Monday, January 22, 2024

91 ബാബറി മസ്ജിദ് തകര്‍ന്നിടത്തെ മൂന്ന് ശവശരീരങ്ങള്‍

ബാബറി മസ്ജിദ് തകര്‍ന്നിടത്തെ മൂന്ന് ശവശരീരങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-91. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 91

സുധീര്‍ നാഥ്

ബാബറി മസ്ജീദ് തകര്‍ന്നിടത്തെ മൂന്ന് ശവശരീരങ്ങള്‍

1992 ഡിസംബര്‍ ആറാം തീയതിയാണ് ബാബറി മസ്ജിദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ കര്‍സേവകര്‍ തകര്‍ക്കുന്നത്.  വിഎച്ച്പിയും ബി ജെ പിയും അന്ന് അയോധ്യയില്‍ ഒരു റാലി സംഘടിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്‍റെയും അനുബന്ധ സംഘടനകളുടെയും ഒരു വലിയ സംഘം പ്രവര്‍ത്തകര്‍ അന്ന് റാലിയുടെ ഭാഗമായി പങ്കെടുത്ത് അക്രമാസക്തമാവുകയും സുരക്ഷാ സേനയെ കീഴടക്കുകയും മസ്ജിദ് തകര്‍ക്കുകയും ചെയ്തു. ഹിന്ദുമതത്തില്‍ രാമജന്മഭൂമി പുണ്യസ്ഥലമായി കണക്കാക്കപ്പെടുന്നു. ഉത്തര്‍പ്രദേശിലെ അയോധ്യ നഗരത്തില്‍ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്താണ് ഈ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്നു. ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നതിനുള്ള ചരിത്രപരമായ തെളിവുകള്‍ വിരളമാണ് എന്നത് ഒരു സത്യമാണ്.

ബാബറി മസ്ജീദ് പള്ളി ഉണ്ടായിരുന്നതിന് മുകളിലായിട്ടാണ് അയോധ്യയിലെ രാമ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബാബറി മസ്ജീദ് രാമക്ഷേത്രം തകര്‍ത്താണ് നിര്‍മ്മിച്ചതെന്ന് ഹിന്ദു പക്ഷം വിശ്വസിക്കുന്നു. എന്നാല്‍ കുറഞ്ഞത് നാല് നൂറ്റാണ്ടുകളായി, ഈ ഭൂമിയില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും മതപരമായ ആവശ്യങ്ങള്‍ക്കായി സൗഹ്യദപരമായി ഉപയോഗിച്ചിരുന്നു. 1980കളില്‍, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഈ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനുള്ള പ്രചാരണം ആരംഭിച്ചിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) അതിന്‍റെ രാഷ്ട്രീയ ശബ്ദമായി. 2024ല്‍ അത് രാഷ്ട്രീയമായി സാക്ഷാത്കരിച്ചു.

ബാബറി മസ്ജിദിന്‍റെ മൂന്നു താഴിക കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ പഞ്ചാബ് കേസരിയില്‍ ശേഖര്‍ ഗുരേര 1992 ഡിസംബര്‍ ഏഴാം തീയതി വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്‍റും, മനുഷ്യത്വവും, ജനാധിപത്യവുമാണ് തകര്‍ന്നത് എന്നായിരുന്നു കാര്‍ട്ടൂണിലൂടെ ശേഖര്‍ ഗുരേര പറഞ്ഞുവെച്ചത്. ഇത് മൂന്നും മൂന്നു ശവ ശരീരങ്ങളായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചു. ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ മൂന്നു ശവ ശരീരങ്ങള്‍ കണ്ടെത്തിയതായി കാര്‍ട്ടൂണ്‍ വിളിച്ചുപറഞ്ഞു. വളരെ അര്‍ത്ഥം നിറഞ്ഞ ഒരു കാര്‍ട്ടൂണ്‍ ആയി ഇത് മാറിയത് സ്വാഭാവികം.

കാര്‍ട്ടൂണ്‍ കടപ്പാട്: പഞ്ചാബ് കേസരി

90 മതേതരത്വം, ജനാധിപത്യം, ഭരണഘടന

മതേതരത്വം, ജനാധിപത്യം, ഭരണഘടന 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-90. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 90

സുധീര്‍ നാഥ്

മതേതരത്വം, ജനാധിപത്യം, ഭരണഘടന

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടു. ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങളാണ് കര്‍സേവകര്‍ തകര്‍ത്തത്. ഇന്ത്യയുടെ മതേതരത്വം, ജനാധിപത്യം, ഭരണഘടന തകര്‍ന്നുവെന്ന് അര്‍ത്ഥം വരുന്ന കാര്‍ട്ടൂണ്‍ മുന്‍ഗാരു എന്ന കന്നട പത്രത്തില്‍ പി. മുഹമ്മദ് എന്ന കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുകയുണ്ടായി. അന്ന് ഈ അര്‍ത്ഥത്തില്‍ ഒന്നിലേറെ പേര്‍ കാര്‍ട്ടൂണ്‍ വരച്ചു. മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്... ഇന്ന് കാലം മാറി. കാര്‍ട്ടൂണുകളുണ്ടായി. മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്... എല്ലാം രാമ സ്ഥുതികളായിരുന്നു എന്ന വ്യത്യാസം മാത്രം... പക്ഷെ കുറച്ചിടങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ എഴുതി. എഴുത്തുകാര്‍ എഴുതി. കവിതകളായി, കഥയായി, നോവലായി, നാടകമായ്... അത് പ്രതീക്ഷയാണ്.

1976 ലെ ഇന്ത്യന്‍ ഭരണഘടനയുടെ നാല്‍പത്തി രണ്ടാം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിച്ചു. ഭരണഘടനയുടെ ആമുഖം തന്നെ ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നു. ഡെമൊക്രസിയുടെ മലയാള തര്‍ജ്ജമയാണ് ജനാധിപത്യം. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍, ജനങ്ങളെ ഭരിക്കുന്നതാണു ജനാധിപത്യമെന്ന് എബ്രഹാം ലിങ്കന്‍റെ വാക്കുകളില്‍ കാണാം. ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്ത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേര്‍ത്ത് പറയുന്ന പേരാണ് അതിന്‍റെ ഭരണഘടന. മതേതരത്വം, ജനാധിപത്യം, ഭരണഘടന എന്നീ മൂന്ന് മകുടങ്ങള്‍ തകര്‍ന്നതായാണ് കാര്‍ട്ടൂണ്‍ പറയുന്നത്.

ബാബറി മസ്ജീദ് തകര്‍ത്തിടത്താണ് ഇപ്പോള്‍ രാമക്ഷേത്രം ഉയര്‍ന്നിരിക്കുന്നത്. നാളെ ബാബറി മസ്ജീദ് ഇരുന്നിടത്താണ് രാമക്ഷേത്രം എന്ന പേരില്‍ അവകാശവാദങ്ങള്‍ ഉണ്ടാകില്ലെന്ന് ആര് കണ്ടു. കാലം മാറുകയാണല്ലോ... എന്‍ എന്‍ കക്കാടിന്‍റെ സഫലമീയാത്രയില്‍ പാടിയ പോലെ... കാലമിനിയുമുരുളും..

വിഷുവരും വര്‍ഷം വരും

തിരുവോണം വരും

പിന്നെയൊരോതളിരിനും

പൂ വരും കായ്വരും

അപ്പോഴാരെന്നും

എന്തെന്നും ആര്‍ക്കറിയാം..

കാര്‍ട്ടൂണ്‍ കടപ്പാട്: മുന്‍ഗാരു

89 നമ്മള്‍ പിന്തിരിഞ്ഞ് നടക്കുകയാണോ…?

നമ്മള്‍ പിന്തിരിഞ്ഞ് നടക്കുകയാണോ…?

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-89. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 89

സുധീര്‍ നാഥ്

നമ്മള്‍ പിന്തിരിഞ്ഞ് നടക്കുകയാണോ...?

രജീന്ദര്‍ പുരി ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റും മുതിര്‍ന്ന കോളമിസ്റ്റും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട അദ്ദേഹം ദി ഹിന്ദുസ്ഥാന്‍ ടൈംസ്, ദി സ്റ്റേറ്റ്സ്മാന്‍ എന്നിവയുടെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായിരുന്നു. ഇന്ത്യയിലെ ശക്തനായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായ രജീന്ദ്രപുരിയുടെ കാര്‍ട്ടൂണുകളെ ബൈറ്റിംഗ് കാര്‍ട്ടൂണുകള്‍ എന്നാണ് പൊതുവില്‍ പറയുന്നത്. കോണ്‍ഗ്രസിന്‍റെ ആദ്യകാല വിമര്‍ശകനും ഇന്ദിരാഗാന്ധിയുടെ കടുത്ത എതിരാളിയുമായിരുന്ന പുരി 1977 ല്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചു. ജനതാ പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറിയായ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനവും കാര്‍ട്ടൂണും എുത്തും ശക്തമായി കൊണ്ടുപോയി. ജനതാ പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയി രൂപം കൊണ്ട ലോക്ദള്‍, ബിജെപി തുടങ്ങിയ പാര്‍ട്ടികളുമായി അദ്ദേഹം പിന്നീട് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. 1988 ന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും അദ്ദേഹം രാഷ്ട്രീയ രംഗം ഉപേക്ഷിച്ചു. 2015 ഫെബ്രുവരി 16-ന് 80-ആം വയസ്സില്‍ ഉറക്കത്തില്‍ രജീന്ദര്‍ പുരി മരിച്ചു.

1992 ഡിസംബര്‍ 6ന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത അവസരത്തില്‍ രാജ്യത്താകമാനം മാധ്യമപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും ശക്തമായി അതിനെ അപലപിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ മതേതരത്ത്വത്തെ കളങ്കപ്പെടുത്തുന്ന നടപടിയായിരുന്നു അതെന്ന് വ്യാപകമായി സംസാരമുണ്ടായി. അങ്ങനെ അപലപിച്ചവരുടെ കൂട്ടത്തില്‍ കാര്‍ട്ടൂണിസ്റ്റും, എഴുത്തുകാരനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ രജീന്ദ്രപൂരിയും ഉണ്ടായിരുന്നു. ജര്‍ണയില്‍സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തിലുള്ള തീവ്രവാദ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനായി 1984 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ സേന സുവര്‍ണ്ണക്ഷേത്രത്തില്‍ നടത്തിയ സൈനിക നടപടിയാണ് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നറിയപ്പെടുന്നത്. 1984 ജൂണ്‍ 5-6 തീയതികളിലാണ് ഈ സൈനിക നടപടി നടന്നത്. സുവര്‍ണ ക്ഷേത്രത്തില്‍ മാരക ആയുധങ്ങളുമായി തമ്പടിച്ചിരുന്ന സിഖ് വിഘടന വാദികളെ തുരത്തുന്നതിനായി അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ നടപടി. സൈനികമായി ഈ നടപടി ഒരു വിജയമായിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതിന്‍റെ പേരില്‍ വളരെയധികം വിമര്‍ശിക്കപ്പെട്ടു. ഈ നടപടി സിഖ് സമൂഹത്തില്‍ ഇന്ദിരാ ഗാന്ധിയോടുള്ള വിരോധത്തിനു കാരണമാവുകയും, 1984 ഒക്ടോബര്‍ 31-നു സ്വന്തം സിഖ് കാവല്‍ക്കാരുടെ വെടിയേറ്റുള്ള അവരുടെ കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.

രജീന്ദ്രപുരി അക്കാലത്ത് ദി സ്റ്റേറ്റ്സ്മാന്‍ പത്രത്തിലായിരുന്നു കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. അദ്ദേഹം ഡിസംബര്‍ ഒമ്പതാം തീയതി ദി സ്റ്റേറ്റ്സ്മാനില്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. ഇന്ത്യയിലെ മനുഷ്യര്‍ പ്രാചീന കാലത്തേക്ക് പോകുന്നതായിട്ടാണ് അദ്ദേഹം കാര്‍ട്ടൂണ്‍ വരച്ചത്. ഒരു ഡയലോഗും ഇല്ലാതെ വരച്ച ശക്തമായ കാര്‍ട്ടൂണ്‍. 1984ലെ സുവര്‍ണ ക്ഷേത്ര സൈനിക നടപടിയും, 1992ലെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെയും വിഷയമാക്കി മനുഷ്യന്‍റെ പ്രാകൃത രൂപത്തിലേക്ക് പോകുന്നതുമായി അദ്ദേഹം ഇന്ത്യന്‍ എവല്യൂഷന്‍ എന്ന തലക്കെട്ടില്‍ ചിത്രീകരിച്ചത് അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായ കാര്‍ട്ടൂണാണ്. വര്‍ത്തമാന കാലത്തും ഈ കാര്‍ട്ടൂണ്‍ പ്രസക്തമാണെന്ന് നമുക്ക് വിലയിരുത്താം. കാരണം ഈ നിശബ്ദ കാര്‍ട്ടൂണ്‍ തന്നെ സാക്ഷിയാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്സ്മാന്‍

Friday, January 19, 2024

88 രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ…?

രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-88. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 88

സുധീര്‍ നാഥ്

രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ...?

