Saturday, April 13, 2024

150 - വോട്ടര്‍മാര്‍ രാജാക്കന്‍മാര്‍

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-150. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


 

രാഷ്ട്രീയ ഇടവഴി 150

സുധീര്‍ നാഥ്

വോട്ടര്‍മാര്‍ രാജാക്കന്‍മാര്‍

ജനാധിപത്യത്തിന്‍റെ അടിസ്ഥാന ഘടകമാണ് വേട്ടര്‍മാരും അവരുടെ വോട്ടും. നേരിട്ടുള്ള ജനാധിപത്യത്തിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് നമ്മുടെ രാജ്യത്തെ സംസ്ഥാന നിയമസഭകളിലേക്കും ലോകസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകള്‍. ജനങ്ങള്‍ അവരുടെ പ്രതിനിധികളെ നേരിട്ട് തിരഞ്ഞെടുക്കുകയാണ് നമ്മുടെ രാജ്യത്ത്. ജനങ്ങളുടെ പ്രതിനിധികളെയാണ് ജനങ്ങളായ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിലൂടെ വിജയിപ്പിക്കുന്നത്.   അതുകൊണ്ടാണ് ഓരോ വേട്ടര്‍ക്കുമുള്ള വോട്ടുകള്‍ വിവേകത്തോടെ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. സ്വതന്ത്രവും ജനാധിപത്യവും ഉറപ്പാക്കാന്‍ വോട്ടര്‍മാരുടെ ശക്തമായ ചിന്താശേഷി പ്രധാനമാണ്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിനിധികളാണ് ജനങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങള്‍ എടുക്കുന്നത്. 

വര്‍ത്തമാനത്തിന്‍റെയും ഭാവിയുടെയും വെല്ലുവിളികളിലൂടെയും അവസരങ്ങളിലൂടെയും രാഷ്ട്രത്തെ നയിക്കാന്‍ ദീര്‍ഘവീക്ഷണമുള്ള, സഹാനുഭൂതിയുള്ള, പ്രവര്‍ത്തന-അധിഷ്ഠിത പ്രതിനിധികള്‍ ആവശ്യമാണ്. നമ്മുടെ രാജ്യം ജനാധിപത്യ മതേതര സ്വഭാവമുള്ളതാണ്. നമ്മുടെ ഭരണഘടന നമ്മുടെ രാജ്യത്തിന്‍റെ ശക്തിയാണ്. ഭരണഘടന സംരക്ഷിക്കുന്നതിന് ജനാധിപത്യം വിജയിക്കണം. നമ്മള്‍ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു കാര്യം, ഒരു ജനാധിപത്യ രാജ്യത്ത് തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ മാത്രമേ മാറ്റം കൊണ്ടുവരാന്‍ കഴിയൂ എന്നതാണ്. 

തിരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ രാജാക്കന്‍മാരാണ്. അവരുടെ ക്കൈവശമുള്ള വോട്ടിന് വലിയ ശക്തിയുണ്ട്. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം വരച്ച ഒരു കാര്‍ട്ടൂണില്‍ രാജ്യത്തെ അഴിമതിക്കാരായ നേതാക്കളെ ചൂലില്‍ അടിച്ച് പുറത്താക്കി വ്യത്തിയാക്കുന്ന വോട്ടറുടെ പ്രതിനിധിയായ സാധാരണ ജനത്തെ വരച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കാലത്ത് ഓര്‍ക്കുന്ന കാര്‍ട്ടൂണാണിത്.

കാര്‍ട്ടൂണ്‍ കടപ്പാട്: അബു എബ്രഹാം

149 - യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി…

യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-149. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 149

സുധീര്‍ നാഥ്

രാജ സദസ്സിലെ പുകഴ്ത്തുക്കാര്‍

നോട്ട് നിരോധനം വലിയ ചര്‍ച്ചയും ചരിത്രവുമായതാണ്. 2016 നവംബര്‍ എട്ടാം തീയതി രാത്രി 8 മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു: മേരേ പ്യാരേ ദേശ് വാസിയോം... ആജ് മദ്ധ്യ രാത്രി... യാനി... ആട്ട് നവംബര്‍ ദോ ഹസാര്‍ സോലാ... കി രാത്രി കോ ബാരഹ് ബജേ സേ... വര്‍ത്തമാന്‍ മേ ജാരീ... പാഞ്ച് സൗ രുപ്പയേ... ഓര്‍ ഏക് ഹസാര്‍ രുപ്പയേ... കെ കറന്‍സി നോട്ട്... ലീഗല്‍ ടെന്‍ഡര്‍... നഹി രഹേഗേ... അന്തൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയ വിവരം കാട്ടുതീ പോലെയാണ് പരന്നത് ട്വിറ്ററിലും വാട്ട്സപ്പിലും ഫേസ്ബുക്കിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ചാനലുകളിലും വാര്‍ത്ത പരന്നു. പിന്നീടുണ്ടായ ബാങ്കുകള്‍ക്ക് മുന്നിലെ ക്യൂവും, ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയും നമ്മള്‍ കണ്ടതാണ്.

