Thursday, January 4, 2024

12 ശരശയ്യയിലെ ഭീഷ്മാചാര്യര്‍

ശരശയ്യയിലെ ഭീഷ്മാചാര്യര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-12. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 12

സുധീര്‍ നാഥ്

ശരശയ്യയിലെ ഭീഷ്മാചാര്യര്‍

യുദ്ധ രംഗത്ത് ഭീഷ്മാചാര്യന്‍റെ കഴിവുകള്‍ പ്രശസ്തമാണ്. അദ്ദേഹം കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നാണ് പുരാണം. സ്ത്രീകളോട് താന്‍ യുദ്ധം ചെയ്യില്ലെന്നും ശിഖണ്ഡിക്ക് നേരെ ആയുധമെടുക്കില്ലെന്നും കുരുക്ഷേത്ര യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം പാണ്ഡവരോട് ഭീഷ്മര്‍ പറയുന്നു. ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി അര്‍ജ്ജുനന്‍ ഭീഷ്മരെ ശരശയ്യയില്‍ കിടത്തി. മനുഷ്യന് വന്നുചേരാവുന്ന നിരവധി പ്രതിസന്ധികള്‍ക്ക് ഭീഷ്മാചാര്യര്‍ ശരശയ്യയില്‍ കിടന്നുകൊണ്ട് ഉത്തരം നല്‍കുന്നുണ്ട്. ഭീഷ്മാചാര്യരുടെ ദുഃഖം കണ്ടു ധര്‍മ്മപുത്രര്‍ ആശ്വസിപ്പിക്കാനായി ശ്രമിച്ചു. എത്ര മഹാനായിരുന്നാലും അനുഭവിക്കേണ്ട ദുരിതങ്ങള്‍ അനുഭവിക്കുക തന്നെ വേണം എന്ന് ഭീഷ്മര്‍ പറഞ്ഞു. 

നമ്മുടെ നാട്ടില്‍ അവാര്‍ഡുകള്‍ക്ക് ഒരു പഞ്ഞവുമില്ല. പലരുടേയും സ്മരണാര്‍ത്ഥവും, സ്ഥാപനങ്ങളുടെ പേരിലും അവാര്‍ഡുകള്‍ നല്‍കി വരുന്നു. പുരാണ കഥാപാത്രങ്ങളുടെ പേരിലും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി കണ്ടിട്ടുണ്ട്. ആദ്യം സൂചിപ്പിച്ച ഭീഷ്മരുടെ പേരിലും അവാര്‍ഡ് ഉണ്ട്. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വളരെ ശക്തി പ്രാപിച്ച സമയത്താണ് കെ. കരുണാകരന് ഭീഷ്മാചാര്യ അവാര്‍ഡ് ലഭിക്കുന്നത്. സ്വാഭാവികമായും ഭീഷ്മാചാര്യരും, ശരശയ്യയും മറ്റും ഒരു കാര്‍ട്ടൂണിസ്റ്റിന്‍റെ ഉള്ളില്‍ ഓടി എത്തുക സ്വാഭാവികം. 

ആറ് കാര്‍ട്ടൂണൂണിസ്റ്റുകളെങ്കിലും കരുണാകരനെ ശരശയ്യയില്‍ കിടത്തി കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. മാധ്യമത്തില്‍ കാര്‍ട്ടൂണിസ്റ്റ് വേണുവാണ് ആദ്യം ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. പുരാണങ്ങളില്‍ നിന്ന് അല്‍പ്പം മാറിയാണ് അദ്ദേഹം കാര്‍ട്ടൂണില്‍ ശരശയ്യ അവതരിപ്പിച്ചിരിക്കുന്നത്. മൂര്‍ച്ചയുള്ള ശരങ്ങളുടെ ഭാഗം താഴെ കിടക്കുന്ന എ.കെ. ആന്‍റണിയിലേയ്ക്ക് തറച്ചു കയറിയിരിക്കുകയാണ്. മൂര്‍ച്ച ഇല്ലാത്ത ഭാഗത്ത് സ്ട്രച്ചറില്‍ കിടക്കുന്ന കരുണാകരന്‍ പറയുകയാണ് څ മക്കളെ... കുഞ്ഞുമാണീ... കുഞ്ഞാലിക്കുട്ടീ... നിങ്ങളോട് ഈ ഭീഷ്മാചാര്യന് യാതൊരു വിരോധവുമില്ല... വരൂ... എന്‍റെ നെഞ്ചില്‍ കയറി ഇരിക്കൂ... ഞാന്‍ ഈ ഭാരമൊന്ന് താഴോട്ടിറക്കട്ടെ...ڈ 

കാര്‍ട്ടൂണ്‍ കടപ്പാട്: മാധ്യമം

No comments:

Post a Comment