Thursday, January 4, 2024

50 ചെന്നായ് വരുന്നേ ചെന്നായ്…

ചെന്നായ് വരുന്നേ ചെന്നായ്… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-50. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 50

സുധീര്‍ നാഥ്

ചെന്നായ് വരുന്നേ ചെന്നായ്...

ഈസോപ്പ് കഥകള്‍ മലയാളിക്ക് പരിചിതമാണ്. വിഖ്യാതമായ സാരോപദേശ കഥകളുടെ ഉപജ്ഞാതാവായ ഈസോപ്പ് പുരാതന ഗ്രീക്ക് സാഹിത്യകാരനുമായിരുന്നു. ആമയും മുയലും, പൂച്ചയ്ക്ക് ആര് മണികെട്ടും, കാക്കയും കുറുക്കനും, കിട്ടാത്ത മുന്തിരി പുളിക്കും, തുടങ്ങിയ, പ്രായദേശകാല ഭേദമില്ലാത്ത ഈസോപ്പ് കഥകള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈസോപ്പ് കഥകള്‍ എഴുതിയിരുന്നില്ല, അദ്ദേഹം കഥ പറയുകയും, പ്രസംഗിക്കുകയും ചെയ്യുക മാത്രമാണുണ്ടായത്. പില്‍ക്കാലത്ത് ഈ കഥകള്‍ പലരും സമാഹരിക്കുകയാണുണ്ടായത്. 

അതിരു കടന്ന തമാശകള്‍ ആപത്തു വരുത്തിവെയ്ക്കും എന്ന ഗുണപാഠം തരുന്ന ഒരു കഥയുണ്ട്. ആട്ടിടയനായ ഒരു ബാലന്‍ ഒരിക്കല്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ കുസൃതിക്കായി ഉറക്കെ നിലവിളിച്ചു. ڇചെന്നായ് വരുന്നേ, എല്ലാവരും ഓടി വായോ!ڈ അവന്‍റെ വിളികേട്ടു ആളുകള്‍ കല്ലുകളും വടിയുമായി സഹായിക്കാനെത്തി. ബാലന്‍ തുള്ളിച്ചാടിക്കൊണ്ട് പറഞ്ഞു, ڇനിങ്ങളെ പറ്റിച്ചേ! വെറുതെ പറഞ്ഞതാണേ!ڈ മറ്റൊരിക്കല്‍ യഥാര്‍ത്ഥത്തില്‍ ചെന്നായ വന്നു. ബാലന്‍ വിളിച്ചു കൂവി കരഞ്ഞു. ڇചെന്നായ് വന്നേ, രക്ഷിക്കണേ... എല്ലാവരും ഓടി വായോ!ڈ ഇത്തവണ ആരും രക്ഷിക്കാന്‍ വന്നില്ല. ചെന്നായ് ആടിനെ കൊന്ന് കൊണ്ടു പോയി. 

ഈസോപ്പു കഥകളെ അടിസ്ഥാനമാക്കി പലരും കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. മലയാളിക്ക് പ്രിയങ്കരനായ സാഹിത്യകാരനാണ് ഒ.വി. വിജയന്‍. അദ്ദേഹം ദേശീയ തലത്തില്‍ പക്ഷെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലാണ് പ്രശസ്തന്‍. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്ന് വിളിച്ച് കൂവുന്നത് ബി.ജെ.പിയാണ്. രാജ്യത്തെ ഏറ്റവും സുരക്ഷ കൂടുതലുള്ള സംസ്ഥാനമാണ് കേരളം എന്നാണ് കണക്ക്. സുരക്ഷയ്ക്ക് വിഘാതമുണ്ടാകുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ കേരളത്തില്‍ ഉണ്ടികുന്നെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ചെറിയ സംഭവങ്ങള്‍ പോലും കേരളത്തില്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടും. എഫ്.ഐ.ആര്‍. കേരളത്തില്‍ രേഖപ്പെടുത്തും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി മറിച്ചാണ്. ഈസോപ്പുകഥയെ അടിസ്ഥാനമാക്കി ഒ.വി. വിജയന്‍ മാതൃഭൂമിയില്‍ 1980ല്‍ വരച്ച കാര്‍ട്ടൂണിന് ഇന്നും പ്രസക്തിയില്ലേ...?

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി

No comments:

Post a Comment