രാജ്യത്ത് കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഉണ്ടെന്നും അത് നോട്ട് നിരോധനം വഴി സമാഹരിക്കുവാന്‍ സാധിക്കുമെന്നും അതിനുവേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയതെന്നും ആയിരുന്നു പ്രധാനമന്ത്രി അന്ന് അവകാശവാദമായി ഉന്നയിച്ചത്. എന്നാല്‍  നോട്ട് നിരോധനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികളും അതുണ്ടാക്കിയ സാമമ്പത്തിക തകര്‍ച്ചയും ഭീകരമായിരുന്നു. ഏറ്റവുമധികം തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും നേരിടേണ്ടി വന്നത് അസംഘടിത തൊഴില്‍ മേഖലയ്ക്കാണ്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും കള്ളപ്പണം പിടിക്കുവാനോ സാമ്പത്തികമായി ഇന്ത്യയെ ഉയര്‍ച്ചയില്‍ എത്തിക്കുവാനോ സാധിച്ചില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സെന്‍റര്‍ ഫോര്‍ മോണിറ്ററിങ് ദ ഇന്ത്യന്‍ ഇക്കോണമി നടത്തിയ തൊഴില്‍ തൊഴിലില്ലായ്മാ സര്‍വേ വെളിപ്പെടുത്തിയത്, നോട്ടു റദ്ദാക്കപ്പെട്ട കാലയളവില്‍ മാത്രം 15 ലക്ഷം തൊഴില്‍ നഷ്ടപ്പെട്ടുവെന്നാണ്. പെട്ടെന്നുണ്ടായ കറന്‍സി ക്ഷാമം കാര്‍ഷിക മേഖലയ്ക്ക് മാത്രം വന്‍ നഷ്ടമുണ്ടാക്കി. 

2015 2016 വര്‍ഷം 8.01% ജിഡിപി വളര്‍ച്ച ഇന്ത്യ കൈവരിച്ചിരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറയുന്നതാണ് കണ്ടത്. 2019 തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധീര്‍നാഥ് വരച്ച ഒരു കാര്‍ട്ടൂണ്‍ ആണ് ഈ അവസരത്തില്‍ ചര്‍ച്ചാവിഷയം ആകേണ്ടത്. വോട്ടര്‍മാരായ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്‍റെ പ്രധാന അനുയായി ഉപദേശകനുമായ പ്രതിരോധ മന്ത്രി ആഭ്യന്തരമന്ത്രി നോക്കിക്കൊണ്ട് ജനം പറയുകയാണ്: മേരേ പ്യാരേ ദേശ് വാസിയോം... യേ ലീഗല്‍ ടെന്‍ഡര്‍ നഹി രഹേഗി... 

കാര്‍ട്ടൂണ്‍ കടപ്പാട്: സുധീര്‍ നാഥ്

148 - രാജസദസിലെ പുകഴ്ത്തലുകാര്‍

രാജസദസിലെ പുകഴ്ത്തലുകാര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-148. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 148

സുധീര്‍ നാഥ്

രാജ സദസ്സിലെ പുകഴ്ത്തുക്കാര്‍

പണ്ട് പണ്ട് രാജ സദസ്സുകളില്‍ രാജാവിനെ പുകഴ്ത്തുവാനായി പണം കൊടുത്ത് ആളുകളെ നിയമിക്കുക പതിവുണ്ടായിരുന്നു. അവര്‍ രാജ്യസദസുകളില്‍ വന്നിരുന്ന് രാജാവിനെ പുകഴ്ത്തി പറഞ്ഞുകൊണ്ടേയിരിക്കും. രാജാവിനെ പുകഴ്ത്തുന്ന കവിതകളും, പാട്ടുകളും പാടും. രാജാവ് മഹാനാണെന്നും, രാജാവിനെപ്പോലെ ശക്തി മറ്റാര്‍ക്കും ഇല്ലെന്നും, രാജാവിനോളം ബുദ്ധി ആര്‍ക്കും ഇല്ലെന്നും, രാജാവിനെ വെല്ലുന്ന സൗന്ദര്യമുള്ളവര്‍ ഈ ലോകത്ത് ഉണ്ടോ എന്ന് സംശയമാണെന്നും തുടങ്ങി ഒട്ടേറെ പുകഴ്ത്തല്‍ രാജസദസുകളില്‍ ഇവര്‍ വിളമ്പുക പതിവുള്ളതാണ്. ഇതിന് തക്കതായ പ്രതിഫലം അവര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇത്തരം പുകഴ്ത്തലുകള്‍ കാലങ്ങളായി രാജ സദസ്സുകളില്‍ നിന്ന് രാഷ്ട്രീയ രംഗത്തും തുടരുന്നുണ്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ അടിയന്തിരാവസ്ഥ കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഇന്ദിരയെ പുകഴ്ത്തി പുകഴ്ത്തി സമാനമായ രാജസദസ്സുകളിലെ രംഗം ആവര്‍ത്തിപ്പിക്കമായിരുന്നു. 

അടിയന്തിരാവസ്ഥ നിലവില്‍ വന്ന കാലത്തുണ്ടായിരുന്ന ഇത്തരത്തിലുള്ള പുകഴ്ത്തലുകളുടെ സമാനമായ സാഹചര്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉള്ളത്. അടിയന്തരാവസ്ഥ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്നു മാത്രം. ജുഡീഷ്യറിയും എക്സിക്യൂട്ടീവും ഇപ്പോള്‍ ശക്തമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കൊണ്ടിരിക്കുന്ന കാഴ്ച നാം കാണുന്നുണ്ട്. രാജ്യത്തെ എല്ലാ വികസനങ്ങള്‍ക്കും കാരണഭൂതന്‍ എന്നും, ഏകപക്ഷീയമായ ഗ്യാരഡിയും ഏകാധിപത്യത്തിന്‍റെ ലക്ഷണമാണ്. ഇത് രാജ്യത്തിന് അപകടമാണ്. 