ശ്രീരാമന്‍ ആണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. അയോധ്യയിലെ രാമജന്‍മഭൂമിയിലെ ക്ഷേത്ര ഉദ്ഘാടനമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. ശ്രീരാമനെ കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ വരികയും ആ കാര്‍ട്ടൂണ്‍ വലിയ രീതിയില്‍ രാജ്യമാകമാനം പ്രചരിക്കുകയും ചെയ്തത് ഏറെക്കാലം മുന്‍പല്ല. ഈ കാര്‍ട്ടൂണ്‍ വരച്ചത് ഒരു സ്ത്രീയാണ് എന്നുള്ളത് എടുത്തു പറയേണ്ട കാര്യവുമാണ്. കാരണം ഹാസ്യ ചിത്രകലാരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ് എന്നുള്ളതാണ്. പുരുഷന്മാര്‍ക്ക് അനുപാദകമായി ഇവിടെ സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രചനാ രംഗത്ത് ഇല്ല എന്നുള്ളത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. എന്നാല്‍ പുരുഷന്മാരെക്കാള്‍ ശക്തമായ ഹാസ്യം അവതരിപ്പിക്കുന്നതില്‍ സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നുള്ളത് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. എന്തുകൊണ്ടായിരിക്കും സ്ത്രീകള്‍ കാര്‍ട്ടൂണ്‍ കൂടുതല്‍ മുന്നോട്ടു വരാത്തത് എന്നുള്ളത് കാലങ്ങളായുള്ള ചര്‍ച്ചയാണ്. അങ്ങനെയുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് ഹൈദരാബാദിലുള്ള ഒരു മാധ്യമപ്രവര്‍ത്തക കാര്‍ട്ടൂണ്‍ വരച്ചത് വലിയ ചര്‍ച്ചയായത്.

2018 ഏപ്രില്‍ മാസം പത്താം തീയതിയാണ് സ്വാതി വഡ്ലമുഡി എന്ന വനിതാ മാധ്യമ പ്രവര്‍ത്തക കൂടിയായ കാര്‍ട്ടൂണിസ്റ്റ് ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. വളരെ മനോഹരമായ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന സ്ത്രീയാണ് സ്വാതി വഡ്ലമുഡി. പല രചനകളും വളരെ മൂര്‍ച്ചയേറിയതാണ് എന്ന് അവരുടെ മറ്റ് കാര്‍ട്ടൂണുകള്‍ കണ്ടാല്‍ മനസ്സിലാക്കാം. സാമൂഹ്യ മാധ്യമത്തിലാണ് അവര്‍ തന്‍റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഈ കാര്‍ട്ടൂണ്‍ വരച്ചതിന്‍റെ പേരില്‍ അവര്‍ക്ക് വ്യാപകമായ ആക്ഷേപങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നേരിടേണ്ടിവന്നു. ഈ കാര്‍ട്ടൂണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളാണ് കാണുകയും ആയിരത്തിലേറെ പേര്‍ അത് അവരവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കയും ചെയ്തു എന്നുള്ളത് ഈ കാര്‍ട്ടൂണിന്‍റെ ശക്തി വിളിച്ചോതുന്നു. 

ശ്രീരാമനും സീതയും ആണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. സീത തന്‍റെ ഭര്‍ത്താവായ  രാമനോട് പറയുകയാണ്, അയാം സൊ ഗ്ലാഡ് ഐ വാസ് കിഡ്നാപ്ഡ് ബൈ രാവണ്‍, നോട്ട് കിഡ്നാപ്ണ് ബൈ യുവര്‍ ബക്താസ്... (എന്നെ തട്ടികൊണ്ടുപോയത് അങ്ങയുടെ ഭക്തരല്ല രാവണനാണ് എന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു)  ഉത്തര്‍പ്രദേശില്‍ വ്യാപകമായി നടക്കുന്ന ബലാല്‍സംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും മറ്റും അവിടുന്നുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയത്താണ് ഈ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. ഇവിടെ പ്രതികളായവര്‍ ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു എന്നതും, അവരൊക്കെ രാമ ഭക്തരായിരുന്നു എന്നതും വാര്‍ത്തയായിരുന്നു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകയായ സ്വാതിക്ക് ഇങ്ങനെയൊരു കാര്‍ട്ടൂണ്‍ രചിക്കാന്‍ കാരണമായത് അതായിരിക്കും. 

87 ഭരണഘടനാ നിര്‍മ്മിതി

ഭരണഘടനാ നിര്‍മ്മിതി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-87. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 87

സുധീര്‍ നാഥ്

ഭരണഘടനാ നിര്‍മ്മിതി

ഇന്ത്യയുടെ ഭരണഘടന നിര്‍മ്മിക്കുന്നതിന് ഒരു കമ്മറ്റി രൂപം കൊണ്ടിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാം. അതിന്‍റെ അദ്ധ്യക്ഷന്‍ ഡോക്ടര്‍ ബി. ആര്‍ അംബേദ്ക്കറാണെന്നും അറിയാം. 1946ലെ കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണ സഭയെയായിരുന്നു (കോണ്‍സ്റ്റിറ്റുവന്‍റ് അസ്സംബ്ലി) ഇന്ത്യന്‍ ഭരണഘടന രൂപവത്കരിച്ചത്. പതിമൂന്നു കമ്മിറ്റികള്‍ ചേര്‍ന്നതായിരുന്നു ഭരണഘടനാ നിര്‍മ്മാണ സഭ. 1946 ഡിസംബര്‍ 9-ന് മുതല്‍1949 നവംബര്‍ 26 വരെ ഭരണഘടനാ നിര്‍മ്മാണ സഭ പ്രവര്‍ത്തിച്ചു.  29 ഓഗസ്റ്റ് 1947-ന് അന്നത്തെ നിയമമന്ത്രി ആയിരുന്ന ഡോ.ബി.ആര്‍.അംബേദ്കറിന്‍റെ നേതൃത്വത്തില്‍ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ആകെ 165 ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നടന്നു. 

1949 നവംബര്‍ 26-ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന സര്‍ക്കാര്‍ അംഗീകരിച്ചു. ഇതിന്‍റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും നവംബര്‍ 26-ാം തീയതി ഇന്ത്യയില്‍ നിയമ ദിനമായി ആചരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒപ്പുവെക്കുന്നത് 1950 ജനുവരി 24-നാണ്. ഭരണഘടന പ്രാബല്യത്തില്‍ വരുന്നത് 1950 ജനുവരി 26-നായിരുന്നു. ഇതിന്‍റെ ഓര്‍മ്മക്ക് എല്ലാ വര്‍ഷവും ജനുവരി 26-ാം തീയതി ഇന്ത്യ റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നു. ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍ എന്ന വാക്കുകളോടെയാണ്. 

1950 ജനുവരി 24-ന് ഇന്ത്യന്‍ ഭരണഘടനയുടെ അവസാന ഡ്രാഫ്റ്റില്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ഒപ്പുവെക്കുന്ന അവസരത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഒന്നാം പേജില്‍ എന്‍വര്‍ അഹമ്മദ് വരച്ച കാര്‍ട്ടൂണുണ്ട്. ഒരു പ്രസവ വാര്‍ഡാണ് രംഗം. ഇന്ത്യ ഭരണഘടനയെ പ്രസവിച്ചിരിക്കുന്നു. ബി. ആര്‍. അംബേദ്കര്‍ പുതുതായി ജന്‍മം കൊണ്ട ഭരണഘടനയെ എടുത്തിരിക്കുന്നു. രാജേന്ദ്ര പ്രസാദ്, ജവഹര്‍ലാല്‍ നെഹ്റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയവര്‍ കട്ടിലിന് സമീപമായി കാണാം. 

കാര്‍ട്ടൂണ്‍ കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്

86 മലയാളത്തിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍

മലയാളത്തിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-86. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 86

സുധീര്‍ നാഥ്

മലയാളത്തിലെ പോക്കറ്റ് കാര്‍ട്ടൂണുകള്‍

പോക്കറ്റ് കാര്‍ട്ടൂണുകള്‍ ഒറ്റ കോളത്തില്‍ ഒതുങ്ങുന്നു. പറയേണ്ട വലിയ ആശയം ഒറ്റ വരിയില്‍ ഇവിടെ സാധിപ്പിക്കുന്നു. പോക്കറ്റ് കാര്‍ട്ടൂണിനെ ബോക്സ്  കാര്‍ട്ടൂണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. ആദ്യകാലത്ത് ഗാഗ് എന്നാണ് ഇത്തരം കാര്‍ട്ടൂണുകള്‍ അറിയപ്പെട്ടിരുന്നത്.  പത്രമാധ്യമങ്ങളില്‍ ഇന്ന് ഒഴിച്ചു കൂട്ടാന്‍ പറ്റാത്ത ഒന്നായി പോക്കറ്റ് കാര്‍ട്ടൂണുകള്‍ മാറിയിട്ടുണ്ട്. പത്രങ്ങളില്‍ ചെറിയ സ്ഥലത്ത് വലിയ സംഭവങ്ങള്‍ പോക്കറ്റ് കാര്‍ട്ടൂണിലൂടെ ലളിതമായി അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ആകര്‍ഷണം.

څപോക്കറ്റ് കാര്‍ട്ടൂണ്‍چ  എന്ന സങ്കല്‍പ്പം ഇന്ത്യയിലെ മാധ്യമ രംഗത്ത് വളര്‍ന്ന് വരുന്നതിന് മുന്‍പ് തന്നെ, കെ എസ് പിള്ള ദേശബന്ധു എന്ന കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്നു. വേലുച്ചാര്‍ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് അതേ പേരിലാണ് ദേശബന്ധു ബോക്സ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നത്. വേലുച്ചാര്‍ എന്ന ബോക്സ് കാര്‍ട്ടൂണ്‍ ദേശബന്ധുവില്‍ എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്നില്ല. ചിലപ്പോള്‍ തുടര്‍ച്ചയായും, ഇടവിട്ടുള്ള ദിവസങ്ങളിലും വേലുച്ചാര്‍ പത്രത്തിന്‍റെ പേജുകളില്‍ സ്ഥാനം നേടിയിരുന്നു. 1955 മുതല്‍ അത് ഒരു സ്ഥിരം ഏര്‍പ്പാടായി മാറി. വരച്ചിരുന്നത് കാര്‍ട്ടൂണിസ്റ്റ് കെ എസ് പിള്ളയായിരുന്നെങ്കിലും അതിന്‍റെ കമന്‍റുകള്‍ മിക്കവാറും പത്ര ഉടമയും സരസനുമായ കെ എന്‍ ശങ്കുണ്ണിപിള്ളയുടേതായിരുന്നു. വിദേശ മാധ്യമങ്ങളില്‍ ഗാഗ് കാര്‍ട്ടൂണുകള്‍ കണ്ട പത്രാധിപര്‍  കെ എന്‍ ശങ്കുണ്ണിപിള്ള താത്പര്യമെടുത്താണ് വേലുച്ചാര്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണിന് തുടക്കം കുറിച്ചത്. 1949 ജനുവരി 25ന് ദേശബന്ധുവില്‍ കെ. എസ് പിള്ള വരച്ച ആദ്യത്തെ വേലുച്ചാരാണ് ഇവിടെ കൊടുത്തിരിക്കുന്നത്. അതാണ് മലയാളത്തിലെ ആദ്യ ബോക്സ് കാര്‍ട്ടൂണ്‍.

1959 ജൂലായ് 19 മുതല്‍ യേശുദാസന്‍ ജനയുഗത്തില്‍ കിട്ടുമ്മാവന്‍ എന്ന പേരില്‍ ബോക്സ് കാര്‍ട്ടൂണ്‍ വരച്ച് തുടങ്ങി. തെങ്ങമം ബാലക്യഷ്ണനാണ് കിട്ടുമ്മാവന്‍ എന്ന പേര് നല്‍കിയത്. ഈ കാലത്തായിരുന്നു വിമോചന സമരം കൊടുമ്പിരി കൊണ്ടിരുന്നത്. വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി അതിരൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്‍റെ തുടക്കം. കിട്ടുമ്മാവന്‍ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയതോടെ മറ്റ് പത്രങ്ങളും പോക്കറ്റ് കാര്‍ട്ടൂണുകള്‍ സ്ഥിരമാക്കി. കിട്ടുമ്മാവന്‍റെ ലളിതമായ നര്‍മ്മ സല്ലാപങ്ങള്‍ ജനങ്ങള്‍ക്ക് എന്നും സംസാരവിഷയമായി. കേരള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത സ്വീകാര്യതയായിരുന്നു കിട്ടുമ്മാവന് ലഭിച്ചത്. മലയാളത്തില്‍ ഒരു കഥാപത്രത്ത വെച്ച് മുടക്കമില്ലാതെ തുടര്‍ച്ചയായി ഏറെ നാള്‍ പത്രത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട പോക്കറ്റ് കാര്‍ട്ടൂണ്‍ കിട്ടുമ്മാവനാണ്. 

