഉണ്ടാക്കിയത്. രണ്ട് വിഭാഗം മുസ്ലീം ലീഗിനേയും ഒരുമിപ്പിക്കാന്‍ 1985ല്‍ കോഴിക്കോട് ലയന ചര്‍ച്ച നടക്കുകയുണ്ടായി. ഇരു വിഭാഗവും അവരവരുടെ ഭാഗത്തെ ന്യായീകരിച്ച് വിജയിക്കാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ലയനം വേണമെന്ന് ഇരു കൂട്ടര്‍ക്കും ഉള്ളത് കൊണ്ട് ആരും യോഗം ബഹിഷ്കരിച്ചതുമില്ല. അതുകൊണ്ട് തന്നെ ലയന ചര്‍ച്ച നീണ്ടു പോയി. 

ലയന ചര്‍ച്ച മണിക്കൂറുകള്‍ മാത്രം നീണ്ടു നില്‍ക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. ചര്‍ച്ച ദിവസവും, ആഴ്ച്ചയും, മാസങ്ങളും നീണ്ടു. ലയന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് കോഴിബിരിയാണി കഴിക്കുന്നത് മാത്രം മെച്ചമായി. ലയന ചര്‍ച്ച ഇങ്ങനെ നീണ്ട് പോയ സമയത്താണ് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂര്‍ മാതൃഭൂമിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. രണ്ട് കോഴികള്‍ തമ്മില്‍ സങ്കടം പങ്കിടുകയാണ്. ഇവരുടെ ചര്‍ച്ച ഇങ്ങനെ തുടര്‍ന്നാല്‍ നമ്മുടെ വംശം നശിച്ചത് തന്നെ ചങ്ങാതീ...!!

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി.

No comments:

Post a Comment