1973 മെയ് മാസം കെ. എസ് പിള്ള സരസന്‍ മാസികയില്‍ വരച്ച കവര്‍ കാര്‍ട്ടൂണ്‍ ഉണ്ട്. പ്രധാനമന്ത്രി ഇന്ദിര സിംഹാസനത്തില്‍ ഇരിക്കുന്നു. ഇന്ദിരാഗാന്ധിക്ക് തോഴിമാരായി ഇരുവശത്തും ഉള്ളത് ജുഡീഷ്യറിയും എക്സിക്യൂട്ടീവുമാണ്. ഇവര്‍ ഇന്ദിരാഗാന്ധിയുടെ ചിത്രം പതിപ്പിച്ച വിശറി കൊണ്ട് ഇന്ദിരാഗാന്ധിയെ വീശിക്കൊണ്ടിരിക്കുന്നു. ഇന്ദിരാഗാന്ധി പിടിച്ചിരിക്കുന്ന അംശവടിയില്‍ ഇന്ദിരാഗാന്ധിയുടെ തന്നെ മുഖങ്ങളാണ് കൊത്തിവെച്ചിരിക്കുന്നത്. എന്തിനും ഏതിനും താനാണ് എന്ന മറുപടിയാണ് ഇതുവഴി ഇന്ദിര നല്‍കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ ഈ കാര്‍ട്ടൂണിന് ഏറെ പ്രസക്തിയുണ്ട് എന്ന് തന്നെ പറയണം

കാര്‍ട്ടൂണ്‍ കടപ്പാട്: സരസന്‍

147 - സോണിയാജീ… മാണിയാജീ…

സോണിയാജീ… മാണിയാജീ… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-147. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 147

സുധീര്‍ നാഥ്

സോണിയാജീ... മാണിയാജീ...

കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന കെ. എം. മാണി കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന കഥാപാത്രമാണ്. വേറിട്ട ശരീര പ്രകൃതിയും കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എളുപ്പം വഴങ്ങുന്ന അദ്ദേഹത്തിന്‍റെ ആയിരക്കണക്കിന് കാര്‍ട്ടണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ ധനകാര്യം, റവന്യൂ, നിയമം, ആഭ്യന്തരം എന്നീ കാബിനറ്റ് വകുപ്പുകളുടെ മന്ത്രിയായിരുന്നു അദ്ദേഹം. 1965 മുതല്‍ 2019 വരെ പാലാ നിയോജകമണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിച്ച അദ്ദേഹം, ഏറ്റവും കൂടുതല്‍ കാലം (52 വര്‍ഷം) നിയമസഭാംഗമായിരുന്ന വ്യക്തിയാണ്. ഏറ്റവുമധികം തവണ (13 പ്രാവശ്യം) ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് മാണിക്കാണ്. 11 തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തും, ഏറ്റവും കൂടുതല്‍ തവണ (13) തവണ ഒരേ മണ്ഡലത്തില്‍ നിന്ന് ജയിച്ചതും, അടക്കം ഒട്ടേറെ റിക്കോഡുകള്‍ക്ക് ഉടമയായ കെ. എം. മാണി ഒരിക്കല്‍ പോലും പരാജയം അറിഞ്ഞിട്ടില്ല.

1980 മുതല്‍ 81 വരെ ഒരു വര്‍ഷക്കാലം ഇടതുപക്ഷ മുന്നണിയോടൊപ്പം ആയിരുന്നു കെ എം മാണിയെങ്കില്‍, ശേഷിച്ച എല്ലാ കാലവും കോണ്‍ഗ്രസിനോടൊപ്പം തന്നെയായിരുന്നു രാഷ്ട്രീയ പങ്കാളിത്തം. ഒട്ടേറെ തവണ കേരളത്തിലെ മന്ത്രിയാവുകയും ധനമന്ത്രിയും നിയമ മന്ത്രിയുമായ കെ. എം മാണിക്ക് ഒരുകാലത്ത് കേന്ദ്രമന്ത്രി സ്ഥാനം എന്ന സ്വപ്നം ഉണ്ടായി എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്വപ്നം സാക്ഷാത്കാരത്തിനായി അദ്ദേഹം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രിയാകുന്നതിനായി അദ്ദേഹം ഡല്‍ഹിയില്‍ പോയപ്പോള്‍ കേന്ദ്രമന്ത്രി ആയാല്‍ ധരിക്കേണ്ട വസ്ത്രങ്ങള്‍ പോലും ഇവിടെനിന്ന് തയ്യാറാക്കി കൊണ്ടുപോയിരുന്നു എന്ന് സംസാരവും വ്യാപകമായി ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കേന്ദ്രമന്ത്രി ആകുവാന്‍ സാധിച്ചില്ല. ലോക്സഭാ, രാജ്യസഭാ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതിയും കെ. എം. മാണി ഉന്നയിച്ചിരുന്നു.

കേന്ദ്രമന്ത്രി സ്ഥാനം എന്ന ആഗ്രഹം സാധിച്ചില്ല, തിരഞ്ഞെടുപ്പില്‍ പരിഗണന ലഭച്ചില്ല, എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് സോണിയ ഗാന്ധി ഭക്ഷണം കഴിക്കാന്‍ തീന്‍മേശയുടെ കസേരയി ഇരിക്കുന്നു. അതിന്‍റെ താഴെ കേരള കോണ്‍ഗ്രസ് ചിഹ്നമായ രണ്ടിലയില്‍ എന്തെങ്കിലും ലഭിക്കുമെന്നുള്ള ഉദ്ദേശത്താല്‍ മകന്‍ ജോസ് കെ മാണിയോടൊപ്പം പ്രതീക്ഷകളോടെ ഇരിക്കുന്ന ഒരു ക്രിസ്തീയ സ്ത്രീയായി കെ. എം. മാണിയെ പ്രസന്നന്‍ ചിത്രീകരിച്ചിരിക്കുന്നു. സസ്യേതര വിഭവങ്ങളാണ് സോണിയ ഗാന്ധി കഴിക്കുവാന്‍ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. സദ്യ ഒരുക്കുന്നതാകട്ടെ എ, കെ ആന്‍റണിയും ഉമ്മന്‍ചാണ്ടിയും. കോണ്‍ഗ്രസ് നേതാവായ ലീഡര്‍ കെ കരുണാകരന്‍ പൂച്ചയായി മീനുമായി പോകുന്ന ഒരു രംഗവും കാര്‍ട്ടൂണിന്‍റെ ഭാഗമാണ്. സോണിയ ഗാന്ധി, കെ. എം. മാണിയോട് പറയുകയാണ്: ഇനിം മീന്‍ വന്നാല്‍ പൂച്ചകൊണ്ടോയില്ലേല്‍... ചേടത്തിക്കാ... ഒറപ്പ്... സോണിയാ ഗാന്ധിയെ നോക്കി മാണി ഓര്‍മ്മിപ്പിക്കുന്നത് ചിരിക്ക് വക നല്‍കുന്നു: സോണിയാജീ... മാണിയാജി...