മലയാള മനോരമ 1960 ആഗസ്ത് 2ാം തിയതി രണ്ടാം പേജില്‍ ഒരു പരസ്യം നല്‍കിയാണ് കുഞ്ചുകുറുപ്പ് എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ڇഇതാ കുഞ്ചുകുറുപ്പ് രംഗപ്രവേശം ചെയ്യുന്നു. നാളെ മുതല്‍ കുഞ്ചുകുറുപ്പിന്‍റെ നര്‍മ്മസല്ലാപം വായിക്കുക.ڈ ഇതായിരുന്നു കുഞ്ചുകുറുപ്പിന്‍റെ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന് താഴെ എഴുതിയിരുന്നത്. 1960 ആഗസ്ത് 3ാം തിയതി മലയാള മനോരമയില്‍ ആദ്യത്തെ കുഞ്ചുകുറുപ്പ് പ്രസിദ്ധീകരിച്ചു. അത് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് റ്റോംസായിരുന്നു വരച്ചത്. ഉപ്പായി മാപ്ല എന്ന പേരില്‍ കേരളധ്വനിയില്‍ ജോര്‍ജ് കുമ്പനാട് ബോക്സ് കാര്‍ട്ടൂണ്‍ വരച്ചു. ഇതിന് പിന്നാലെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നാണിയമ്മയും ലോകവും എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ മാത്യഭൂമിയുടെ മുന്‍ പേജുകളില്‍ വന്നു തുടങ്ങി. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശബന്ധു

85 ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും

ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-85. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 85

സുധീര്‍ നാഥ്

ഇന്ത്യയും ചൈനയും, നെഹ്റുവും ഇ.എം.എസും

1914ല്‍ ബ്രിട്ടിഷ് ടിബറ്റന്‍ പ്രതിനിധികള്‍ ഒപ്പിട്ട സിംല കണ്‍വന്‍ഷന്‍ പ്രകാരമാണ് ഇന്ത്യ  ചൈന അതിര്‍ത്തിയായി മക്മഹോന്‍ രേഖ നിശ്ചയിക്കുന്നത്. എന്നാല്‍ ഈ അതിര്‍ത്തി ചൈനയ്ക്ക് സ്വീകാര്യമല്ല. ലഡാക്ക് ഭാഗത്ത്, കാരക്കോറം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ കുന്‍ലുന്‍ മലനിരകളുടെ ജലപാതനിരയാകണം അതിര്‍ത്തിയെന്നാണ് ഇന്ത്യന്‍ നിലപാട്. ഈ തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 

ഇന്ത്യ ചൈനാ യുദ്ധത്തിന് അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നില്ല കാരണം. 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്‍റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തി. ഇന്ത്യ അവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ കാരണയായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധത്തിലാണ് അത് അവസാനിച്ചത്. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നുണ്ട് എന്നത് വര്‍ത്തമാന കാലത്തെ സാക്ഷ്യം.

1960 ആഗസ്റ്റ് 28ലെ ശങ്ക്സ്േ വീക്കിലിയുടെ ലക്കത്തില്‍ ഒ വി വിജയന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്ത്യ ചൈനാ വിഷയമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.ഐ നേതാവായ ഇ.എം.എസ് ഇന്ത്യയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുകയാണ്. സി.പി.ഐയ്ക്ക് നെഹ്റുവിനെ പോലെ സോവിയറ്റ് നയങ്ങളോടാണ് താത്പര്യം. എന്നാല്‍ സി.പി.ഐ നേതാവായ ഇ.എംഎസ് സോവിയറ്റ് നയങ്ങളെ അനുകൂലിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ് നെഹ്റുവിന്‍റെ നിഴലിന് ഒരു വളവ് സംഭവിക്കുന്നത്. ചൈനീസ് നയങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന ഇ.എം.എസിനെ കാര്‍ട്ടൂണില്‍ കാണാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങിനേയും കാര്‍ട്ടൂണില്‍ കാണാം. രണ്ട് വര്‍ഷം കഴിഞ്ഞ് 'നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം" എന്ന ഇ എം എസിന്‍റെ 1962ലെ ഒരു പരാമര്‍ശം ഏറെ പ്രശസ്തവുമായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധവും മറക്കുവാന്‍ പറ്റില്ലല്ലോ. 1964ല്‍ സി.പി.ഐ. പിളര്‍ന്ന് സി.പി.ഐ.എം രൂപം കൊണ്ടതും ചരിത്രം.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്ക്സ്േ വീക്കിലി


84 പുട്ടിനും ഹിറ്റ്‌ലറും

പുട്ടിനും ഹിറ്റ്‌ലറും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-84. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 84

സുധീര്‍ നാഥ്

പുട്ടിനും ഹിറ്റ്ലറും

വ്ളാഡിമിര്‍ വ്ളാഡിമിറോവിച്ച് പുടിന്‍ റഷ്യന്‍ രാഷ്ട്രീയക്കാരനും റഷ്യയുടെ പ്രസിഡന്‍റായി നാലാം തവണയും സ്ഥാനും വഹിക്കുന്ന വ്യക്തിയാണ്. പുടിന്‍ 1999 മുതല്‍ പ്രസിഡന്‍റ് അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നീ നിലകളില്‍ തുടര്‍ച്ചയായി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2021 നവംബര്‍ 30 ന്, ഉക്രെയ്നിലെ നാറ്റോയുടെ വിപുലീകരണം റഷ്യയെ സംബന്ധിച്ചിടത്തോളം ഒരു റെഡ് ലൈന്‍ പ്രശ്നമാകുമെന്ന് പുടിന്‍ പ്രസ്താവിച്ചു. 2022 ഫെബ്രുവരി 21-ന്, ഡോണ്‍ബാസിലെ രണ്ട് സ്വയം പ്രഖ്യാപിത വിഘടനവാദി റിപ്പബ്ലിക്കുകളെ സ്വതന്ത്ര രാഷ്ട്രങ്ങളായി അംഗീകരിക്കുന്ന ഉത്തരവില്‍ പുടിന്‍ ഒപ്പുവെക്കുകയും ഉക്രെയ്നിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരു അഭിസംബോധന നടത്തുകയും ചെയ്തു. 

ഫെബ്രുവരി 24 ന്, പുടിന്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഉക്രെയ്നില്‍ ഒരു പ്രത്യേക സൈനിക ഓപ്പറേഷന്‍ പ്രഖ്യാപിച്ചു. രാജ്യം മുഴുവന്‍ അധിനിവേശം ആരംഭിച്ചു. റഷ്യന്‍ സംസാരിക്കുന്ന ഭൂരിഭാഗം പ്രദേശമായ ഡോണ്‍ബാസിലെ ആളുകളെ സംരക്ഷിക്കുന്നതിനാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രസംഗം കഴിഞ്ഞ് മിനിറ്റുകള്‍ക്ക് ശേഷം, രാജ്യത്തിന്‍റെ ശേഷിക്കുന്ന ഭാഗങ്ങളുടെ നിയന്ത്രണം നേടാനും തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്‍റിനെ നാസികള്‍ നടത്തുന്നതാണെന്ന വ്യാജേന അദ്ദേഹം ഒരു യുദ്ധം ആരംഭിച്ചു. പുടിനെ ഉക്രെയ്ന്‍ ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്ത കൂട്ടാളികളായ ഒരു ചെറിയ സംഘം, പ്രത്യേകിച്ച് നിക്കോളായ് പത്രുഷേവ്, യൂറി കോവല്‍ചുക്ക്, അലക്സാണ്ടര്‍ ബോര്‍ട്ട്നിക്കോവ് എന്നിവരാണ്. റഷ്യയുടെ അധിനിവേശം അന്താരാഷ്ട്ര തലത്തില്‍ അപലപിക്കപ്പെട്ടു. പുടിനെതിരെ വ്യക്തിപരമായി ഉള്‍പ്പെടെ റഷ്യയ്ക്കെതിരെ അന്താരാഷ്ട്ര ഉപരോധങ്ങള്‍ വ്യാപകമായി ചുമത്തപ്പെട്ടു. ഈ അധിനിവേശം പുടിനെ യുദ്ധക്കുറ്റം ചുമത്തി പിന്തുടരാനുള്ള നിരവധി ആഹ്വാനങ്ങളിലേക്കും നയിച്ചു.

അന്തര്‍ദേശീയ തലങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക് വ്യത്യസ്തമായ ശൈലിയാണ് ഉള്ളത്. അത് ഇന്ത്യന്‍ ശൈലിയില്‍ നിന്ന് തികച്ചും വേറിട്ട് നില്‍ക്കുന്ന ഒന്നാണ്. അമേരിക്കന്‍ കാര്‍ട്ടൂണുകളുടെ ശൈലിയില്‍ തന്നെ ഇന്ത്യയിലെ പല കാര്‍ട്ടൂണിസ്റ്റുകളും കാര്‍ട്ടൂണ്‍ വരയ്ക്കാറുണ്ട്. അത്തരത്തില്‍ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റായിരുന്ന രജീന്ദ്രകുമാര്‍. അദ്ദേഹം വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഹിറ്റ്ലറെയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡമിന്‍ പുട്ടിനെയുമാണ് കാര്‍ട്ടൂണില്‍ അദ്ദേഹം കഥാപാത്രം ആക്കിയിരിക്കുന്നത്. പുട്ടിന് ഹിറ്റ്ലറുടെ പ്രതിരൂപമാണ് എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡമിന്‍ പുട്ടിന്‍റെ പ്രതിരൂപം കണ്ണാടിയില്‍ ഹിറ്റ്ലറായി മാറുന്നു എന്നുള്ളത് ശക്തമായ ആശയവിനിമയമാണ്. വാഷ് ബേസിനിലെ പൈപ്പില്‍ നിന്ന് വരുന്നത് രക്തമാണ് എന്നുള്ളത് കുറച്ച് കൂടി ശക്തമായ ആശയവിനിമയമാകുന്നു. റഷ്യന്‍ ഉക്രയ്ന്‍ യുദ്ധസമയത്ത് വരയ്ക്കപ്പെട്ടതാണ് ഈ കാര്‍ട്ടൂണ്‍.

83 പി ജെ ജോസഫിന്റെ മസിലും, നക്ഷത്രവും

പി ജെ ജോസഫിന്റെ മസിലും, നക്ഷത്രവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-83. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 83

സുധീര്‍ നാഥ്

പി ജെ ജോസഫിന്‍റെ മസിലും, നക്ഷത്രവും

കേരള കോണ്‍ഗ്രസിനെ കേന്ദ്രമാക്കി കേരള രാഷ്ട്രീയത്തില്‍ ഒരു ചൊല്ല് തന്നെ ഉണ്ട്. വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നാണത്. നിരന്തരമുള്ള പിളര്‍പ്പുകളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ. എം മാണി നല്‍കിയ മറുപടിയാണിത്. പിന്നീടത് കേരളാ കോണ്‍ഗ്രസിനെ കുറിച്ചുള്ള നാട്ടുചൊല്ലായി മാറിയത് ചരിത്രം. പി ടി ചാക്കോയുടെ മരണത്തെ തുടര്‍ന്ന് 1964ല്‍ തിരുനക്കര മൈതാനത്താണ് കേരള കോണ്‍ഗ്രസ് പിറവിയെടുത്തത്. കെ. എം. ജോര്‍ജും ബാലക്യഷ്ണപിള്ളയും ചേര്‍ന്ന് രൂപം കൊടുത്ത കേരളാ കോണ്‍ഗ്രസിന്‍റെ ചരിത്രം പരിശോധിച്ചാല്‍ പിളര്‍പ്പുകളുടെ നീണ്ട നിര കാണാം.

1978ല്‍ എ കെ ആന്‍റണി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് പി. ജെ. ജോസഫിന് ഇടത് പക്ഷത്തോട്ട് ഒരു ചായ്വുള്ളതായി വാര്‍ത്ത പരന്നു. ഒരു പിളര്‍പ്പിന്‍റെ സൂചന. രാഷ്ട്രീയ രംഗത്ത് അത് വലിയ ചര്‍ച്ചയായി. കടുത്ത കതോലിക്ക മതവിശ്വാസിയായ പി. ജെ. ജോസഫ് കമ്മ്യൂണിസ്റ്റുകാരോട് കൂട്ടുകൂടുമോ? അരിവാള്‍ ചുറ്റിക നക്ഷത്രത്തെ പുണരുമോ? റസ്റ്റ് ഹൗസുകളില്‍ മാറി മാറി ചില രഹസ്യചര്‍ച്ചകളും നടന്നെന്ന വാര്‍ത്ത പുറത്തുവന്നു. അവസാനം ഈ ചലനങ്ങളില്‍ ചില്ലറ സത്യങ്ങള്‍ ഉണ്ടെന്നു തോന്നത്തക്ക രീതിയില്‍ ഒരു പത്രപ്രസ്താവന ഇ എം.എസിന്‍റേതായി പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. അടുത്ത പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി.ജെ ജോസഫിനു ശക്തിയുണ്ടെന്ന് തെളിയിച്ചാല്‍ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യം ആലോചിക്കാം. 

1989 നവംബര്‍ ഒമ്പത് മലയാള മനോരമയില്‍ കാ+ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ ഈ വിഷയത്തില്‍ വരച്ചു. കാര്‍ട്ടൂണില്‍ പി ജെ ജോസഫ് വലതു കൈയില്‍ മസില്‍ പിടിച്ചുയര്‍ത്തുന്ന രംഗം. അരിവാളും ചുറ്റികയും മസിലിന്‍റെ രൂപത്തില്‍ കൈയില്‍ പൊങ്ങിവരുന്നു. മടങ്ങി നില്‍ക്കുന്ന കൈത്തണ്ടയില്‍ ഇ എം.എസ് തള്ളുന്നതാണ് രംഗം. അദ്ദേഹം പറയുന്ന വാചകവും ശ്രദ്ധേയം ڇപോരാ നക്ഷത്രം കൂടി വരണംڈ അതിന് ഇരട്ടി അര്‍ഥം -അരിവാള്‍ ചുറ്റികയോടൊപ്പമുള്ള നക്ഷത്രം തെളിയണം. -രണ്ടാമത്തെ അര്‍ഥം സ്വന്തം സ്റ്റാര്‍ തെളിയണം. ഈ കാര്‍ട്ടൂണ്‍ വളരെയേറെ ശ്രദ്ധിക്കപ്പെ;തും ചര്‍ച്ച ചെയ്യപ്പെട്ടതുമായി മാറി. 

