Thursday, January 4, 2024

18 ലീഡറുടെ അനുനയ ന്യത്തം

ലീഡറുടെ അനുനയ ന്യത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-18. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 18
സുധീര്‍ നാഥ്

ലീഡറുടെ അനുനയ ന്യത്തം. 

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുക എന്നത് വലിയ പണിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വലിയ പ്രതീക്ഷകളോടെ മത്സരിക്കാന്‍ തയ്യാറായ നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ അവര്‍ നേത്യത്ത്വത്തോട് ഇടയും. ഘടക കക്ഷികള്‍ക്ക് അവര്‍ വിജയപ്രതീക്ഷ വെയ്ക്കുന്ന മണ്ഡലം ലഭിച്ചില്ലെങ്കിലും, പ്രതീക്ഷിച്ച സീറ്റുകളുടെ എണ്ണം ലഭിച്ചില്ലെങ്കിലും ഇടച്ചില്‍ ഉണ്ടാകാം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ മുതല്‍ ഘടകകക്ഷികളെ അനുനയിപ്പിക്കുന്ന കാലമാണ് ഇലക്ഷന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്ന കാലം.

മുന്നണി സംവിധാനം നിലവില്‍ വന്നതിന് ശേഷം വ്യാപകമായതിന് ശേഷമാണ് അനുനയന ചര്‍ച്ചകള്‍ നടക്കുന്നത് പതിവ് ഏര്‍പ്പാടായത്. അനുനയിപ്പിക്കുന്ന പല രീതികളും പ്രശസ്തമാണ്. അതിലൊന്ന് ഉറപ്പ് കൊടുക്കലാണ്. വാക്കാലുള്ള ഉറപ്പ് മുതല്‍ മധ്യസ്ഥരുടെ മുന്നില്‍ എഴുതി ഒപ്പിട്ട ഉറപ്പ് വരെ ഉണ്ടാകും. വിശ്വാമിത്ര മഹര്‍ഷിയെ അനുനയിപ്പിച്ച് തപസില്‍ നിന്ന് ഉണര്‍ത്താന്‍ മേനകയെ അയച്ച ദേവന്‍മാരുടെ കഥ പുരാണത്തിലുണ്ട്. മേനകയുടെ മാദക ന്യത്തത്തില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ തപസിളകി എന്നാണ് പറയുന്നത്.

ഘടകകക്ഷികള്‍ വലതുമുന്നണിയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ സമയം. പല സീറ്റുകളെ ചൊല്ലിയും തര്‍ക്കങ്ങള്‍ നടക്കുന്നു. കെ. കരുണാകരന്‍ ഘടകകക്ഷികളെയും, റിബലുകളേയും  അനുനയിപ്പിക്കാന്‍ മേനകയെ പോലെ മാദക ന്യത്തം നടത്തുന്ന ഒരു കാര്‍ട്ടൂണാണ് ജി. ഹരി വരച്ചിരിക്കുന്നത്. സമാന ആശയത്തില്‍ പലരും ഇലക്ഷന്‍ കാലത്തും അല്ലാത്ത സമയത്ത് പല അവസരങ്ങളിലും മേനക ന്യത്തം കാര്‍ട്ടൂണില്‍ വരച്ചിട്ടുണ്ട്. 

No comments:

Post a Comment