Thursday, January 4, 2024

17 മക്കള്‍ മാഹാത്മ്യം

മക്കള്‍ മാഹാത്മ്യം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-17. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 17

സുധീര്‍ നാഥ്

മക്കള്‍ മാഹാത്മ്യം

മക്കളെ രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്ന പതിവ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കളും പതിവാക്കിയിട്ടുണ്ട്. എന്നാല്‍, സ്വന്തം കഴിവ് കൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ തന്നെ രാഷ്ട്രീയ നേത്യത്ത്വത്തില്‍ വന്നവരുണ്ട്. പിതാവിനേക്കാള്‍ ശക്തനായ നേതാവായ മക്കള്‍ കേരളത്തിലുണ്ട്. മക്കളെ ഒപ്പം നിര്‍ത്തി രാഷ്ട്രീയം കളിപ്പിച്ച പിതാക്കന്‍മാരും ഉണ്ട്. പ്രമുഖരായ രാഷ്ട്രീയ നേതാക്കളെ പോലെ പില്‍ക്കാലത്ത് രാഷ്ട്രീയത്തില്‍ ശോഭിക്കുന്ന എത്രയോപേരാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ട് മക്കള്‍ രാഷ്ട്രീയത്തെ പൂര്‍ണ്ണമായി തള്ളിപറയുവാനും സാധിക്കില്ല. മക്കള രാഷ്ട്രീയത്തില്‍ കൊണ്ടു വരാത്തവരുണ്ട്. വളര്‍ത്തി വലുതാക്കിയ സ്വന്തം പ്രസ്ഥാനത്തെ തള്ളിപറഞ്ഞ് മറുകണ്ടത്ത് നില്‍ക്കുന്ന മക്കളെ കണ്ട് താടിക്ക് ക്കൈകൊടുക്കുന്ന പിതാക്കന്‍മാരുണ്ട്. 

പ്രശസ്തരായ രാഷ്ട്രീയക്കാരനായ പിതാവിനെ കുറിച്ച് പറയുന്ന നേതാക്കളില്‍ കെ. മുരളീധരനാണ് മുന്നില്‍. കരുണാകരന്‍റെ മകള്‍ പത്മജയും രാഷ്ട്രീയത്തിലുണ്ട്. കെ മുരളീധരന്‍റെ രാഷ്ട്രീയ പ്രവേശനം ഏറെ ചര്‍ച്ചയായതാണ്. കോണ്‍ഗ്രസിന്‍റെ സേവാദള്‍ നേത്യത്ത്വം വഴിയെത്തിയ മുരളീധരന്‍ ആദ്യ കാലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നില്ല. ഈ കാലങ്ങളില്‍ പിതാവായ കെ. കരുണാകരന്‍ വലിയ ധാര്‍മ്മിക പിന്തുണ നല്‍കിയിരുന്നു എന്നത് വലിയ സംസാരമായിരുന്നു. 

കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി ഈ സാഹചര്യത്തില്‍ വരച്ച കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമായതാണ്. കലാകൗമുദിക്ക് വേണ്ടിയാണ് അദ്ദേഹം ഈ കാര്‍ട്ടൂണ്‍ വരച്ചത്. ഒരു മരച്ചുവട്ടില്‍ ഓടക്കുഴല്‍ വായിച്ചിരിക്കുന്ന കെ. കരുണാകരനോട് കമ്മ്യൂണിസ്റ്റ് താത്ത്വികാചാര്യനായ ഇ.എം.എസ് പറയുകയാണ്, ڇമുരളീ ഗാനം കേമാവ്ണ്ട്ട്ടോ... താളം അപ്പാടെ പിഴയ്ക്കുന്നുണ്ടെങ്കിലും...ڈ

കാര്‍ട്ടൂണ്‍ കടപ്പാട്: ഇ.പി. ഉണ്ണി

No comments:

Post a Comment