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

Tuesday, April 9, 2024

146 - മാണി സാറും കേരളാ കോണ്‍ഗ്രസും

മാണി സാറും കേരളാ കോണ്‍ഗ്രസും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-146. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 146

സുധീര്‍ നാഥ്

മാണി സാറും കേരളാ കോണ്‍ഗ്രസും.

വളരും തോറും പിളരുകയും, പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടിയെന്ന മേലങ്കിയുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന കെ എം മാണി സ്വന്തം പാര്‍ട്ടിയെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെ ആയിരുന്നു. പിന്നീട് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പിളരുന്നത് ഒരു സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം. ഇന്ന് കേരളത്തില്‍ എത്ര കേരളാ കോണ്‍ഗ്രസ് ഉണ്ടെന്നതിന്  ഉത്തരം ഓരോ ദിവസവും മാറി മാറി വരുന്നുണ്ടെന്ന് സംസാരവുമുണ്ട്. കര്‍ഷകരുടെ പാര്‍ട്ടിയെന്ന്  കേരളാ കോണ്‍ഗ്രസിന്‍റ തുടക്കത്തില്‍ പറഞ്ഞെങ്കിലും പിന്നീട് ഒരു സമുദായത്തിന്‍റെ രാഷ്ട്രീയ മുഖമായി പാര്‍ട്ടി പരിണമിച്ചു. പി ടി ചാക്കോ എന്ന സമുന്നതനായ കോണ്‍ഗ്രസ് നേതാവിന്‍റെ സ്മരണയിലാണ് കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടി പിറക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടുപോന്ന പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ 1964 ഒക്ടോബര്‍ 9 നു ചേര്‍ന്ന ആ യോഗം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച വഴിത്തിരിവായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം.

കേരളാ കോണ്‍ഗ്രസ് അവരുടെ പ്രകടന പത്രിക ബൈബിളിന് തുല്ല്യമായിട്ടാണ് പരിഗണിക്കുന്നതെന്ന സംസാരമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് കേരളാ കോണ്‍ഗ്രസിലെ പിളര്‍പ്പ് പതിവുള്ളതും, പ്രകടന പത്രിക ചര്‍ച്ചയാകുന്നതും സ്ഥിരം കാഴ്ച്ചയാണ്. പല കേരളാ കോണ്‍ഗ്രസുകള്‍ കേരള രാഷ്ട്രിയത്തില്‍ ഉണ്ട് എന്നതാണ് പ്രകടന പത്രിക ചര്‍ച്ചയാകുവാന്‍ കാരണം. പ്രതീക്ഷിച്ച അംഗീകാരം ലഭിച്ചില്ലെങ്കില്‍ ആശയപരമായി വലിയ മാറ്റമില്ലാത്ത മറ്റൊരു കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പില്‍ പോകുന്നതിലും അധികം വിമര്‍ശനങ്ങള്‍ ഉണ്ടാകില്ലല്ലോ.

കേരളാ കോണ്‍ഗ്രസിന്‍റെ മാണി ഗ്രൂപ്പും, ജോസഫ് ഗ്രൂപ്പും തമ്മിലാണ് 2024ലെ കോട്ടയം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് നാഥന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരച്ച ഒരു കാര്‍ട്ടൂണ്‍ രാഷ്ട്രീയ വായനക്കാരുടെ മനസിലേയ്ക്ക് ഓടി വരുന്നത് സ്വാഭാവികം. ഈ കാര്‍ട്ടൂണില്‍ കെ എം മാണി തന്‍റെ പ്രിയ ചങ്ങാതി പി ജെ ജോസഫിനോട് ചോദിക്കുകയാണ്: ആ പ്രകടന പത്രിക (പുതിയ നിയമം) ഒന്നു തരാമോ ? ഒരു സംശയം ഒന്ന് നോക്കാനാണ്... വര്‍ത്തമാനകാല കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍ ഈ കാര്‍ട്ടൂണ്‍ രസകരം തന്നെ.

കാര്‍ട്ടൂണ്‍ കടപ്പാട്: നാഥന്‍

Sunday, April 7, 2024

145 - ജനക്കൂട്ടം വോട്ടാകുമോ…?

ജനക്കൂട്ടം വോട്ടാകുമോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-145. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 145

സുധീര്‍ നാഥ്

ജനക്കൂട്ടം വോട്ടാകുമോ...?