കാര്‍ട്ടൂണ്‍ കടപ്പാട് : മലയാള മനോരമ

82 നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ

നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-82. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 82

സുധീര്‍ നാഥ്

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ ശ്രദ്ധിക്കാത്തവര്‍ ചുരുക്കം. റോസാപ്പൂ ഇല്ലാതേയും നെഹ്റുവിനെ വരച്ചിരുന്ന കാലം ഉണ്ടായിരുന്നു. തന്‍റെ ഉള്ളില്‍ ഇന്ത്യയുടെ ഭാവി ഓര്‍ത്ത് തീ കത്തുകയാണെന്ന് ലോക നേതാക്കള്‍ക്ക് മുന്നില്‍ നെഹ്റു പ്രസ്ഥാവിച്ചു. ഇത് വിഷയമാക്കി 1952 മാര്‍ച്ച് മാസം രണ്ടാം തിയതി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഒരു പൂന്തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന നെഹ്റുവിന്‍റെ വായില്‍ നിന്ന് തീയും പുകയും. അത് അണയ്ക്കാന്‍ വെള്ളവുമായി ഓടി അടുക്കുന്ന ലോക നേതാക്കള്‍. തോട്ടത്തിലെ ഒരു പൂവ് നെഹ്റു തന്‍റെ ഉടുപ്പില്‍ കുത്തിയിട്ടുണ്ട്. 

മറ്റെരിക്കല്‍ നെഹ്റു ഒരു പ്രസ്ഥാവന നടത്തിയത് വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസ്സിന് സോഷ്യലിസം സ്വീകാര്യമാണെന്നും കമ്മ്യൂണിസത്തോടാണ് എതിര്‍പ്പ് എന്നായിരുന്നു പ്രസ്ഥാവന. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്റുവിന്‍റെ പ്രസ്ഥാവനയെ വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പൂന്തോട്ടത്തില്‍ നിന്ന് വളരെ നിസാരമായി ഒരു റോസാപ്പൂ ഇറുത്ത് കോട്ടിന്‍റെ പോക്കറ്റില്‍ വെയ്ക്കുന്ന പോലാണ് സോഷിലിസം സ്വീകരിക്കലെന്ന നെഹ്റുവിന്‍റെ ധാരണ എന്നാണ് ശങ്കറിന്‍റെ കാര്‍ട്ടൂണിന്‍റെ ഉള്ളടക്കം. സോഷ്യലിസമാണ് റോസാപ്പൂവ്. തുടര്‍ച്ചയായി കാര്‍ട്ടൂണില്‍ ശങ്കര്‍ വരച്ച കോട്ടിലെ റോസാപ്പൂവ് നെഹ്റുവിനെ ആകര്‍ഷിച്ചു. ഇതായിരുന്നു നെഹ്റുവിനെ  റോസാപ്പൂ ചൂടിക്കാന്‍ പ്രേരിപ്പിച്ച സംഭവം. 

റോസാപ്പൂ കാര്‍ട്ടൂണില്‍ വന്നത് ഇഷ്ടപ്പെട്ട സ്ഥിരമായി തന്‍റെ കോട്ടില്‍ കുത്തിവ്ക്കൊന്‍ തുടങ്ങി. അങ്ങിനെ ശങ്കറിന്‍റെ കാര്‍ട്ടൂണ്‍ നെഹ്റുവിന്‍റെ റോസാപ്പൂ പ്രണയത്തിന് നിമിത്തമായി. പിന്നീട് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും റോസാപ്പൂ വരയ്ക്കാന്‍ തുടങ്ങി. പുതുതലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല വരയ്ക്കാന്‍ അറിയുന്ന ആരും നെഹ്റു തൊപ്പിയും, നെഹ്റു ജാക്കറ്റും, റോസാപ്പൂവും വരച്ച് ലളിതമായി നെഹ്റുവിനെ വരയ്ക്കും. 

കാര്‍ട്ടൂണ്‍ കടപ്പാട് : ശങ്ക്സ്േ വീക്കിലി 

81 പുതുവത്സര കാര്‍ട്ടൂണ്‍

പുതുവത്സര കാര്‍ട്ടൂണ്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-81. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 81
സുധീര്‍ നാഥ്

പുതുവത്സര കാര്‍ട്ടൂണ്‍

ഇന്ത്യയില്‍ മാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് 1850 മുതലാണ് എന്ന് സസക്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും കലാ ചരിത്ര ഗവേഷകനുമായ പാര്‍ത്ഥാ മിറ്റര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാര്‍ട്ടൂണുകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഡല്‍ഹി സ്കെച്ച് ബുക്കിലാണെന്ന് അവകാശപ്പെടുന്നു. ഇന്ത്യയിലെ കാര്‍ട്ടൂണ്‍ ചരിത്രം വടക്കേ ഇന്ത്യയില്‍ നിന്നാണ് ആരംഭിക്കുന്നത്. ഉറുദു ഹാസ്യസാഹിത്യ ക്യതികള്‍ക്ക് ഹാസ്യ ചിത്രീകരണം നടത്തിയാണ് ഇതിന് തുടക്കമായത്. പിന്നീട് കാര്‍ട്ടൂണ്‍ സ്വതന്ത്രമായി മാറുകയായിരുന്നു. ബ്രിട്ടീഷുകാരാണ് കാര്‍ട്ടൂണ്‍ കലയെ ഇന്ത്യയ്ക്ക് പരിചയപ്പെുത്തി കൊടുത്തത്. പഞ്ച് മാസികയിലൂടെ ഇന്ത്യയില്‍ അവര്‍ ഹാസ്യ ചിത്രങ്ങളെ പരിചയപ്പെടുത്തി. വടക്കേ ഇന്ത്യയില്‍ പഞ്ചിന്‍റെ ചുവട് പിടിച്ചാണ് ഹാസ്യ ചിത്രരചന നടന്നിരുന്നത്.

എല്ലാ പുതുവര്‍ഷത്തിലും കാര്‍ട്ടൂണുകള്‍ വരയ്ക്കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് ഒരു പതിവ് ശൈലിയായി മാറിയിരിക്കുന്നു. ബഡ്ജറ്റ് അവതരിപ്പിക്കുന്ന കാലത്ത് ബഡ്ജറ്റ് കാര്‍ട്ടൂണുകള്‍ വ്യാപകമായി വരയ്ക്കപ്പെടുന്നത് പോലെ തന്നെയാണ് പുതുവത്സര ദിനത്തില്‍ പുതുവത്സര കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെടുന്നത്. ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ രചന വ്യാപകമായി തുടങ്ങിയ കാലം മുതല്‍ തന്നെ പുതുവത്സര കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെടുന്നുണ്ട്. ഇന്ത്യയുടെ പ്രതീകമായ ഭാരതാംബയെ പ്രതിനിധീകരിച്ച് ഒരു സ്ത്രീ രൂപമാണ് കാലങ്ങളായി കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കുന്നത്. ഓരോ പുതുവര്‍ഷവും ഒരു കുട്ടിയെ ആയിരിക്കും പുതുവര്‍ഷത്തിന്‍റെ പ്രതീകമായി ചിത്രീകരിക്കുന്നതും. ഈ പതിവ് ശൈലി തന്നെയാണ് നമ്മുടെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും പുതുവത്സര കാര്‍ട്ടൂണുകളില്‍ വരയ്ക്കുന്നത്. 

ഇന്ത്യയില്‍ ആദ്യമായി കാര്‍ട്ടൂണുകള്‍ വരയ്ക്കപ്പെട്ടത് ബ്രിട്ടീഷ്  ഭരണകാലത്താണ് എന്ന് ചരിത്രം പറയുന്നു. ബ്രിട്ടീഷ് കാര്‍ട്ടൂണ്‍ ശൈലിയില്‍ തന്നെയാണ് ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്നത്. പഞ്ച് മാസികയുടെ വലിയ സ്വാധീനം കാര്‍ട്ടൂണ്‍ വരച്ചിരുന്നവര്‍ക്ക് സ്വാഭാവികമായും ഉണ്ടാകുമല്ലോ. ആദ്യകാലത്തെ ഒരു പുതുവത്സര കാര്‍ട്ടൂണാണ് ഇവിടെ കൊടുക്കുന്നത്. 1898 ജനുവരി മാസം ആറാം തീയതി പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണാണിത്. ഭാരതാംബ പുതിയ വര്‍ഷത്തെ ഒരു സൈക്കിളില്‍ ഇരുത്തി കൊണ്ടുപോകുന്നതാണ് കാര്‍ട്ടൂണ്‍. ഫീഡം ഓഫ് സ്പീച്ച് ആന്‍ഡ് എക്സ്പ്രഷന്‍ ബില്ലിന്‍റെ ഡ്രാഫ്റ്റ് ആണ് സൈക്കിള്‍. ഈ സൈക്കിളില്‍ ആണ് പുതുവര്‍ഷം ഇരിക്കുന്നതും ഭാരതാംബ തള്ളിക്കുണ്ട് പോകുന്നതും. ഇത്തരത്തില്‍ ഓരോ വര്‍ഷവും വ്യത്യസ്ത ആശയങ്ങള്‍ പുതുവത്സര കാര്‍ട്ടൂണുകളിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ പ്രകടിപ്പിക്കാറുണ്ട്.

80 കരിഞ്ചന്ത അഥവ ബ്ലാക്ക് മാര്‍ക്കറ്റ്

കരിഞ്ചന്ത അഥവ ബ്ലാക്ക് മാര്‍ക്കറ്റ്

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-80. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 80

സുധീര്‍ നാഥ്

കരിഞ്ചന്ത അഥവാ ബ്ലാക്ക് മാര്‍ക്കറ്റ് 

നമ്മുടെ രാജ്യത്ത് പല അവസരങ്ങളിലും ക്ഷാമം ഉണ്ടാകാറുണ്ട്. സവാളയ്ക്ക്, തക്കാളിക്ക് തുടങ്ങി നമ്മള്‍ വര്‍ത്തമാന കാലത്ത് ക്ഷാമത്തെ കുറിച്ച് കേട്ടിട്ടുണ്ട്. വിപണിയില്‍ വലിയ ആവശ്യമുള്ള പല ഉല്‍പ്പന്നങ്ങളും പൂഴ്ത്തി വെക്കുക ഇത്തരം ക്ഷാമകാലത്ത് കച്ചവടക്കാര്‍ പതിവാക്കാറുണ്ട്. ഇങ്ങനെ പൂഴ്ത്തിവെപ്പ് നടത്തിയ ഉല്‍പാദനമാണ് കരിഞ്ചന്ത അഥവാ ബ്ലാക്ക് മാര്‍ക്കറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത്. മാര്‍ക്കറ്റുകളില്‍ ചില വസ്തുക്കള്‍ക്ക് വലിയ ആവശ്യം അനുവപ്പെടുകയും എന്നാല്‍ ലഭ്യത കുറയ്ക്കാന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിക്കുകയും നിയമവിധേനമില്ലാത്ത വിധം മറ്റു വഴികളിലൂടെ അമിത ലാഭത്തിനുവേണ്ടി വില്‍ക്കുകയും ചെയ്യുന്നതാണ് കരിഞ്ചന്ത. രാജ്യത്തിന്‍റെ ഔദ്യോഗിക സമ്പത്ഘടനക്ക് വിരുദ്ധമായി നടത്തുന്ന കച്ചവടമാണ് കരിഞ്ചന്ത. നികുതി അടക്കാതെ നടത്തുന്ന നിയമവിധേയ കച്ചവടവും, നിയമവിരുദ്ധകച്ചവടവും കരിഞ്ചന്ത എന്ന നിര്‍വചനത്തില്‍ പെടും.

ബോംബയില്‍ ഒരിടയ്ക്ക് വലിയ ഭക്ഷ്യക്ഷാമം ഉണ്ടായി. അന്ന് അവശ്യ ഭക്ഷ്യവസ്തുക്കള്‍ വ്യാപകമായി കരിഞ്ചന്തയില്‍ ലഭ്യമായി. ജനങ്ങള്‍ കരിഞ്ചന്തയില്‍ നിന്ന് നിവര്‍ത്തിയില്ലാതെ വലിയ വില നല്‍കി സാധനങ്ങള്‍ വാങ്ങി. ബോംബെയില്‍ വിപണിയില്‍ വലിയ ക്ഷാമം നേരിട്ട സമയത്ത് വാര്‍ത്തകളില്‍ ഈ വിഷയം വലിയ പ്രാധാന്യത്തോടെ കൂടി വന്നിരുന്നു. ജനങ്ങള്‍ വലിയ പ്രാധാന്യത്തോടെ കൂടി വിഷയം ചര്‍ച്ച ചെയ്തു. വിമര്‍ശനങ്ങള്‍ ആരോപണങ്ങള്‍ കുറ്റപ്പെടുത്തലുകള്‍ വേണ്ടുവോളം ഉണ്ടായി.

