Thursday, January 4, 2024

32 ഭാഷാപ്രവിശ്യാക്കമ്മറ്റി

ഭാഷാപ്രവിശ്യാക്കമ്മറ്റി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-32. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 32

സുധീര്‍ നാഥ്

ഭാഷാപ്രവിശ്യാക്കമ്മറ്റി

1920ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടന പാര്‍ട്ടിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളിലൊന്നായി അംഗീകരിച്ചിരുന്നു. 1920 മുതല്‍ പാര്‍ട്ടിയുടെ പ്രൊവിന്‍ഷ്യല്‍ കമ്മിറ്റികള്‍ ഈ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്. 1927-ല്‍, 'ഭാഷാടിസ്ഥാനത്തില്‍ പ്രവിശ്യകളുടെ പുനര്‍വിതരണത്തിന്ڈ പ്രതിജ്ഞാബദ്ധമാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള  തെരഞ്ഞെടുപ്പുകളിലെ പ്രകടനപത്രികയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ നിലപാട് ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. 

1948 ജൂണ്‍ 17-ന്, ഭരണഘടനാ അസംബ്ലിയുടെ പ്രസിഡന്‍റായ രാജേന്ദ്ര പ്രസാദ്, ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കണോ വേണ്ടയോ എന്ന് ശുപാര്‍ശ ചെയ്യാന്‍ ഭാഷാ പ്രവിശ്യാ കമ്മീഷനെ (ധാര്‍ കമ്മീഷന്‍ എന്ന് വിളിക്കുന്നു) രൂപീകരിച്ചു. കമ്മിറ്റിയില്‍ എസ്.കെ. ധര്‍ ( അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ), ജഗത് നരേന്‍ ലാല്‍ (അഭിഭാഷകനും ഭരണഘടനാ അസംബ്ലി അംഗവും), പന്ന ലാല്‍ (റിട്ടയേര്‍ഡ് ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഓഫീസര്‍) എന്നിവരും ഉള്‍പ്പെടുന്നു. 1948 ഡിസംബര്‍ 10-ലെ  കമ്മീഷന്‍ റിപ്പോര്‍ട്ടില്‍, 'പ്രവിശ്യകളുടെ രൂപീകരണത്തിന് ഭാഷാപരമായ പരിഗണന എന്നത് ഇന്ത്യന്‍ രാഷ്ട്രത്തിന്‍റെ വലിയ താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല' എന്ന് അഭിപ്രായപ്പെട്ടു. അത് മദ്രാസ്, ബോംബെ, എന്നീ പ്രവിശ്യകളുടെ പുനഃസംഘടന ശുപാര്‍ശ ചെയ്തു. കോണ്‍ഗ്രസ് ജയ്പൂര്‍ സമ്മേളനത്തില്‍ ധര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പഠിക്കാന്‍ 'ജെ.വി.പി. കമ്മിറ്റി' രൂപീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പട്ടാഭി സീതാരാമയ്യയെക്കൂടാതെ ജവഹര്‍ലാല്‍ നെഹ്റുവും വല്ലഭായ് പട്ടേലും ഉള്‍പ്പെട്ടതായിരുന്നു സമിതി. 

ഒട്ടേറെ എതിര്‍പ്പുകള്‍ ചര്‍ച്ചകള്‍ ചെയ്ത് കടുപ്പം കുറപ്പിച്ച് ഒടുവില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ വേണ്ടി തുടങ്ങിയ ഭാഷാപ്രവിശ്യാക്കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അക്കാലത്ത് വലിയ ചര്‍ച്ച ആയിരുന്നു. 1949 മെയ് മാസം 4ന് ദേശബന്ധു പത്രത്തില്‍ കെ.എസ്. പിള്ള വരച്ച കാര്‍ട്ടൂണുണ്ട്. വിഷയം ഭാഷാ പ്രവിശ്യാക്കമ്മറ്റി തന്നെ. ഓരോ സംസ്ഥാന പ്രതിനിധികളും ചര്‍ച്ച കഴിഞ്ഞ് പോകുന്നതാണ് കാര്‍ട്ടൂണില്‍. കമ്മറ്റിയുടെ നിയന്ത്രണം രാജാജിക്കും, പട്ടേലിനുമായിരുന്നു എന്ന് കാര്‍ട്ടൂണില്‍ വ്യക്തം. 

കാര്‍ട്ടൂണ്‍ കടപ്പാട് : ദേശബന്ധു

No comments:

Post a Comment