എല്ലാ തിരഞ്ഞെടുപ്പുകളിലും ശക്തി പ്രകടനങ്ങളും പൊതുയോഗങ്ങളും പതിവാണ്.  ഇതില്‍ പങ്കെടുക്കുന്നവരില്‍ എത്രപേര്‍ അതാത് പാര്‍ട്ടികളുടെ അണികളാണ് എന്ന കാര്യത്തില്‍ സംശയമുണ്ട്. അതുകൊണ്ടുതന്നെയാണ് ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് പരക്കെ പറയുന്നത്. വടക്കേ ഇന്ത്യയില്‍ ആള്‍ക്കൂട്ടത്തെ കൂലിക്ക് കിട്ടുന്നതായി കേട്ടിട്ടുണ്ട്, അത് അറിയാം. സമാനമായ രീതിയില്‍ തമിഴ്നാട്ടിലും ഈ പ്രവണത ഉണ്ട് എന്നാണ് കേട്ടിട്ടുള്ളത്. കേരളത്തില്‍ അങ്ങനെയുണ്ടോ എന്നുള്ളത് വ്യക്തമല്ല. എന്തായാലും പൊതുയോഗങ്ങളിലും ശക്തിപ്രകടനങ്ങളിലും പ്രമുഖ നേതാക്കള്‍ വരുമ്പോഴുള്ള ആള്‍ക്കൂട്ടം ഒരിക്കലും വോട്ടാകില്ല എന്ന് തന്നെയാണ് നമ്മുടെ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം കാലങ്ങളായി തെളിയിക്കുന്നത്.  ജനക്കൂട്ടത്തെ സൃഷ്ടിക്കാന്‍ പ്രഗല്‍ഭരും, പ്രശസ്തരുമായ വ്യക്തികളുടെ സാന്നിധ്യവും അല്പം പണമിറക്കിയുള്ള പ്രവര്‍ത്തനങ്ങളും മാത്രം മതിയാകും. 

ബാലറ്റ് ബോക്സില്‍ ആള്‍ക്കൂട്ടം വോട്ടായി മാറുന്നതിന് വോട്ടര്‍മാരുടെ വിശ്വാസം നേടേണ്ടതുണ്ട്. ഇത്തരത്തില്‍ ജനക്കൂട്ടത്തെ സൃഷ്ടിച്ചുകൊണ്ട് സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുക എന്നുള്ള ഒരു രീതി എല്ലാ മുന്നണികളും എല്ലാ കാലത്തും പിന്തുടര്‍ന്ന ഒരു കാര്യമാണ്. ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിക്കപ്പെട്ട് വോട്ട് ചെയ്യുന്നവരും സമൂഹത്തിലുണ്ട് എന്നതാണ് സത്യം. 

ജനസംഖ്യയില്‍ ഒട്ടും പിന്നിലല്ലാത്ത നമ്മുടെ രാജ്യത്തെ ജനങ്ങളെ തിരിച്ചറിയുക എന്നുള്ളത് തന്നെ വലിയ പ്രയാസമുള്ള ഒരു കാര്യമാണെന്ന് ആര്‍ക്കും മനസ്സിലാകും. ജനസംഖ്യ വളരെയധികം ഉള്ള ഇന്ത്യയിലെ വോട്ടര്‍മാരെ സ്വന്തമാക്കുന്നതില്‍ മികച്ച വൈഭവം തന്നെ ഓരോ മുന്നണിക്കും ഉണ്ടാകേണ്ടതുണ്ട്. അവരെ സ്വന്തം വരുതിയില്‍ വരുത്തുക എന്നുള്ളതാണ് ഒരു മുന്നണിക്ക് ഒരു തെരഞ്ഞെടുപ്പിലൂടെ നേടേണ്ട വിജയം. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയക്കാരും നോട്ടമിടുന്നതും വോട്ടര്‍മാരുടെ മനസ്സ് കീഴടക്കുക എന്നുള്ളതിലാണ്.

എഴുപതുകളില്‍ കാര്‍ട്ടൂണിസ്റ്റ് സാമുവല്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ആള്‍ക്കൂട്ടത്തിന്‍റെ വിഷയമാക്കിയുള്ളതാണ്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍, തീവണ്ടിയില്‍ തിങ്ങിനിറഞ്ഞു പോകുന്ന ഇന്ത്യന്‍ ജനതയെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ തിങ്ങി നിറഞ്ഞ തീവണ്ടി യാത്ര വടക്കേ ഇന്ത്യയില്‍ സര്‍വ്വസാധാരണവുമാണ്. അതുകൊണ്ടുതന്നെയാകും ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സാമുവല്‍ അങ്ങനെ തന്‍റെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. എല്ലാവരെയും പരിശോധിക്കാന്‍ സാധിക്കില്ലെന്ന് ആത്മഗതവും കാര്‍ട്ടൂണിലുണ്ട്. ആള്‍ക്കൂട്ടത്തില്‍ എത്രപേര്‍ വോട്ട് ചെയ്യും എന്നുള്ള സംശയം ഓരോ മുന്നണിയിലെ നേതാക്കള്‍ക്കും ഉണ്ടായിട്ടുള്ളത് പോലെ തന്നെയാണ് തിങ്ങി നിറഞ്ഞ തീവണ്ടിയിലെ യാത്രക്കാരെ പരിശോധിക്കലും.

കാര്‍ട്ടൂണ്‍ കടപ്പാട്: ടി. സാമുവല്‍

Saturday, April 6, 2024

144 - വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-144. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 144

സുധീര്‍ നാഥ്

വാഗ്ദാന പ്രലോഭനങ്ങളില്‍ വീഴുമോ വോട്ടര്‍മാര്‍

എല്ലാവര്‍ക്കും പ്രതീക്ഷകള്‍ ഉണ്ടാകും. സ്വപ്നങ്ങള്‍ ഉണ്ടാകും. ആഗ്രഹങ്ങള്‍ ഉണ്ടാകും. ഇതൊക്കെ തന്നെയാണ് വോട്ടറെ ഒരു സ്ഥാനാര്‍ത്ഥി പാട്ടിലാക്കുവാന്‍ ശ്രമിക്കുന്ന മുഖ്യഘടകം. വോട്ടര്‍മാര്‍ക്ക് പ്രതീക്ഷകളും, സ്വപ്നങ്ങളും നല്‍കിക്കൊണ്ടുള്ള വാഗ്ദാനങ്ങള്‍ കാലങ്ങളായി രാഷട്രീയ പാര്‍ട്ടയകള്‍ നല്‍കി വരുന്നത് നമുക്ക് മുന്നിലില്‍ ഇപ്പോഴും നടക്കുന്നുണ്ട്. നടക്കാത്ത പല വാഗ്ദാനങ്ങളും തിരഞ്ഞെടുപ്പ് കാലത്ത് മുന്‍പൊക്കെ നേതാക്കള്‍ നടത്തിയിരുന്നു എന്ന് നമുക്കറിയാം. നാട്ടില്‍ തേനും പാലും ഒഴുക്കും എന്ന് അതിനെ കളിയാക്കിക്കൊണ്ട് പറയാറുണ്ടല്ലോ...? ഇന്ന് വോട്ടര്‍മാര്‍ക്കല്ല, പകരം എതിര്‍ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ട്. രാഷ്ട്രീയ ആശയങ്ങള്‍ മാറ്റിപ്പറയുവാനായി എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നേതാക്കന്മാരെ ആകര്‍ഷിക്കുകയും തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി കൂറ് മാറുന്ന കാഴ്ച്ചയും ഇപ്പോള്‍ സാധാരണമാണ്.

വോട്ടര്‍മാരെല്ലാം കഴുതകളെ പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. നടപ്പിലാക്കാത്ത വാഗ്ദാനങ്ങള്‍ ഇക്കാലത്ത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്ന് നേതാക്കന്മാര്‍ക്ക് മനസ്സിലായിട്ടുണ്ട്. നടക്കുവാന്‍ സാധ്യതയുള്ള പല കാര്യങ്ങള്‍ ഇപ്പോള്‍ ഓരോ രാഷ്ട്രീയ മുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നുമുണ്ട്. 

രാജാക്കന്മാരെ പോലെ വോട്ടര്‍മാര്‍ക്ക് മുകളില്‍ ഇരുന്ന്കൊണ്ട് മുന്നോട്ട് നീങ്ങുന്ന രാഷ്ട്രീയ നേതാക്കളെ എത്രയോ തവണ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. വോട്ടര്‍മാരെ കഴുതുകളാക്കി മുന്നില്‍ ക്യാരറ്റ് തൂക്കി കൊണ്ട്, അവരെ മുന്നോട്ടു നയിപ്പിക്കുന്ന രംഗവും ഒട്ടേറെ തവണ കാര്‍ട്ടൂണുകളായി വന്നിട്ടുണ്ട്. കാര്‍ട്ടൂണിസ്റ്റ് സുകുമാറും സമാനമായ ഒരു കാര്‍ട്ടൂണ്‍ വരച്ചിട്ടുണ്ട്. അദ്ദേഹം വരച്ച കാര്‍ട്ടൂണില്‍ രസകരമായ കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടായത് ശ്രദ്ധേയമാണ്. അത് തന്നെയാണ് ഈ കാര്‍ട്ടുണിനെ വേറിട്ട് നിര്‍ത്തുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: സുകുമാര്‍

143 - സുരക്ഷിത മണ്ഡലം തേടി

സുരക്ഷിത മണ്ഡലം തേടി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-143. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 143

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

സുരക്ഷിത മണ്ഡലം തേടി ഒരു സ്ഥാനാര്‍ഥി പോകുന്നതില്‍ ഒരു തെറ്റുമില്ല അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് സുരക്ഷിത മണ്ഡലം ലഭിക്കണമെങ്കില്‍ അത്രമാത്രം സ്വാധീനം പാര്‍ട്ടിയില്‍ വേണം ഏതൊരു പാര്‍ട്ടിയായാലും അവരുടെ നേതാവ് സുരക്ഷിത മണ്ഡലത്തിലാണ് മത്സരിക്കാറ് സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍ നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ വയനാട്ടിലാണ് മത്സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ ഉത്തര്‍പ്രദേശിലെ അമേഠിയിലെ മണ്ഡലം ഉപേക്ഷിച്ചാണ് അദ്ദേഹം വയനാടിനെ ചേര്‍ത്തുനിര്‍ത്തിയത് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധ്യതയില്ല എന്നുള്ള തോന്നലാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇങ്ങനെ ചിന്തിപ്പിച്ചത്

രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ അമേഠി പോലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമാണ് റായ്ബറേലി ഇവിടെ 1966 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുന്നതും ഇന്ദിരാഗാന്ധി തോല്‍വി അറിയുന്നതും ഈ തെരഞ്ഞെടുപ്പിലാണ്. സോഷ്യലിസ്റ്റ് നേതാവായ രാജനാരായണന്‍ ആണ് അരലക്ഷത്തില്‍ പിറന്ന ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത്. അതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും 1996, 98 വര്‍ഷം ബിജെപി റായ്ബറേലിയില്‍ ജയിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തില്‍ രാജ്യമാകെ അലകള്‍ അടിപ്പിച്ചപ്പോഴും കോണ്‍ഗ്രസിന് റായ്ബറേലിയില്‍ പിന്തുണ കൂടുകയായിരുന്നു. ഏറ്റവും ഒടുവില്‍ 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ജയിക്കുകയുണ്ടായി. 