ടൈംസ് ഓഫ് ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മരിയോ മിറാന്‍റാ ഈ വിഷയത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പലചരക്ക് കടയില്‍ അവശ്യസാധനങ്ങള്‍ ഒന്നും ഇല്ല എന്ന് എഴുതി വച്ചിരിക്കുന്ന ബോര്‍ഡിനു മുന്നില്‍ ഒരു സാധാരണക്കാരനായ ഒരാള്‍ ചോദിക്കുകയാണ് എന്തെങ്കിലും കരിഞ്ചന്തയില്‍ കിട്ടുമോ എന്ന്. കറുപ്പ് എന്നുള്ള വാക്കിന് കരിഞ്ചന്ത എന്ന് അര്‍ത്ഥമാക്കാം എന്ന് പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. കാര്‍ട്ടൂണില്‍ പരാമര്‍ശിക്കുന്ന സ്റ്റോില്ലാത്ത കാര്യങ്ങളൊക്കെ നിറങ്ങളുമായി ബന്ധപ്പെട്ടതാണ് എന്നുള്ളതാണ് തമാശ. വൈറ്റ് ഫ്ലവര്‍, ബ്രൗണ്‍ ബ്രഡ്, ഗ്രീന്‍ വെജിറ്റബിള്‍സ്, റെഡ് ചില്ലി, യെല്ലോ ബട്ടര്‍, ഓറഞ്ച് ഫ്രൂട്ട്, ബ്ലൂ ചീസ് തുടങ്ങിയവയാണ് ബോര്‍ഡില്‍ കാണുന്നത്. തനത് മരിയോ മിറാന്‍റാ ശൈലിയില്‍ വന്ന കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ 

Monday, January 8, 2024

79 മായ കമ്മത്തിന്റെ രാഷ്ട്രീയ വരകള്‍

മായ കമ്മത്തിന്റെ രാഷ്ട്രീയ വരകള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-79. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 79

സുധീര്‍ നാഥ്

മായാകമ്മത്തിന്‍റെ രാഷ്ട്രീയ വരകള്‍ 

സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് വളരെ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീകള്‍ക്ക് ചിത്രകലയില്‍ കഴിവില്ലാത്തത് കൊണ്ടല്ല. കാരണം തുണിയിലെ എംബ്രോയ്ഡറിയിലും, കോലം വരയ്ക്കുന്നതിലും, ജലഛായാ ചിത്രങ്ങള്‍ക്കും സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അന്യനെ പരിഹസിക്കുന്നതില്‍ സ്ത്രീകളോളം കഴിവ് പുരുഷന് ഉണ്ടെന്ന് തോന്നുന്നില്ല. അന്യനെ പരിഹസിക്കുന്നത് പരസ്യമാക്കാന്‍ സ്ത്രീകള്‍ക്കുള്ള സങ്കോചം കാര്‍ട്ടൂണ്‍ രംഗത്ത് നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുണ്ടാകാം എന്നാണ് ഡോക്ടര്‍ എം ലീലാവതി അഭിപ്രായപ്പെടുന്നത്. 

ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് രണ്ട് സ്ത്രീകളാണ് കാര്‍ട്ടൂണ്‍ വരയില്‍ പ്രശസതയായിരുന്നത്. മായാ കമ്മത്തും മജ്ജുളാ പത്മനാഭനും. കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ച് ശ്രദ്ധേയയാണ് അദിതി ക്യഷ്ണദാസ്. മുംബയില്‍ ജനിച്ചു വളര്‍ന്ന മായാ കമ്മത്ത് കര്‍ണ്ണാടകയില്‍ എത്തിയതോടെയാണ് 1985ല്‍ ഈവനിങ്ങ് ഹെറാള്‍ഡിലൂടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ച് ഈ രംഗത്ത് പ്രശസ്തയാത്. പിന്നീട് അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. 2001ല്‍ അവര്‍ കാര്‍ട്ടൂണ്‍ രംഗത്ത് നിറസാനിധ്യമായിരിക്കെ അന്തരിച്ചു. 

ഒരിക്കല്‍ മായാകമ്മത്തിനോട് വനിതകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് വരാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ശ്രദ്ദേയമാണ്. എല്ലാ കാര്‍ട്ടൂണിസ്റ്റിലും ലേശം ക്രോധം അഥവാ അമര്‍ഷം കുടികൊള്ളുന്നുണ്ട്. നമുക്കു ചുറ്റും നടക്കുന്ന സംഗതികളോട് കാര്‍ട്ടൂണിലൂടെ പ്രതികരിക്കുമ്പോള്‍ ഈ അമര്‍ഷവും അതില്‍ പ്രതിഫലിക്കും. ഇങ്ങനെ ക്രോധം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവെ വിമുഖരാണ്. ക്ഷമാ ശീലരായ കുടുംബിനികളായി ഒതുങ്ങി കൂടി കഴിയുവാനാണ് അവര്‍ക്ക് താത്പര്യം. സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് കടന്ന് വരാത്തതിന്‍റെ കാരണം ഇതായിരിക്കാമെന്നാണ് മായാ കമ്മത്ത് വിശ്വസിച്ചത്.  

മായാ കമ്മത്ത് വരച്ച ഒരു കാര്‍ട്ടൂണില്‍ കാശ്മീരിനേയും, ടിബറ്റിനേയും കുട്ടികളായി ചിത്രീകരിച്ചിരിക്കുന്നു. ടിബറ്റുമായി പ്രാമില്‍ തള്ളി കൊണ്ടുപോകുന്ന ചൈനാ പ്രധാനമന്ത്രിയായും, കാശ്മീരിനെ പ്രാമില്‍ തള്ളി കൊണ്ടുപോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയും കാര്‍ട്ടൂണില്‍ കാണാം. വാജ്പേയ് ടിബറ്റിന്‍റെ കരച്ചില്‍ കണ്ട് വേവലാതിപ്പെടുകയാണ്. അതേസമയം സ്വന്തമായി തള്ളികൊണ്ടുപോകുന്ന പ്രാമില്‍ കാശ്മീര്‍ കരയുകയാണ്. വളരെ ലളിതമായി വിഷയം മായാ കമ്മത്ത് തന്‍റെ കാര്‍ട്ടൂണില്‍ അവതരിപ്പിച്ചിരിക്കുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട് : മായാ കമ്മത്ത് 

78 ബാല് താക്കറയും ഇന്ത്യയും ചൈനയും

ബാല് താക്കറയും ഇന്ത്യയും ചൈനയും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-78. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 78

സുധീര്‍ നാഥ്

ബാല്‍താക്കറയും ഇന്ത്യയും ചൈനയും

ഇന്ത്യയും ചൈനയും തമ്മില്‍ 1962 ല്‍ നടന്ന അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നുള്ള യുദ്ധമാണ് ഇന്ത്യ-ചൈന യുദ്ധം. ഈ യുദ്ധത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത് ഇന്ത്യ ദലൈലാമക്ക് അഭയം നല്‍കിയതാണെന്ന് പറയപ്പെടുന്നു. 1962 ഒക്ടോബര്‍ 20- ന് തുടങ്ങിയ യുദ്ധം നവംബര്‍ 21ന് ചൈന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ അവസാനിച്ചു. അതിനോടൊപ്പം ചൈന തര്‍ക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തില്‍ നിന്നും പിന്മാറാനും തയ്യാറായി. പ്രാചീനകാലം മുതല്‍ക്കേ ഇന്ത്യ ഒരുപാട് വിദേശശക്തികളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ആധുനിക ഇന്ത്യക്ക് തലകുനിക്കേണ്ടിവന്നിട്ടുള്ള ഒന്നാണ് 1962ലെ ഇന്ത്യ ചൈന യുദ്ധം. 

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി. ബംഗ്ലാദേശിന്‍റെ ദേശീയ കളിയാണ് കബഡി. ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബിന്‍റെയും തമിഴ്നാടിന്‍റെയും ആന്ധ്രപ്രദേശിന്‍റെയും സംസ്ഥാന കളിയും കബഡിയാണ്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബാല്‍താക്കറെ ഇന്ത്യ ചൈനാ വിഷയം കബഡി കളിയുമായി ചേര്‍ത്ത് ഒരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു. ബാല്‍ത്താക്കറെ പ്രശസ്തനായിരിക്കുന്നത് രാഷ്ട്രീയ നേതാവായാണ്. ബാല്‍ത്താക്കറെ ശിവസേന പാര്‍ട്ടിയുടെ നേതാവാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അദ്ദേഹം ഒരു കാലത്ത് മികച്ച ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു. അക്കാലത്ത് ബാല്‍ത്താക്കറെ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയിലായിരുന്നു പ്രശസ്തന്‍. അദ്ദേഹം കാര്‍ട്ടൂണിസ്റ്റുകളായ ശങ്കര്‍, അഹമ്മദ്, ആര്‍. കെ. ലക്ഷ്മണ്‍ തുടങ്ങിയവരെ പോലെ ബ്രഷ് ഉപയോഗിച്ചാണ് കാര്‍ട്ടൂണ്‍ വരച്ചിരുന്നത്. ഒരു മുന്‍നിര കാര്‍ട്ടൂണിസ്റ്റായി തന്നെയാണ് അദ്ദേഹം അകാലങ്ങളില്‍ അറിയപ്പെട്ടിരുന്നത് തന്നെ.

ബാല്‍ത്താക്കറെ വരച്ച കാര്‍ട്ടൂണില്‍ ഇന്ത്യയെ ചൈന കബഡിയില്‍ പ്രതിരോധിക്കുകയാണ്. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒഴിഞ്ഞ് മാറുമ്പോള്‍ പ്രതിരോധ മന്ത്രി വി. കെ. ക്യഷ്ണമേനോന്‍ രക്ഷപ്പെട്ട് ഓടുന്നതായി കാര്‍ട്ടൂണില്‍ കാണാം. എന്ത് നോക്കി നില്‍ക്കുകയാണ്...? എതിരാളിയുടെ കാലില്‍ പിടിച്ച് വലിക്കാന്‍ പ്രധാനമന്ത്രി നെഹ്റു പ്രതിരോധ മന്ത്രി വി. കെ. ക്യഷ്ണമേനോനോട് പറയുന്നുണ്ട്.

കടപ്പാട്: ബാല്‍ത്താക്കറെയുടെ കാര്‍ട്ടൂണ്‍ സമാഹാരം ഫട്ട്ക്കാരെ.

Friday, January 5, 2024

77 നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു

നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-77. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 77

സുധീര്‍ നാഥ്

നരസിംഹ റാവു മൗനിയായി. മസ്ജീദ് തകര്‍ക്കപ്പെട്ടു.

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ തകര്‍ക്കപ്പെട്ടു. മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നിശ്ശബ്ദത പാലിക്കുന്ന ബ്യൂറോക്രാറ്റുകളേയും പോലീസ് ഓഫീസര്‍മാരേയും അയോധ്യയിലേക്ക് നിയമിച്ചതായി ആരോപണമുണ്ടായി. മൂന്ന് താഴിക കുടങ്ങള്‍ തകരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറി നിന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇതിന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗും ഒരുപോലെ കുറ്റക്കാരാണ്. 1940ന് മുമ്പ് 'മസ്ജിദ്-ഇ-ജന്മസ്ഥാന്‍' എന്നാണ് അയോധ്യയിലെ തര്‍ക്കഭൂമി അറിയപ്പെട്ടിരുന്നത്. മസ്ജീദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തരപ്രദേശിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു. ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് 'മിര്‍ ബകി' നിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം വാദങ്ങള്‍ കെട്ടിച്ചമച്ചത് ആണെന്നും പറയപ്പെടുന്നു. 

അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ബാബറി മസ്ജീദ് തകര്‍ത്ത സാഹചര്യത്തില്‍ മൗനമായി ഇരുന്നതിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1992 ഡിസംബര്‍ 7ന് ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവു പ്രഖ്യാപനം നടത്തിയിരുന്നു. തന്‍റെ അയോധ്യ എന്ന പുസ്തകത്തില്‍ റാവു എഴുതിയത്, മസ്ജിദ് സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് വഞ്ചന കാണിച്ചു എന്നാണ്. കോണ്‍ഗ്രസിന്‍റെ പതനവും, ബി.ജെ.പിയുടെ വളര്‍ച്ചയും തുടങ്ങിയത് അവിടെ നിന്നാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നുള്ള വലിയ ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. രാജ്യത്തിന്‍റെ വികസനത്തിന് നരസിംഹറാവു നല്‍കിയ സേവനം വലിയ പ്രാധാന്യമുള്ളതാണെന്ന് ചരിത്രം വിലയിരുത്തുന്നത്. അതേസമയം അയോധ്യയിലെ ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ ഉണ്ടായ മൗനം കറുത്ത ഏടായി തന്നെ ഇപ്പോഴും തുടരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ പിറ്റേദിവസം 1992 ഡിസംബര്‍ ഏഴിന് ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് കേശവ് വരച്ച ഒരു കാര്‍ട്ടൂണ്‍ നിലപാടുകളെ വളരെ വ്യക്തമായി ചിത്രീകരിക്കുന്ന ഒന്നായിരുന്നു. പ്രധാനമന്ത്രിയുടെ മേശയ്ക്ക് മുകളില്‍ ഫയലുകള്‍ക്ക് പകരം കര്‍സേവകര്‍ ഉപയോഗിച്ച ആയുധങ്ങളാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : ദി ഹിന്ദു

Thursday, January 4, 2024

76 നരസിംഹ റാവുവിന്റെ ജല്പനങ്ങള്‍

നരസിംഹ റാവുവിന്റെ ജല്പനങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-76. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 76

സുധീര്‍ നാഥ്

നരസിംഹ റാവുവിന്‍റെ ജല്‍പ്പനങ്ങള്‍

1992 ഡിസംബര്‍ 6 ന് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും തര്‍ക്കഭൂമിയുടെ സമീപത്ത്  ഒരു റാലി സംഘടിപ്പിച്ചു. ബിജെപി നേതാക്കളായ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരായിരുന്നു റാലിക്കും തുടര്‍ന്ന് നടന്ന സമ്മേളനത്തിനും നേത്യത്ത്വം നല്‍കിയത്. അവരുടെ പ്രസംഗങ്ങളും ഉണ്ടായിരുന്നു. റാലിയുടെ ആദ്യ കുറച്ച് മണിക്കൂറുകളില്‍ തന്നെ, ജനക്കൂട്ടം ക്രമേണ കൂടുതല്‍ അസ്വസ്ഥരായി, മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. പിന്നീട് ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ തകര്‍ക്കപ്പെടുകയായിരുന്നു. അവിടെ കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കാതെ മാറി നില്‍ക്കുകയാണുണ്ടായത്. എണ്ണത്തില്‍ കുറവുണ്ടായിരുന്ന പോലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി എന്നാണ് വിശദ്ധീകരിച്ചത്. ആള്‍ക്കൂട്ടം മഴു, ചുറ്റിക, കൊളുത്ത് എന്നിവ ഉപയോഗിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെളിയില്‍ നിന്നും ചോക്കില്‍ നിന്നും നിര്‍മ്മിച്ച മസ്ജീദിന്‍റെ മുഴുവന്‍ ഘടനയും നിരപ്പാക്കി. 

2005 മാര്‍ച്ചിലെ ഒരു പുസ്തകത്തില്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി മാലോയ് കൃഷ്ണ ധാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെയും (ആര്‍.എസ്.എസ്.) ബിജെപിയുടെയും വിഎച്ച്പിയുടെയും ഉന്നത നേതാക്കള്‍ പത്ത് മാസം മുന്‍പേ തന്നെ ബാബറി പള്ളി പൊളിക്കാന്‍ പദ്ധതിയിട്ടിരുന്ന കാര്യം ഇന്‍റലിജന്‍സ് ബ്യൂറോ മനസിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിന് മസ്ജീദ് തകര്‍ക്കുമെന്ന അറിവുണ്ടായിരുന്നിട്ടും മൗനമായി ഇരുന്നു എന്നും പുസ്തകത്തില്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി പറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയെ പുസ്തകത്തില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 

1990ല്‍ മസ്ജീദ് തകര്‍ക്കാന്‍ ശ്രമിച്ച കര്‍സേവകരെ പ്രതിരോധിച്ച അന്നത്തെ പ്രധാനമന്ത്രി വി. പി. സിംഗിന് സ്ഥാനം നഷ്ടപ്പെട്ടത് റാവു ചിന്തിച്ചിട്ടുണ്ടാകും. വി. പി സിംഗിന് ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതിനാലാണ് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹറാവു പ്രധാനമന്ത്രി സ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു എന്നത് എടുത്ത് പറയണം. 1992 നവംബര്‍ മാസം 11ന് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ കാര്‍ട്ടൂണിസ്റ്റ് രങ്ക വരച്ച കാര്‍ട്ടൂണില്‍ റാവുവിന്‍റെ മനസാണ് വരച്ചിട്ടിരുന്നത്. 1992 ഡിസംബര്‍ 6നായിരുന്നല്ലോ ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടതും റാവു മൗനിയായിരുന്നതും.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യ എക്സ്പ്രസ്

75 അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍

അദ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-75. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 75

സുധീര്‍ നാഥ്

അഡ്വാനിയുടെ ത്രിശൂല പരീക്ഷണങ്ങള്‍

ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രശസ്തമായ ആത്മകഥയാണ് എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍. ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ ഇന്നും ആദ്യ സ്ഥാനത്താണ് ഈ ഗ്രന്ഥം. ഇന്ത്യയിലാകെ പ്രതിവര്‍ഷം രണ്ടു ലക്ഷത്തിലധികം പ്രതികള്‍ വിറ്റഴിക്കപ്പെടുന്ന ഈ പുസ്തത്തിന്‍റെ കോപ്പികളില്‍ പകുതിയോളം കേരളത്തിലാണ് വില്‍ക്കപ്പെടുന്നത്. ഗുജറാത്തി ഭാഷയിലാണ് ഈ പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്. 1999ല്‍ ഗ്ലോബല്‍ സ്പിരിച്വല്‍ ആന്‍റ് റിലീഗിയസ് അതോറിറ്റി ഈ പുസ്തകത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച 100 പുസ്തകങ്ങളിലൊന്നായി തെരഞ്ഞെടുക്കുകയുണ്ടായി. ഗാന്ധിജിയുടെ കുട്ടിക്കാലം മുതല്‍ 1921 വരെയുള്ള കാലഘട്ടമാണ് ഇതില്‍ വിവരിക്കുന്നത്. മഹാത്മാ ഗാന്ധി എഴുതിയിരുന്നത് നിലത്തിരുന്ന് ഉയരമുള്ള ചെറിയ പീഠത്തില്‍ പേപ്പറുകള്‍ വെച്ചായിരുന്നു. ഈ ഒരു രംഗത്തിന്‍റെ മഹാത്മാ ഗാന്ധി ചിത്രം ഏറെ പ്രശസ്തവുമാണ്. 

ബാബറി മസ്ജീദിനും അയോധ്യയ്ക്കും സരയൂ നദീ തീരത്തിനും മതസൗഹാര്‍ദത്തിന്‍റെ പയ കഥയുണ്ട്. കുറഞ്ഞത് നാല് നൂറ്റാണ്ടെങ്കിലും ഈ സ്ഥലം മതപരമായ ആവശ്യങ്ങള്‍ക്കായി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ ഉപയോഗിച്ചിരുന്നു. പള്ളി ക്ഷേത്ര സ്ഥലത്താണെന്നുള്ള അവകാശവാദം ആദ്യം ഉന്നയിച്ചത്, 1822 ല്‍ ഒരു ഫൈസാബാദ് കോടതി ഉദ്യോഗസ്ഥനാണ്. അന്നു മുതല്‍ ചെറിയ രീതിയില്‍ മദസൗഹാര്‍ദത്തിന് വിള്ളല്‍ ഉണ്ടായി തുടങ്ങി. 1949ല്‍ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്‍റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ  പൂജയും ഭജനയും നടത്തി. അന്ന് ഫൈസബാദ് ജില്ലാ മജിസ്ട്രേറ്റായ കെ കെ കെ നായര്‍ തന്നെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് മസ്ജീദ് പൂട്ടിക്കുകയായിരുന്നു. 

1990 സെപ്റ്റംബറില്‍ ബിജെപി നേതാവ് എല്‍ കെ അധ്വാനി ഒരു രഥയാത്ര ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുമായി അയോദ്ധ്യയിലേക്ക് ആരംഭിച്ചു. നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന് പിന്തുണ സൃഷ്ടിക്കാനും, മുസ്ലീം വിരുദ്ധ വികാരം സമാഹരിച്ച് ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുമായിരുന്നു അധ്വാനി യാത്രയിലൂടെ ശ്രമിച്ചത്. അയോധ്യയില്‍ എത്തുന്നതിനുമുമ്പ് അധ്വാനിയെ ബീഹാര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഇതൊക്കെയാണെങ്കിലും, കര്‍സേവകരുടെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ഒരു വലിയ സംഘം അയോദ്ധ്യയിലെത്തി പള്ളി ആക്രമിക്കാന്‍ ശ്രമിച്ചു. ഇത് അര്‍ദ്ധസൈനിക വിഭാഗങ്ങളുമായുള്ള പോരാട്ടത്തില്‍ കലാശിച്ചു. ഇത് നിരവധി കര്‍സേവകരുടെ മരണത്തോടെ അവസാനിച്ചു. വിപി സിംഗ് മന്ത്രാലയത്തിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. പിന്നീട് ഉത്തര്‍പ്രദേശ് ബി.ജെ.പി ഭരിക്കുകയും, ഹിന്ദു വാദിയായ കോണ്‍ഗ്രസ് നേതാവ് നരസിംഹ റാവു പ്രധാനമന്ത്രിയുമായപ്പോള്‍, എല്‍ കെ അധ്വാനി അടക്കമുള്ളവരുടെ നേത്യത്ത്വത്തില്‍ 1992 ഡിസംബര്‍ 6ന് ബാബറി മസ്ജീദ് തകര്‍ത്തു. തന്‍റെ ത്രിശൂല്‍ പരീക്ഷണങ്ങള്‍ എന്നപേരില്‍ 1992 ഡിസംബര്‍ 31ന് ദി ട്രിബ്യൂണ്‍ പത്രത്തില്‍ ഗാന്ധിജിയെപോലെ ഇരുന്ന് ആത്മകഥ എഴുതുന്ന അധ്വാനിയുടെ കാര്‍ട്ടൂണ്‍ അബു എബ്രഹാം വരച്ചിരുന്നത് ശ്രദ്ധേയമായി. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ട്രിബ്യൂണ്‍

74 ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പ് സൂചനയുമായി കാര്‍ട്ടൂണ്‍

 ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പ് സൂചനയുമായി കാര്‍ട്ടൂണ്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-74. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 74

സുധീര്‍ നാഥ്

ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പ് സൂചനയുമായി കാര്‍ട്ടൂണ്‍

അയോധ്യയിലെ ബാബറി മസ്ജീദ് അവിടെ ഉണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്ത് അതിന് മുകളിലാണ് ബാബര്‍ പണിതത് എന്ന തര്‍ക്കം ശക്തമാക്കുന്നതിന് എല്‍. കെ അഡ്വാനി നയിച്ച രഥയാത്ര കാരണമായി. ഉത്തര്‍പ്രദേശിലെ അയോധ്യാ നഗരത്തിലെ 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് ഒരു നീണ്ട സാമൂഹിക-രാഷ്ട്രീയ തര്‍ക്കത്തിന് വിഷയമായിരുന്നു. രാമജന്‍മഭൂമിയില്‍ ക്ഷേത്രം പണിയുമെന്ന വാശിയില്‍ കര്‍സേവകര്‍ അയോധ്യയിലേയ്ക്ക് നടത്തിയ യാത്ര ചരിത്രമാണ്. 1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബറി മസ്ജീദ് ആര്‍.എസ്.എസ്, ബി.ജെ.പി, വിശ്വഹിന്ദു പരിഷത്തിന്‍റെയും അനുബന്ധ സംഘടനകളുടെയും ഒരു വലിയ സംഘം പ്രവര്‍ത്തകരായ കര്‍സേവകര്‍ തകര്‍ത്തതോടെ രാജ്യത്ത് വ്യാപകമായി കലാപം ഉണ്ടായി. 

രാജ്യം പിന്നീടുള്ള കാലം ഏറെ ചര്‍ച്ച ചെയ്ത ഇടമാണ് അയോധ്യയിലെ ബാബറി മസ്ജീദും, രാമജന്‍മ ഭൂമിയും. ബാബറി മസ്ജീദിന്‍റെ മൂന്ന് താഴിക കുടങ്ങള്‍ തകര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് അന്ന് മാധ്യമങ്ങളിലൂടെ ലോകം കേട്ടത്. ബി.ബി.സി അടക്കമുള്ള വിദേശ ദ്യശ്യമാധ്യമങ്ങളിലൂടെ പള്ളി തകര്‍ക്കുന്ന ദ്യശ്യങ്ങള്‍ പുറത്ത് വന്നു. അയോധ്യ ഒരു വിഷയമായി ഉയര്‍ത്തുന്നതില്‍ എല്‍.കെ അഡ്വാനിയും, മുരളി മനോഹര്‍ ജോഷിയും, ഉമാ ഭാരതിയും വഹിച്ച പങ്കും ചെറുതല്ല. അവരുണ്ടാക്കിയ അലകളാണ് ഇന്ന് രാജ്യം ഭരിക്കാന്‍ ബി.ജെ.പിക്ക് അവസരം ഉണ്ടാക്കിയത്.

