Thursday, January 4, 2024

47 ഇലക്ഷന് ഒരുക്കം പലതരം…

ഇലക്ഷന് ഒരുക്കം പലതരം… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-47. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 47

സുധീര്‍ നാഥ്

ഇലക്ഷന് ഒരുക്കം പലതരം...

ഇലക്ഷന്‍ വന്നാല്‍ വേട്ടര്‍മാരെ സ്വാധീനിക്കാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പറ്റും എന്ന് എല്ലാവരും ആലോചിക്കും. വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കാന്‍ എന്തെല്ലാം വേലകളാണ് ഓരോരുത്തര്‍ കാണിച്ച് കൂട്ടുന്നത്. ഇലക്ഷന് സ്ഥാനാര്‍ത്ഥിയായാല്‍ മേക്കപ്പിട്ട് ഫോട്ടോ ഷൂട്ടുണ്ട്. പോസ്റ്ററുകള്‍ക്കായുള്ള പടമെടുപ്പാണ്. മുഖം മിനുക്കും, സുന്ദരനാക്കും, ആയില്ലെങ്കില്‍ ഫോട്ടോഷോപ്പില്‍ ആക്കിയെടുക്കും. പണി ചില്ലറയല്ല. സാമൂഹ്യ മാധ്യമങ്ങള്‍ സജീവമായതോടെ വീഡിയോ ഷൂട്ടും ഉണ്ട്. സിനിമയെ വെല്ലുന്ന രീതിയില്‍ എന്തെല്ലാം കാണിക്കണം വീഡിയോ ഷൂട്ടില്‍...!

ഡല്‍ഹിയില്‍ ബോംബ് സ്പോടന പരമ്പരയുണ്ടായ 2004. അന്ന് അഭ്യന്തിരമന്ത്രി ശിവരാജ് പട്ടേലായിരുന്നു. അദ്ദേഹം ഒരു ദിവസം തന്നെ വൈകീട്ട് പലതവണ വേഷം മാറ്റി സ്പോടന സ്ഥലവും, ആശുപത്രിയും സന്ദര്‍ശിച്ചത് വലിയ വിവാദമായിരുന്നു. മാധ്യമങ്ങളില്‍ ശിവരാജ് പാട്ടേല്‍ പല വേഷത്തില്‍ മണിക്കൂറുകള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണുന്നതിന്‍റെ ചിത്രങ്ങള്‍ വന്നു. ഇത് അക്കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു.

2006ലെ നിയമസഭാ ഇലക്ഷന് ഒരുങ്ങന്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്‍റായിരുന്ന സോണിയാ ഗാന്ധി പറയുന്നത് ഈ സംഭവത്തിന് പിന്നാലെയാണ്. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രസിദ്ധീകരണമായ കാര്‍ട്ടൂണ്‍ ജാലകത്തില്‍ പ്രസന്നന്‍ ആനിക്കാട് മുഖചിത്ര കാര്‍ട്ടൂണ്‍ വരച്ചിരുന്നു. സോണിയ ഗാന്ധിയുടെ പ്രസ്ഥാവന കേട്ട കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ മേക്കപ്പിട്ട് ഒരുങ്ങുന്നു. പാട്ടീലാവാനല്ല, പോയി പാട്ടിലാക്കാനാ പറഞ്ഞത്. വോട്ടര്‍മാരെ എന്ന് ചൂരലും പിടിച്ച് സോണിയ ഗാന്ധി ഓര്‍മ്മിപ്പിക്കുന്നു. 

No comments:

Post a Comment