1980ല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിക്ക് പുറമേ ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി നേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍ നിന്ന് ഇന്ദിര രാജിവെക്കുകയുണ്ടായി. 1980ല്‍ റായ്ബറേലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്റു ആയിരുന്നു. സുരക്ഷിത മണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ആന്ധ്രപ്രദേശിലേക്കുള്ള പോക്ക്. ഇത് വിഷയമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എം. മോനായി 1989 സെപ്റ്റംബര്‍ മാസം പതിനഞ്ചാം തീയതി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്‍ട്ടൂണാണിത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

142 - കോണ്‍ഗ്രസിന്റെ അറ്റകൈ

കോണ്‍ഗ്രസിന്റെ അറ്റകൈ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-142. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 142

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

2004 ഏപ്രില്‍ 20 മുതല്‍ മെയ് 10 ആയാണ് ഇന്ത്യയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നത്. മെയ് 13ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എട്ടു വര്‍ഷത്തിന് ശേഷം അധികാരത്തില്‍ കോണ്‍ഗ്രസ് സഖ്യം തിരിച്ചെത്തി. കോണ്‍ഗ്രസ് ഒറ്റയ്ക്കായിരുന്നില്ല മത്സരിച്ചിരുന്നത് സംഖ്യ കക്ഷികളുടെ സഹായത്തോടെ 543ല്‍ 335 അംഗങ്ങളുടെ പിന്തുണയുള്ള ഒരു മന്ത്രിസഭയാണ് അന്ന് രൂപീകരിച്ചത്. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ് അഥവാ യുപിഐ എന്നാണ് ഈ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച ഒരു സഖ്യമായിരുന്നു അത്. ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി), സമാജ് വാദി പാര്‍ട്ടി, കേരള കോണ്‍ഗ്രസ് ഇടത് മുന്നണി തുടങ്ങിയവരുടെ പുറമെ നിന്നുള്ള പിന്തുണ ഈ മുന്നണിക്ക് ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടുകൂടി രൂപം കൊണ്ട ഒരു മന്ത്രിസഭയായിരുന്നു അത്. 

സോണിയ ഗാന്ധി ആയിരുന്നു കോണ്‍ഗ്രസിന്‍റെ നേതാവ് എങ്കിലും അവരെ പ്രധാനമന്ത്രിയാക്കാന്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിക്കാര്‍ തയ്യാറായിരുന്നില്ല. സോണിയ ഗാന്ധി വിദേശിയാണെന്നതായിരുന്നു ചിലരുടെ എതിര്‍പ്പിന് കാരണം. എന്നാല്‍ വിശാലമനസ്സോടെ അവര്‍ പ്രധാനമന്ത്രി സ്ഥാനം ഉപേക്ഷിക്കുകയും ഡോക്ടര്‍ മന്‍മോഹന്‍സിംഗിനെ പ്രധാനമന്ത്രിയാകുകയും ഉണ്ടായത് ചരിത്രം. പ്രാദേശിക പാര്‍ട്ടികളെ എല്ലാം വിശ്വാസത്തില്‍ എടുത്ത് രൂപം കൊണ്ട യുപിഎ സര്‍ക്കാര്‍ തുടര്‍ന്ന് 10 വര്‍ഷം ഭരിക്കുകയുണ്ടായി.

പ്രാദേശിക പാര്‍ട്ടികളെ അംഗീകരിച്ച കോണ്‍ഗ്രസിന്‍റെ നിലപാടിനെ വിഷയമാക്കി പ്രസന്നന്‍ ആനിക്കാട് വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. ഒട്ടേറെ കൈകളോടുകൂടി എല്ലാ പ്രാദേശിക പാര്‍ട്ടികളെയും ഒപ്പം നിര്‍ത്തുന്ന സോണിയ ഗാന്ധിയെയാണ് കാര്‍ട്ടൂണില്‍ പ്രസന്നന്‍ ആനിക്കാട് വരച്ചിരിക്കുന്നത്. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത് എന്നത് കൊണ്ട് ഈ കാര്‍ട്ടൂണ്‍ പ്രസകതമായ ചര്‍ച്ചാ വിഷയമാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: പ്രസന്നന്‍ ആനിക്കാട്

141 - 1989 ലെ ദേശീയ മുന്നണി രൂപീകരണം

1989 ലെ ദേശീയ മുന്നണി രൂപീകരണം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-141. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 141

സുധീര്‍ നാഥ്

1989ലെ ദേശീയ മുന്നണിയുടെ രൂപീകരണം

1980ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ വിജയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെ, സഖ്യകക്ഷിയായ ഡിഎംകെയെ ഉപേക്ഷിച്ച് കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെട്ടു. കരുണാനിധി കോണ്‍ഗ്രസിനെതിരെ ദേശിയ തലത്തില്‍ ഒരു മുന്നണി രൂപീകരിക്കാന്‍ ഇതുകാരണം നിര്‍ണായക പങ്കുവഹിച്ചു. 1988 ഒക്ടോബറില്‍ ചെന്നൈയില്‍ ഏഴു കക്ഷികളെ ചേര്‍ത്ത് ദേശീയ മുന്നണി രൂപീകരിച്ചു. ഇന്ത്യയെ രക്ഷിക്കാനും സാമൂഹിക നീതിക്കുവേണ്ടിയും കരുണാനിധി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം വിശ്വനാഥ് പ്രതാപ് സിംഗിനെയും മണ്ഡല് കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ പ്രഖ്യാപനത്തെയും പിന്തുണച്ചു. 1988 സെപ്റ്റംബര്‍ 17-ന് കരുണാനിധി ചെന്നൈയില്‍ ഡിഎംകെ അംഗങ്ങളുടെ പിന്തുണയില്‍ വലിയ റാലിയും ദേശീയ മുന്നണിയുടെ രൂപീകരണത്തെ പ്രഖ്യാപിച്ച് ഒരു പൊതുയോഗവും സംഘടിപ്പിച്ചു. ചെന്നൈ കണ്ട ഏറ്റവും വലിയ റാലിയായിരുന്നു അത്. പൊതുയോഗത്തില്‍ മൂന്ന് കോണ്‍ഗ്രസ് (ഐ) ഇതര മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ 20 പ്രമുഖ ദേശീയ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്തു. 

