Thursday, January 4, 2024

44 വളരും തോറും പിളരും, പിളരും തോറും വളരും

വളരും തോറും പിളരും, പിളരും തോറും വളരും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-44. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 44

സുധീര്‍ നാഥ്

വളരും തോറും പിളരും, പിളരും തോറും വളരും

1964ല്‍ കേരള രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും, പ്രധാന രാഷ്ട്രീയ കക്ഷിയായി മറുകയും ചെയ്ത കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ പിറവിക്ക് അറുപതാണ്ട് കഴിഞ്ഞിരിക്കുന്നു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന പേര് കേരളാ കോണ്‍ഗ്രസിന് ലഭിച്ചത് കെ. എം മാണിയുടെ പ്രസംഗത്തില്‍ നിന്നാണ്. ഇന്ന് കേരളത്തില്‍ ഏഴു ഗ്രൂപ്പുകളായി കേരള കോണ്‍ഗ്രസ് മാറിയിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ നിന്നു രാജിവച്ച പതിനഞ്ച് എം എല്‍ എമാരെ മുന്നില്‍ നിര്‍ത്തി കര്‍ഷകരുടെ പാര്‍ട്ടി എന്ന പേരില്‍ തുടങ്ങിയതാണ് കേരള കോണ്‍ഗ്രസ്. 1965 ലെ തിരഞ്ഞെടുപ്പില്‍ 25 പേരെ നിയമസഭയിലേക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞതോടെ കേരള രാഷ്ട്രീയത്തില്‍ കേരള കോണ്‍ഗ്രസിന് പ്രാധാന്യം വര്‍ദ്ധിച്ചു. അന്ന് കോണ്‍ഗ്രസിന് 40 സീറ്റും സി പി എമ്മിനു 36 സീറ്റും ലഭിച്ചു. പക്ഷെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ 1965 ല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല. രണ്ടു വര്‍ഷം കഴിഞ്ഞ് 67 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അഞ്ചു സീറ്റിലേക്കു ചുരുങ്ങി.

1970 ല്‍ സീറ്റുകളെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കേരള കോണ്‍ഗ്രസ് ഐക്യമുന്നണി വിട്ടു. 1970 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിച്ചു. 1971 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയില്‍ ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യം തുടര്‍ന്നില്ല. 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീണ്ടും ഐക്യമുന്നണി സര്‍ക്കാരില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസിന്‍റെ പ്രതിനിധികളായി സി അച്യുതമേനോന്‍ സര്‍ക്കാരില്‍ കെ എം മാണി ധന മന്ത്രിയും ആര്‍ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയുമായി.

1977ല്‍ കേരള കോണ്‍ഗ്രസില്‍ ആദ്യ പിളര്‍പ്പുണ്ടായി. ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് (ബി) എന്ന പാര്‍ട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ പ്രവേശിച്ചു. 1979-ല്‍ കേരള കോണ്‍ഗ്രസ് മാണി, ജോസഫ് എന്നീ വിഭാഗങ്ങളായി വീണ്ടും പിളര്‍ന്നു. കെ എം മാണി കേരള കോണ്‍ഗ്രസ് (എം) എന്നും പി ജെ ജോസഫ് കേരള കോണ്‍ഗ്രസ് (ജോസഫ്) എന്നും രണ്ടു പാര്‍ട്ടികളായി. ഈ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. കര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് തന്‍റെ കേരള കോണ്‍ഗ്രസ് (എം) എന്ന് പറഞ്ഞ അവസരത്തിലാണ് കാര്‍ട്ടൂണ്‍ വരയ്ക്കപ്പെട്ടത്. കേരള കോണ്‍ഗ്രസ് ബിയുടേയും ജോസഫിന്‍റേയും പ്രതിനിധികളായ ബാലക്യഷ്ണപിള്ളയും, പി. ജെ. ജോസഫും മാണിയുടേത് വ്യജ രക്തസാക്ഷിത്വമാണെന്നാണ് കാര്‍ട്ടൂണില്‍ പറയുന്നത്. 

No comments:

Post a Comment