അയോധ്യയും അവിടെ ഉയരുന്ന ക്ഷേത്ര നിര്‍മ്മാണവും ഇന്ന് രാഷ്ട്രീയമാണ്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അയോധ്യ ക്ഷേത്ര നിര്‍മ്മാണം ചര്‍ച്ചയാക്കുന്നു. രാജ്യത്തെ ഹിന്ദുമത വിശ്വാസികളുടെ വോട്ടുകള്‍ ലക്ഷ്യം വെച്ചാണ് ബി.ജെ.പി. അയോധ്യ ക്ഷേത്രം ചര്‍ച്ചയിലേയ്ക്ക് കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതിനര്‍ത്ഥം ഹിന്ദു സമുദായത്തിനെ ആകര്‍ഷിക്കുന്ന ഒന്ന് അയോധ്യാ ക്ഷേത്ര നിര്‍മ്മിതിയിലുണ്ട് എന്നതാണ്. അയോധ്യയിലെ മസ്ജീദ് തകര്‍ത്ത കാലത്ത് രാജ്യത്തെ എല്ലാ കാര്‍ട്ടൂണിസ്റ്റുകളും ഈ വിഷയത്തില്‍ വരച്ചിരുന്നു. രാജ്യത്തെ മതേതരത്ത്വത്തെ തകര്‍ക്കുന്ന മുരളി മനോഹര്‍ ജോഷിയേയും, എല്‍. കെ. അഡ്വാനിയുടേയും കാര്‍ട്ടൂണ്‍ ബാബറി മസ്ജീദ് തകര്‍ക്കും മുന്‍പേ സൂചനയായി പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ ധര്‍ വരച്ചു. 1992 നവംബര്‍ 21ന് ദി പയനീര്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ അന്നത്തെ രാഷ്ട്രീയ സാഹചര്യം തുറന്ന് പറയുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി പയനീര്‍


73 നരസിംഹ റാവുവും അയോധ്യ വിഷയവും

നരസിംഹ റാവുവും അയോധ്യ വിഷയവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-73. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 73

സുധീര്‍ നാഥ്

നരസിംഹ റാവുവും അയോധ്യ വിഷയവും

ഹിന്ദുമത വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂനദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. അയോധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്രം മുഗള്‍ ഭരാണാധികാരിയായ ബാബര്‍ 1528 ല്‍ മസ്ജീദായി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുക്കള്‍ ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജീദിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു. 

ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലീം സമുദായം മസ്ജീദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949ല്‍ മലയാളിയും ആലപ്പുഴ ക്കൈനകരി സ്വദേശിയുമായ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്‍റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ  പൂജയും ഭജനയും നടത്തി. മസ്ജീദ് ഇരുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നത് കൊണ്ടാണ് 1949ല്‍ വിഗ്രഹം വെച്ചത്. പിന്നീട് ഒട്ടേറെ തര്‍ക്കങ്ങളുണ്ടായി. തര്‍ക്കഭൂമിഎന്ന് തന്നെ ഈ പ്രദേശം അറിയപ്പെട്ടു.

അയോധ്യ പ്രശ്നം പിന്നീട് ഇന്ത്യ ഭരിച്ച എല്ലാവര്‍ക്കം തലവേദനയായിരുന്നു. അയോധ്യ പ്രശ്നം നാള്‍ക്ക്നാള്‍ കൂടി വരികയുണ്ടായി. മ്യതുഹിന്ദുത്ത്വ നിലപാടുകാരനായ നരസിംഹ റാവു അയോധ്യയിലെ ഹിന്ദുസമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന നടപടികളാണ് എടുക്കുന്നതെന്ന ആക്ഷേപം വ്യാപകമായി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ദിനമലര്‍ എന്ന തമിഴ് പത്രത്തില്‍ കോട്ടയം സ്വദേശി ഇ. പി. പീറ്റര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ തമിഴ്നാടിന് പുറത്തും ചര്‍ച്ചയായിരുന്നു. ത്രിശൂലവുമായി ഇരിക്കുന്ന ഒരു ഹിന്ദു സന്യാസിയെ വിശറി കൊണ്ട് വീശി സുഖിപ്പിക്കുകയാണ് പ്രധാനമന്ത്രി നരസിംഹറാവു. അയോധ്യ പ്രശ്നത്തിന് ഇത്വരെ തീരുമാനമായില്ല എന്നും, ശ്രമം തുടരുന്നു എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദിനമലര്‍

72 അയോധ്യ വിഷയത്തിലെ ഒത്തുകളി

അയോധ്യ വിഷയത്തിലെ ഒത്തുകളി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-72. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 72

സുധീര്‍ നാഥ്

അയോധ്യ വിഷയത്തിലെ ഒത്തുകളി

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജീദിന്‍റെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ത്ത സമയം മുതല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ആരോപണമാണ് കോണ്‍ഗ്രസിന്‍റെ മൗനസമ്മതം എന്നത്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയം പ്രധാനമന്ത്രിയായിരുന്നത് കോണ്‍ഗ്രസ് നേതാവായ നരസിംഹറാവുമായിരുന്നു. നരസിംഹറാവു മൗനമായി എല്ലാം കണ്ടിരുന്നു എന്ന ആരോപണം വ്യാപകമായി അന്നുണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ 1.5 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ബാബറി മസ്ജീദിന്‍റെ പൊളിക്കലിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ഇന്ത്യയിലുടനീളം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.

ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അയോധ്യ ക്ഷേത്ര നിര്‍മ്മാണ ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ മൗനമായിരിക്കുന്നു. ഉത്തര്‍പ്രദേശിലെ വിജയം കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിന്‍റെ പ്രധാന കണ്ണിയാണ്. ഉത്തര്‍പ്രദേശില്‍ ജയിക്കണമെങ്കില്‍ ഹിന്ദുക്കളുടെ വോട്ട് വേണം എന്ന് കോണ്‍ഗ്രസിന് നന്നായി നന്നായി അറിയാം. ഹിന്ദു വോട്ടുകള്‍ക്കായി കോണ്‍ഗ്രസ് ശ്രീരാമന്‍റെ ജന്‍മസ്ഥലമായ അയോധ്യയിലെ സരയൂ നദിക്കരയിലെ രാമ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി നില്‍ക്കുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസിന് വോട്ടിംഗ് ശതമാനം കുറഞ്ഞുവരുന്നു എന്നുള്ള ദയനീയ സ്ഥിതി അവരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് നല്ല വേരോട്ടമുള്ള ഉത്തര്‍പ്രദേശില്‍ പോലും അവര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലങ്ങളില്‍ പോലും മറ്റു പാര്‍ട്ടികള്‍ വിജയിച്ചു വരുന്നു എന്നുള്ളത് ഞെട്ടല്‍ ഉണ്ടാക്കുന്ന കാര്യമാണല്ലോ. സ്വന്തം മണ്ഡലം തിരിച്ചുപിടിക്കുക എന്നുള്ളത് കോണ്‍ഗ്രസിന്‍റെ നേതാക്കളുടെ ഒരു ആഗ്രഹമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എല്ലാവരും അവിടെ തോല്‍വിയോട് അടുക്കുമ്പോള്‍ അത് തടയേണ്ടത് കോണ്‍ഗ്രസിന്‍റെ ഒരു ആവശ്യമാണ്. ഈയൊരു ആവശ്യം സാധിച്ചെടുക്കുന്നതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാകുന്നു എന്നുള്ളടത്താണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

1992 ഡിസംബര്‍ ആറിന് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മൂന്ന് താഴികകുടങ്ങള്‍ തകര്‍ത്തപ്പോള്‍ മൗനമായിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവിനെ വിമര്‍ശിച്ചുകൊണ്ട് രജീന്ദ്രപുരി വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. സമൂഹത്തിനുമുന്നില്‍ കര്‍സേവകര്‍ക്ക് തടസ്സം പറയുന്ന നരസിംഹ റാവുവും അതേസമയം അവര്‍ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നുള്ള അര്‍ത്ഥം വരുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. എല്‍. കെ. അധ്വാനിയുമായി പ്രധാനമന്ത്രി നരസിംഹ റാവു പഞ്ചസുസ്തിയില്‍ ഏര്‍പ്പെടുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകളുപയോഗിച്ച് ഏര്‍പ്പെടുന്ന ഒരു കായിക വിനോദമാണ് പഞ്ചഗുസ്തി. നരസിംഹറാവു മേശയ്ക്കിടയിലൂടെ എതിരാളിയായ അധ്വാനിക്ക് കൈ കൊടുക്കുന്നതണ് കാര്‍ട്ടൂണ്‍. പ്രസ്തുത കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പലയിടങ്ങളിലും കോണ്‍ഗ്രസിനെതിരായി മറ്റു പ്രതിപക്ഷ കക്ഷികള്‍ ശക്തമായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസിന്‍റെ ചരിത്ര വായനയില്‍ കാര്‍ട്ടൂണിലെ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്സ് മാന്‍

71 താഴികക്കുടം ഉടച്ചവനാ…

താഴികക്കുടം ഉടച്ചവനാ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-71. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 71

സുധീര്‍ നാഥ്

താഴികക്കുടം ഉടച്ചവനാ... 

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും രാജ്യത്ത് ജനാധിപത്യത്തിന്‍റെ തകര്‍ച്ചയായി വിലയിരുത്തുന്നതായിരുന്നു അയോധ്യയില്‍ നടന്ന കര്‍സേവ എന്നതിന് തര്‍ക്കമില്ല. ഒരു സമുദായത്തെ അടിച്ചില്ലാതാക്കി മറ്റൊരു സമുദായം മേധാവിത്വം നേടുന്ന കാഴ്ചയാണ് അയോധ്യയില്‍ കണ്ടത്. 1992 ഡിസംബര്‍ 6 ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉടനീളം കലാപത്തിന് കാരണമായ ഒരു രാഷ്ട്രീയ റാലിക്കിടെ ബാബറി മസ്ജിദ് നശിപ്പിക്കപ്പെട്ടു. അയോധ്യയിലെ ബാബറി മസ്ജിദ് പള്ളിയുടെ മൂന്നുതാഴികക്കുടങ്ങള്‍ തകര്‍ന്നു വീണപ്പോള്‍ ജനാധിപത്യം തകരുകയായിരുന്നു എന്ന് പരക്കെ പറയുകയുണ്ടായി. അയോധ്യ എന്ന സ്ഥലം രാമ ക്ഷേത്രം ഉള്ളതുകൊണ്ടു മാത്രമല്ല ഇന്ത്യന്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുന്നത്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതും അവിടുത്തെ മൂന്ന് താഴികക്കുടങ്ങള്‍ കര്‍സേവയിലൂടെ തകര്‍ന്നതും ഇന്ത്യന്‍ ചരിത്രത്തിന്‍റെ ഭാഗം തന്നെയാണ്.

രാജ്യത്തെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ അയോധ്യയില്‍ നടന്ന കര്‍സേവയും, അതിലൂടെ തകര്‍ക്കപ്പെട്ട ബാബറി മസ്ജിദ് പള്ളിയുടെ മൂന്നുതാഴികകുടങ്ങങ്ങളും വിഷയമാക്കി വളരെ ശക്തമായ കാര്‍ട്ടൂണുകള്‍ വി പ്രതികരണങ്ങള്‍ക്ക് വിഷയമാക്കി. അവര്‍ വരച്ച കാര്‍ട്ടൂണുകള്‍ പില്‍ക്കാലത്ത് ചരിത്രവായനയുടെ ഭാഗമായി മാറി. രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ മാത്രമായിരുന്നില്ല അയോധ്യ വിഷയം ചൂണ്ടിക്കാട്ടി വരയ്ക്കപ്പെട്ടത്. സാമൂഹ്യ കാര്‍ട്ടൂണുകളിലും അയോധ്യയില്‍ നടന്ന കര്‍സേവ വിഷയമായി വന്നു എന്നുള്ളത് യാദൃശ്ചികം മാത്രം. കരസേവ എന്നത് രാജ്യമാകമാനം ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നല്ലോ. 

1993 ജനുവരി മാസം പുറത്തിറങ്ങിയ മലയാളത്തിലെ ആക്ഷേപഹാസ്യ മാസികയായ പാക്കനാരില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം എസ് മോഹനചന്ദ്രന്‍ വരച്ച ഒരു സാമൂഹ്യ കാര്‍ട്ടൂണ്‍ വളരെ വേഗം ജനങ്ങളിലേക്ക് ആശയം സംവാദം ചെയ്യുന്ന ഒന്നായിരുന്നു. പെണ്ണുകാണാന്‍ ചെല്ലുന്ന ഒരു ചടങ്ങാണ് കാര്‍ട്ടൂണ്‍ വിഷയമായി മോഹനചന്ദ്രന്‍ വരച്ചിരിക്കുന്നത്. പെണ്ണു കാണുവാന്‍ എത്തിയ ചെറുക്കന്‍ അയോധ്യയില്‍ കര്‍സേവയ്ക്കൊന്നും പറഞ്ഞു പോയിട്ടുണ്ട് എന്നുള്ള അപകട സൂചന പെണ്‍കുട്ടിയുടെ പിതാവ് അവരുടെ മകളുടെ സുരക്ഷിതത്വം ഓര്‍ത്ത് അടുക്കളയില്‍ എത്തി പെണ്‍കുട്ടിയുടെ മാതാവിനോട് പറയുന്നു. പെണ്‍കുട്ടി കാപ്പിയും പലഹാരവും വെച്ചതിന് ശേഷം സുരക്ഷിതമായി മാറി നില്‍ക്കണമെന്നാണ് പിതാവ് പറയുന്നത്. ഇത്തരത്തില്‍ ഒട്ടേറെ സാമൂഹ്യ കാര്‍ട്ടൂണുകള്‍ കര്‍സേവ വിഷയമായി വന്നിട്ടുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍


70 കാര്‍ട്ടൂണ്‍ വരുത്തിയ മാറ്റങ്ങള്‍

കാര്‍ട്ടൂണ്‍ വരുത്തിയ മാറ്റങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-70. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 70

സുധീര്‍ നാഥ്

കാര്‍ട്ടൂണ്‍ വരുത്തിയ മാറ്റങ്ങള്‍

കാര്‍ട്ടൂണുകള്‍ എത്രയോ ചരിത്രം തിരുത്തിക്കുറിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ മാറ്റങ്ങള്‍ക്ക് കാരണമായ കാര്‍ട്ടൂണുകള്‍ എപ്പോഴും സമൂഹ നന്‍മയ്ക്കായിട്ടാണ് നിലകൊണ്ടിട്ടുള്ളത്. ജനങ്ങളിലെ പല ശീലങ്ങളും മാറ്റുവാന്‍ പോലും കാര്‍ട്ടൂണ്‍ കാരണമായിട്ടുണ്ട്. കാര്‍ട്ടൂണുകള്‍ എപ്പോഴും തിരുത്തല്‍ ശക്തിയാണെന്ന് പൊതുവെ പറയാറുമുണ്ടല്ലോ. കാര്‍ട്ടൂണിലൂടെ ഒരു വിഷയം വിമര്‍ശിക്കപ്പെടുന്ന അവസരത്തിലാണ് തെറ്റും ശരിയും വേര്‍തിരിച്ചറിയുവാന്‍ നേതാക്കള്‍ ശ്രമിച്ചിരുന്നത്. ഒരു കാര്‍ട്ടൂണ്‍ കാരണം ബേംബേ കോര്‍പ്പറേഷന്‍ തിരുത്തല്‍ നടപടി ക്കൈകൊണ്ടതാണ് വിഷയം.