ദേശിയ മുന്നണിയുടെ രൂപീകരണത്തിന് പിന്നാലെ 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 1989-ല്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തി. ശക്തനായ കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ തമിഴനാട് രാഷ്ട്രീയത്തില്‍ നിഷ്പ്രഭനാക്കാന്‍ കരുണാനിധിക്ക് സാധിച്ചു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രഭാവത്തിന്‍റെ മങ്ങല്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്. 

1989 ഫെബ്രുവരി ലക്കം പാക്കനാര്‍ വിനോദ മാസികയുടെ കവര്‍ കാര്‍ട്ടൂണ്‍ വരച്ചത് കാര്‍ട്ടൂണിസ്റ്റ് ജി ഹരിയാണ്. അക്കാലത്തെ ദേശിയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കരുണാനിധി തന്നെയാണ് കാര്‍ട്ടൂണിലെ താരം. കോണ്‍ഗ്രസ് നേതാവ് മൂപ്പനാരെ നഗ്നാക്കി ചവറു കുട്ടയിലാണ് കാര്‍ട്ടൂണിസ്റ്റ് വരച്ചിരിക്കുന്നത്. രാജീവ് ഗാന്ധിയും, കെ. കരുണാകരനും ചവറുകൂന്നയ്ക്ക് പിന്നില്‍ ആശങ്കയോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നതും കാര്‍ട്ടൂണിലുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: പാക്കനാര്‍ വിനോദ മാസിക

140 - കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി

കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-140. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 140

സുധീര്‍ നാഥ്

കോണ്‍ഗ്രസിന് കൈപ്പത്തി വന്ന വഴി 

അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ഭരണം നഷ്ടപ്പെടുകയും, കോണ്‍ഗ്രസിന്‍റെ പ്രതാപത്തിന് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സമയം. പശുവും കിടാവുമായിരുന്നു കോണ്‍ഗ്രസിന്‍റെ ചിഹ്നം. കോണ്‍ഗ്രസിലെ തര്‍ക്കം കാരണം ചിഹ്നമായ പശുവും കിടാവും ഇലക്ഷന്‍ കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിരാ ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രീം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്‍റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയ്യാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്. കൈലാസത്തിന്‍റേയും, സുന്ദര കൈലാസത്തിന്‍റെയും മകള്‍ നളിനിയുടെ ഭര്‍ത്താവാണ് പില്‍കാലത്ത് പ്രശസ്തനായ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി. ചിദംബരം. സുന്ദര കൈലാസത്തിന് നെഹ്റു കുടുംബമായി ശക്തമായ വ്യക്തി  ബന്ധമുണ്ടായിരുന്നു.

കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നതോടെ ഇന്ദിരാ കോണ്‍ഗ്രസ് ഔദ്യോഗികമായി കൈപ്പത്തി ചിഹ്നമായി സ്വീകരിച്ചു. ആനയും, സൈക്കിളും മറ്റും കോണ്‍ഗ്രസിന്‍റെ പുതിയ ചിഹ്നത്തിന്‍റെ പരിഗണയില്‍ വന്നെങ്കിലും, ഇന്ദിരാ ഗാന്ധിയുടെ തീരുമാനമായിരുന്നു ക്കൈ ചിഹ്നം. ആന്ധ്രാപ്രദേശിലും, കര്‍ണ്ണാടകയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ഇന്ദിരാ കോണ്‍ഗ്രസ് ആദ്യമായി കൈ ചിഹ്നത്തില്‍ മത്സരിക്കുന്നത്. 1979 ലും ല്‍ 1980 ലും  ഇന്ദിരാ ഗാന്ധി പാലക്കാടെത്തിയെങ്കിലും 1982 ഡിസംബര്‍ മാസം 13ാം തിയതിയാണ് അവര്‍ ആദ്യമായി ഏമൂര്‍ ഹേമാംബികാ ഭാഗവതി ക്ഷേത്രത്തില്‍ എത്തി ദര്‍ശനം നടത്തിയത്. 

1978ല്‍ ക്കൈപ്പത്തി ചിഹ്നം സ്വീകരിച്ചപ്പോള്‍ ഫെബ്രുവരി 25ന് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ അബു എബ്രഹാം വരച്ച കാര്‍ട്ടൂണ്‍ രാഷ്ട്രീയ ചരിത്രമാണ്. സാധാരണ ക്കൈനോട്ടക്കാരാണല്ലോ ക്കൈപ്പത്തി പ്രദര്‍ശിപ്പിച്ച് ജനങ്ങളെ ആകര്‍ഷിക്കുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് അവരുടെ ചിഹ്നമായി ക്കൈപ്പത്തി സ്വീകരിക്കുമ്പോള്‍ ആരുടെ മനസിലും ഓടിയെത്തുന്ന രൂപമാണ് ക്കൈനോട്ടക്കാരന്‍റേത്. അതുതന്നെയാണ് ഇവിടെ കാര്‍ട്ടൂണിസ്റ്റും വിഷയമാക്കിയത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യന്‍ എക്സ്പ്രസ്