Monday, January 8, 2024

79 മായ കമ്മത്തിന്റെ രാഷ്ട്രീയ വരകള്‍

മായ കമ്മത്തിന്റെ രാഷ്ട്രീയ വരകള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-79. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 79

സുധീര്‍ നാഥ്

മായാകമ്മത്തിന്‍റെ രാഷ്ട്രീയ വരകള്‍ 

സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് വളരെ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളൂ. സ്ത്രീകള്‍ക്ക് ചിത്രകലയില്‍ കഴിവില്ലാത്തത് കൊണ്ടല്ല. കാരണം തുണിയിലെ എംബ്രോയ്ഡറിയിലും, കോലം വരയ്ക്കുന്നതിലും, ജലഛായാ ചിത്രങ്ങള്‍ക്കും സ്ത്രീകള്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അന്യനെ പരിഹസിക്കുന്നതില്‍ സ്ത്രീകളോളം കഴിവ് പുരുഷന് ഉണ്ടെന്ന് തോന്നുന്നില്ല. അന്യനെ പരിഹസിക്കുന്നത് പരസ്യമാക്കാന്‍ സ്ത്രീകള്‍ക്കുള്ള സങ്കോചം കാര്‍ട്ടൂണ്‍ രംഗത്ത് നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നുണ്ടാകാം എന്നാണ് ഡോക്ടര്‍ എം ലീലാവതി അഭിപ്രായപ്പെടുന്നത്. 

ഇന്ത്യന്‍ കാര്‍ട്ടൂണ്‍ രംഗത്ത് രണ്ട് സ്ത്രീകളാണ് കാര്‍ട്ടൂണ്‍ വരയില്‍ പ്രശസതയായിരുന്നത്. മായാ കമ്മത്തും മജ്ജുളാ പത്മനാഭനും. കണ്ടിട്ടുണ്ട് എന്ന അനിമേഷന്‍ കാര്‍ട്ടൂണ്‍ ചിത്രത്തില്‍ കാര്‍ട്ടൂണുകള്‍ വരച്ച് ശ്രദ്ധേയയാണ് അദിതി ക്യഷ്ണദാസ്. മുംബയില്‍ ജനിച്ചു വളര്‍ന്ന മായാ കമ്മത്ത് കര്‍ണ്ണാടകയില്‍ എത്തിയതോടെയാണ് 1985ല്‍ ഈവനിങ്ങ് ഹെറാള്‍ഡിലൂടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ വരച്ച് ഈ രംഗത്ത് പ്രശസ്തയാത്. പിന്നീട് അവര്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളില്‍ കാര്‍ട്ടൂണുകള്‍ വരച്ചു. 2001ല്‍ അവര്‍ കാര്‍ട്ടൂണ്‍ രംഗത്ത് നിറസാനിധ്യമായിരിക്കെ അന്തരിച്ചു. 

ഒരിക്കല്‍ മായാകമ്മത്തിനോട് വനിതകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് വരാത്തതെന്താണെന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ശ്രദ്ദേയമാണ്. എല്ലാ കാര്‍ട്ടൂണിസ്റ്റിലും ലേശം ക്രോധം അഥവാ അമര്‍ഷം കുടികൊള്ളുന്നുണ്ട്. നമുക്കു ചുറ്റും നടക്കുന്ന സംഗതികളോട് കാര്‍ട്ടൂണിലൂടെ പ്രതികരിക്കുമ്പോള്‍ ഈ അമര്‍ഷവും അതില്‍ പ്രതിഫലിക്കും. ഇങ്ങനെ ക്രോധം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ പൊതുവെ വിമുഖരാണ്. ക്ഷമാ ശീലരായ കുടുംബിനികളായി ഒതുങ്ങി കൂടി കഴിയുവാനാണ് അവര്‍ക്ക് താത്പര്യം. സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രംഗത്ത് കടന്ന് വരാത്തതിന്‍റെ കാരണം ഇതായിരിക്കാമെന്നാണ് മായാ കമ്മത്ത് വിശ്വസിച്ചത്.  

മായാ കമ്മത്ത് വരച്ച ഒരു കാര്‍ട്ടൂണില്‍ കാശ്മീരിനേയും, ടിബറ്റിനേയും കുട്ടികളായി ചിത്രീകരിച്ചിരിക്കുന്നു. ടിബറ്റുമായി പ്രാമില്‍ തള്ളി കൊണ്ടുപോകുന്ന ചൈനാ പ്രധാനമന്ത്രിയായും, കാശ്മീരിനെ പ്രാമില്‍ തള്ളി കൊണ്ടുപോകുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയും കാര്‍ട്ടൂണില്‍ കാണാം. വാജ്പേയ് ടിബറ്റിന്‍റെ കരച്ചില്‍ കണ്ട് വേവലാതിപ്പെടുകയാണ്. അതേസമയം സ്വന്തമായി തള്ളികൊണ്ടുപോകുന്ന പ്രാമില്‍ കാശ്മീര്‍ കരയുകയാണ്. വളരെ ലളിതമായി വിഷയം മായാ കമ്മത്ത് തന്‍റെ കാര്‍ട്ടൂണില്‍ അവതരിപ്പിച്ചിരിക്കുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട് : മായാ കമ്മത്ത് 

No comments:

Post a Comment