ബോംബേ കോര്‍പ്പറേഷന്‍ കാല്‍നടക്കാര്‍ക്ക് തിരക്കേറിയ വിക്റ്റോറിയാ റെയില്‍വേ സ്റ്റഷന് സമീപമുള്ള റോഡ് മുറിച്ച് കടക്കുന്നതിന് രണ്ട് മിനിറ്റ് സമയമാണ് നല്‍കിയിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ ഓഫീസും അവിടെ തന്നെയാണ്. ഒരിക്കല്‍ കാര്‍ട്ടൂണിസ്റ്റ് മരിയോ മിരാഡാ ഓഫീസിലേയ്ക്ക് വരുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്ന സമയം ഒരു മിനിറ്റാക്കി കുറച്ചതും, ജനങ്ങള്‍ റോഡ് മുറിച്ച് കടക്കുവാന്‍ പെടാപാട് പെടുന്നതും ശ്രദ്ധിച്ചു. പിറ്റേന്ന് മരിയോ തന്‍റെ പോക്കറ്റ് കാര്‍ട്ടൂണില്‍ ഇത് വിഷയമാക്കി. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നതിന്  വേണ്ടി ഓട്ട മത്സരത്തിന് നില്‍ക്കുന്നതായി ചിത്രീകരിച്ച് കാര്‍ട്ടൂണ്‍ വരച്ചു. ആയിരത്തി തെള്ളായിരത്തി അറപതുകളുടെ ആദ്യം പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഇന്ത്യയിലെ ബോംബേ എഡിഷനിലെ ഈ കാര്‍ട്ടൂണ്‍ വലിയ ചര്‍ച്ചയായി. പത്രം ഇറങ്ങിയ അന്നു തന്നെ ബോംബേ കോര്‍പ്പറേഷന്‍ നടപടി പിന്‍വലിച്ച് പഴയത് പോലെ രണ്ട് മിനിറ്റാക്കി. 

മറിയോ മിറാന്‍റോയുടെ കാര്‍ട്ടൂണ്‍ ഒന്നുകൊണ്ട് മാത്രമാണ് കോര്‍പ്പറേഷന്‍ എടുത്ത നടപടി മാറ്റിയത് എന്നത് പില്‍ക്കാലത്ത് പലയിടത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതിക വിദ്യകള്‍ ഇന്നത്തെ പോലെ ഇല്ലാതിരുന്ന കാലത്ത് കാര്‍ട്ടൂണുകള്‍ ഇന്നത്തേതിനേക്കാള്‍ ശ്രദ്ധേയമായിരുന്നു. കാര്‍ട്ടൂണുകളിലെ വിഷയം ചര്‍ച്ചയാകുമായിരുന്നു. ഇന്നത്തെ സ്ഥിതി മറിച്ചാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

69 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-69. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 69

സുധീര്‍ നാഥ്

കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ 

ബ്രിട്ടീഷ് കോളനിയായിരുന്നതോ ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ നിയന്ത്രണത്തിലായിരുന്നതോ ആയ സ്വതന്ത്ര്യ രാജ്യങ്ങളുടെ സംഘടനയാണ് കോമണ്‍വെല്‍ത്ത് നേഷന്‍സ്. ആദ്യകാലങ്ങളില്‍ ഇതിനെ ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സ് എന്നാണ് പറഞ്ഞിരുന്നത്. ബ്രിട്ടീഷ് കോളനികളേയും അതിന്‍റെ നിയന്ത്രണത്തിലുള്ള മറ്റു പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി 1926-ല്‍ തുടക്കം കുറിച്ച കോമണ്‍വെല്‍ത്തിന്‍റെ ആസ്ഥാനം ലണ്ടനാണ്. നിലവില്‍ 56 സ്വതന്ത്രരാജ്യങ്ങളാണ് ഇപ്പോള്‍ കോമണ്‍വെല്‍ത്തിലുള്ളത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ ആദ്യമായി ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത ശ്രീമതി അന്നാ ചാണ്ടിയാണെന്ന് അഭിമാനിക്കാം. 1965ല്‍ സ്ഥാപിതമായ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ്, അംഗങ്ങളായ രാജ്യങ്ങളുടെയും സര്‍ക്കാരുകളുടേയും ഇടയില്‍ കൂടിയാലോചനകളും സഹകരണവും സുഗമമാക്കുന്ന പ്രധാന അന്തര്‍സര്‍ക്കാര്‍ ഏജന്‍സിയാണ്. സെക്രട്ടേറിയറ്റ് നിരീക്ഷകനായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ കോമണ്‍വെല്‍ത്ത് ഓഫ് നേഷന്‍സിനെ പ്രതിനിധീകരിക്കുന്നു. 

കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റ് കോമണ്‍വെല്‍ത്ത് ഉച്ചകോടികള്‍, മന്ത്രിമാരുടെ യോഗങ്ങള്‍, കൂടിയാലോചന യോഗങ്ങള്‍, സാങ്കേതിക ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുന്നു. ഇത് നയപരമായ വികസനത്തെ സഹായിക്കുകയും, ഉപദേശങ്ങള്‍ നല്‍കുകയും അംഗ സര്‍ക്കാരുകള്‍ക്കിടയില്‍ ബഹുമുഖ ആശയവിനിമയം സുഗമമാക്കുകയും ചെയ്യുന്നു. അവരുടെ രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തില്‍ സര്‍ക്കാരുകളെ സഹായിക്കുന്നതിനും കോമണ്‍വെല്‍ത്തിന്‍റെ അടിസ്ഥാന രാഷ്ട്രീയ മൂല്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഇത് സാങ്കേതിക സഹായവും നല്‍കുന്നു. കോമണ്‍വെല്‍ത്ത് അംഗരാജ്യങ്ങള്‍ക്ക് പരസ്പരം നിയമപരമായ ബാധ്യതകളൊന്നുമില്ല. കോമണ്‍വെല്‍ത്ത് രാജ്യത്തിന്‍റെ പൗരത്വം ചില അംഗരാജ്യങ്ങളില്‍, പ്രത്യേകിച്ച് യുണൈറ്റഡ് കിംഗ്ഡത്തില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്നു.

കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ലണ്ടന്‍ ഒബ്സര്‍വറില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ യോഗം നടന്നപ്പോള്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഹെറോള്‍ഡ് മാക്ക്മില്ലന്‍ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി സാമ്പത്തിക ഉന്നമനം വേണമോ അതോ രാഷ്ട്രീയ ഉന്നമനം വേണമോ എന്ന് കോമണ്‍വെല്‍ത്ത് രാജ്യ തലവന്‍മാരോട് ടോസിട്ട് ചോദിക്കുന്നതാണ് കാര്‍ട്ടൂണ്‍. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന റോബര്‍ട്ട് മെന്‍സീസ്, കാനഡ പ്രധാനമന്ത്രി ജോണ്‍ ഡിഫന്‍ബേക്കര്‍, ഘാനയുടെ പ്രധാനമന്ത്രി ക്വാമേ എന്‍ക്രുമ, ഉഗാണ്ട പ്രധാനമന്ത്രി മില്‍ട്ടന്‍ ഒബോട്ടോ, ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പ്രതിനിധികളായ ആകാംഷയോടെ നോക്കുന്നതാണ് കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ലണ്ടന്‍ ഒബ്സര്‍വര്‍


68 സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-68. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 68

സുധീര്‍ നാഥ്

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍ 

സര്‍ക്കസ് എന്ന കലാരൂപം വളരെ പ്രശസ്തവും ജനകീയവും ആയിരുന്നു. ഓരോ പട്ടണങ്ങളിലൂടെയും സര്‍ക്കസ് ടെന്‍റുകള്‍ മാറിമാറി വരുമ്പോള്‍ അവിടെ ജനങ്ങള്‍ സര്‍ക്കസ് കാണുവാന്‍ തിരക്കുകൂട്ടിയിരുന്നു. സാങ്കേതികവിദ്യ അധികമില്ലാത്ത കാലമായിരുന്നതിനാല്‍ സര്‍ക്കസിലെ താരങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ പദവിയുണ്ടായിരുന്നു. സിനിമയും ടെലിവിഷനും വന്നതോടുകൂടിയാണ് സര്‍ക്കസിന്‍റെ ആധിപത്യം ചെറുതായി കുറഞ്ഞത്. ഇന്നിപ്പോള്‍ സര്‍ക്കസ് അത്ര പ്രാധാന്യമുള്ള ഒരു കലാരൂപമായി ജനം കാണുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സര്‍ക്കസ് എന്ന കലാരൂപം നാള്‍ക്ക്നാള്‍ രാജ്യത്ത് അപ്രസക്തമായികൊണ്ടിരിക്കുന്നു.

പണ്ടൊക്കെ സര്‍ക്കസ് കൂടാരത്തില്‍ വന്യമൃഗങ്ങള്‍ വളരെ അനുസരണയോടു കൂടി നില്‍ക്കുന്നത് കാണാം. ഞാനടക്കമുള്ള തലമുറയിലുള്ളവര്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നാണ് വന്യമൃഗങ്ങളെ ആദ്യമായി കാണുന്നത്. ഒരുകാലത്ത് മൃഗങ്ങളെ കാണുവാന്‍ വേണ്ടി മൃഗശാലയില്‍ പോകുന്നതിനു പകരം സര്‍ക്കസ് കൂടാരങ്ങളെയാണ് ജനങ്ങള്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. പുലിയും കടുവയും സിംഹവും ഹിപ്പാപൊട്ടമസുമെല്ലാം അനുസരണയോടെ റിംഗ് മാസ്റ്ററിന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കൗതുക കാഴ്ച തന്നെയായിരുന്നു. ഇന്ന് സര്‍ക്കസ്സുകളില്‍ നിന്ന് മൃഗങ്ങളെല്ലാം പൂര്‍ണ്ണമായും മാറ്റപ്പെട്ടിരിക്കുന്നു.

ഗവര്‍ണര്‍ എന്ന പദം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലമാണല്ലോ ഇപ്പോള്‍. 1952 മാര്‍ച്ച് 23ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ചര്‍ച്ച ചെയ്യുന്നത് രസമായിരിക്കും. പ്രധാനമന്ത്രിയായ നെഹ്റു രാജ്യത്തെ ഗവര്‍ണര്‍മാരെയും രാജപ്രമുഖരെയും നിസാമുമാരേയും പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സ് നടത്തിയ അവസരത്തില്‍ ശങ്കര്‍ വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. ഗവര്‍ണര്‍മാരും രാജപ്രമുഖരും നിസാമുമെല്ലാം വന്യമൃഗങ്ങളോടു ഉപമിച്ചുള്ള കാര്‍ട്ടൂണാണ് ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. കിമ്പിനറ്റിലെ സ്റ്റ്േ മന്ത്രിയായ ഗോപാലസ്വാമി ഐയ്യങ്കാര്‍ ചാട്ടയും മറ്റുമായി കാര്‍ട്ടൂണില്‍ ഒരു മൂലയ്ക്ക് കാണാം. പഞ്ചാബിലെ പട്ടിയാല മഹാരാജാവും, മൈസൂര്‍ രാജാവ് ജയചാമ രാജേന്ദ്ര വാഡിയാര്‍, ഹൈദരാബാദ് നിസാം,  നാവ്നഗറിലെ ജാന്‍ സാഹിബ്, ഭോപ്പാല്‍ നവാബ് തുടങ്ങിയവരാണ് മൃഗങ്ങളായി കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വന്യമ്യഗങ്ങള്‍ക്ക് തുല്യമായ വ്യത്യസ്ത വീക്ഷണങ്ങളുള്ള ഇവരെ അനുസരണയുള്ള സര്‍ക്കസിലെ വന്യമ്യഗങ്ങള്‍ക്ക് തുല്യരായി പരിപാടിയുടെ അവസാന ഇനമെന്നോണം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി