Showing posts with label Shankers Weekly. Show all posts
Showing posts with label Shankers Weekly. Show all posts

Wednesday, March 6, 2024

96- ഹിന്ദു കോഡ് ബില്ലും, സനാതന നൃത്തവും

ഹിന്ദു കോഡ് ബില്ലും, സനാതന നൃത്തവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-96. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 96

സുധീര്‍ നാഥ്

ഹിന്ദു കോഡ് ബില്ലും, സനാതന ന്യത്തവും

ഹിന്ദു നിയമത്തെക്കുറിച്ച് അറിയുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതെല്ലാം ഏകീകൃതതയില്ലാത്തതും പലപ്പോഴും പരസ്പരം പൊരുത്തപ്പെടാത്തതും പൊരുത്തമില്ലാത്തതുമായ നിയമങ്ങളുടെ ഒരു കൂട്ടമാണ്. 1941ല്‍ ബ്രിട്ടീഷ് ഭരണകൂടം നാലംഗ ഹിന്ദു ലോ കമ്മിറ്റിയെ നിയമിച്ച് ഇതിനൊരു ശാശ്വത പരിഹാരം കാണാന്‍ തീരുമാനിച്ചു. 1943 ആയപ്പോഴേക്കും നിയമനിര്‍മ്മാണ സഭയ്ക്ക് അകത്തും പുറത്തും ഹിന്ദു കോഡിനെതിരെ കാര്യമായ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങി. നിയമ മന്ത്രാലയം 1948-ല്‍ ആദ്യത്തെ കരട് പരിഷ്കരിക്കുകയും അതില്‍ ചില ചെറിയ മാറ്റങ്ങള്‍ വരുത്തുകയും, അത് ഭരണഘടനാ അസംബ്ലിയില്‍ ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ അനുയോജ്യമാക്കുകയും ചെയ്തു. നിയമമന്ത്രി ബി.ആര്‍. അംബേദ്കറുടെ അധ്യക്ഷതയിലുള്ള ഒരു സെലക്ട് കമ്മിറ്റിക്ക് ഇത് കൈമാറുകയും സമിതി ബില്ലില്‍ സുപ്രധാനമായ നിരവധി മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഈ പതിപ്പില്‍ എട്ട് വിഭാഗങ്ങള്‍ ഉണ്ടായിരുന്നു: ഭാഗം ഒന്ന്, ആരെയാണ് ഹിന്ദുവായി പരിഗണിക്കേണ്ടതെന്നും ജാതി വ്യവസ്ഥയെ ഇല്ലാതാക്കുമെന്നും വിവരിക്കുന്നു. മുസ്ലീമോ പാഴ്സിയോ ക്രിസ്ത്യാനിയോ ജൂതനോ അല്ലാത്ത ആര്‍ക്കും ഹിന്ദു കോഡ് ബാധകമാകുമെന്നും എല്ലാ ഹിന്ദുക്കളും ഒരു ഏകീകൃത നിയമത്തിന് കീഴില്‍ ഭരിക്കപ്പെടുമെന്നും വാദിച്ചു എന്നത് ശ്രദ്ധേയമാണ്.

സമൂഹത്തിലെ ഒന്നോ അതിലധികമോ വിഭാഗം ജനങ്ങളെ പൊതുധാരയില്‍ അടുപ്പിക്കാതെ മാറ്റിനിര്‍ത്തുകയും മേല്‍ജാതിക്കാരായ ജനങ്ങളുമായുള്ള ഇടപെടലുകള്‍ക്ക് പ്രാദേശിക നിയമത്തിന്‍റെ പിന്‍ബലത്തോടെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നതാണ് തൊട്ടുകൂടായ്മ. ഇത്തരത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെടുന്ന സമുദായങ്ങളിലെ ആണിനും പെണ്ണിനും കുട്ടികള്‍ക്ക് പോലും മറ്റുസമുദായങ്ങളിലെ ആളുകളെ തൊടാനോ ഒരു നിശ്ചിത ദൂര പരിധിക്കുള്ളില്‍ നിന്നു സംസാരിക്കാന്‍ പോലുമോ അവകാശമുണ്ടായിരുന്നില്ല. ജാതിവ്യവസ്ഥ ഉള്ള ഇടങ്ങളില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരും ആഫ്രിക്ക പോലുള്ള നാടുകളില്‍ കറുത്ത വര്‍ഗക്കാരുമാണ് തൊട്ടു കൂടായ്മയിലൂടെ അകറ്റിനിര്‍ത്തപ്പെട്ടിരുന്നത്. ഇന്ത്യയില്‍ എല്ലാ ഭാഗത്തും അതിന്‍റെ പൂര്‍ണ അര്‍ത്ഥത്തില്‍ നിലനിന്നിരുന്ന തൊട്ടുകൂടായ്മ 1947ല്‍ നിരോധിക്കപ്പെട്ടു. 

ഹിന്ദു കോഡ് ബില്ല് നടപ്പിലായാല്‍ മേല്‍ജാതിക്കാരും കീഴ്ജാതിക്കാരും നിയമത്തിന്‍റെ മുന്നില്‍ സമന്‍മാരാകും. സ്ത്രീകളുടെ അരക്ഷിതാവസ്ഥ ഇല്ലാതാക്കാനും അവരുടെ സാമൂഹ്യരക്ഷ ഉറപ്പാക്കാനും, അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനും ഭരണഘടനാ നിര്‍മ്മിതിയില്‍ നീക്കങ്ങളുണ്ടായി. ഇതൊക്കെ മേല്‍ജാതിയിലുള്ളവര്‍ക്ക് സഹിക്കാവുന്നതിന്‍റെ അപ്പുറമാണ്. ഹിന്ദു കോഡ് ബില്ലിനെതിരെയും, സ്മ്യതി, മിതാക്ഷര, ദയാബഗ തുടങ്ങിയ ഹിന്ദു നിയമങ്ങള്‍ അസാധുവാക്കുന്നതിനെതിരേയും ശക്തമായ നീക്കവുമായി ആള്‍ ഇന്ത്യ ആന്‍റി ഹിന്ദു കോഡ് ബില്‍ കമ്മറ്റി ഹിന്ദു മഹാസഭാ നേതാവും രാം രാജ്യ പരിഷത്ത് നേതാവുമായ സ്വാമി കര്‍പ്പാത്രി (ഹര്‍ നാരായണ്‍ ഓജ) മുന്നോട്ട് വന്നു. സ്വാമി കര്‍പ്പാത്രിയുടെ നേത്യത്ത്വത്തില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വലിയ കലാപം തന്നെ ഉണ്ടാക്കി. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1949 ഫെബ്രുവരി 29ലെ ശങ്കേഴ്സ് വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണില്‍ ഭാരതമാതാവിന്‍റെ മുകളില്‍ ലാത്തിയും പിടിച്ച് ഒരു ബ്രാഹ്മണന്‍  നടരാജ ന്യത്തം വെയ്ക്കുന്നു. സനാതന ന്യത്തം എന്നാണ് കാര്‍ട്ടൂണിന്‍റെ തലക്കെട്ട്. ഹിന്ദു കോഡ് ബില്ലുമായി ഡോക്ടര്‍ ബി. ആര്‍. അംബേദ്ക്കര്‍ സമീപത്ത് നില്‍ക്കുന്നുണ്ട്. ഒപ്പം ഒരു കൂട്ടം സ്ത്രീകളും.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി

95 - ഇന്ത്യന് ഭരണഘടന നിലവില് വന്നു

ഇന്ത്യന് ഭരണഘടന നിലവില് വന്നു 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-95. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 95

സുധീര്‍ നാഥ്

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നു, ഇന്ത്യ റിപ്പബ്ലിക്കായി

1946ലെ കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണ സഭയെയായ കോണ്‍സ്റ്റിറ്റുവന്‍റ് അസ്സംബ്ലിയെയായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല ഏല്‍പിച്ചത്. 29 ഓഗസ്റ്റ്, 1947ന് അന്നത്തെ നിയമമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഡോ. ബി. ആര്‍. അംബേദ്കറിന്‍റെ നേതൃത്വത്തില്‍ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ബി.എന്‍. റാവു ആയിരുന്നു ഭരണഘടനാ ഉപദേശകന്‍. 

1949 നവംബര്‍ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചു. ഭാരതത്തിന്‍റെ ഭരണഘടന സഭയുടെ അംഗങ്ങള്‍ ഒപ്പുവക്കുന്നത് 1950 ജനുവരി 25നാണ്. തുടര്‍ന്ന് ഭരണഘടനാ പ്രഖ്യാപനവും, ഭരണഘടന പ്രാബല്യത്തില്‍ കൊണ്ടുവരികയും ചെയ്തത് 1950 ജനുവരി 26നായിരുന്നു. ഇതിന്‍റെ ഓര്‍മ്മക്കാണ് എല്ലാ വര്‍ഷവും ജനുവരി 26-ാം തീയതി ഭാരതം റിപ്പബ്ലിക്ക് ദിനമായി ആചരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന ഒട്ടേറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘമായതാണ് ഇന്ത്യയുടെ ഭരണഘടന. 25 ഭാഗങ്ങള്‍, 470 അനുഛേദങ്ങള്‍, 12 പട്ടികകള്‍. ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതാണ് ഇന്ത്യയുടെ ഭരണഘടന. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങള്‍ ഉറപ്പ് നല്‍കുന്നു. ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നിയമനിര്‍മ്മാണ സഭയിലാണ് ഭരണഘടനാ ഭേദഗതികള്‍ അധികാരപ്പെടുത്തിയിരിക്കുന്നത്. പരമാധികാരമുണ്ടായിരുന്ന വ്യത്യസ്ത സംസ്ഥാനങ്ങളെ ഭരണഘടനയുടെ പിന്‍ബലത്തില്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇന്ത്യയെ ഒരു മതേതര രാജ്യമായി പ്രഖ്യാപിക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ക്ക് സമ്മതിദാനാവകാശം ഉറപ്പ് നല്‍കി. ഒരു സ്വതന്ത്രനീതിന്യായ വ്യവസ്ഥിതി നിര്‍മ്മിച്ചു. 

ഇന്ത്യ റിപ്പബ്ലിക് ദിനമായി ജനുവരി 26 തെരെഞ്ഞെടുക്കാന്‍ ഒരു കാരണമുണ്ട്. സ്വാതന്ത്ര്യസമരം നടക്കുന്ന കാലത്ത് 1929 ഡിസംബര്‍ 31ന് ലാഹോറില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം പൂര്‍ണസ്വരാജ്യമാണ് നമുക്ക് വേണ്ടതെന്ന് പ്രഖ്യാപിച്ചു. 1930 ജനുവരി 26ന് ആ പ്രഖ്യാപനം ഔദ്യോഗികമായി പുറത്തുവിട്ടു. ഈ സ്മരണ നിലനിര്‍ത്താനാണ് റിപ്പബ്ലിക്ദിനമായി ജനുവരി 26 തെരഞ്ഞെടുത്തത്. 1949 നവംബര്‍ 26ന് ഡ്രാഫ്റ്റിംഗ് കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചത് വിഷയമാക്കി നവംബര്‍ 27ന് ശങ്ക്സ്േ വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. പ്രസവ മുറിയില്‍ നിന്ന് നേഴ്സായ ഡോ. ബി. ആര്‍. അംബേദ്കര്‍ ജനങ്ങള്‍ക്ക് ഭരണഘടന എന്ന കുട്ടിയെ സമ്മാനിച്ച് പറയുന്നു. സ്വീകരിക്കൂ അല്ലെങ്കില്‍ ഉപേക്ഷിക്കൂ...

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്ക്സ്േ വീക്കിലി

93 - കാര്ട്ടൂണ് പിടിച്ച പുലിവാല്, 60 വര്ഷത്തിന് ശേഷം…

കാര്ട്ടൂണ് പിടിച്ച പുലിവാല്, 60 വര്ഷത്തിന് ശേഷം… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-93. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 93

സുധീര്‍ നാഥ്

കാര്‍ട്ടൂണ്‍ പിടിച്ച പുലിവാല്, 60 വര്‍ഷത്തിന് ശേഷം...

1947ല്‍ ആഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുകയുണ്ടായി. ബ്രിട്ടീഷ് സ്വേച്ഛാധിപത്യം 1858 മുതല്‍ 1947 വരെ നിലനിന്നിരുന്നു. സ്വതന്ത്ര ഇന്ത്യയ്ക്കായി ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ ഒരു ഭരണഘടനാ അസംബ്ലി രൂപീകരിച്ചു. ഈ ഭരണഘടനാ അസംബ്ലി നിരവധി കമ്മിറ്റികള്‍ ചേര്‍ന്ന ഒരു പരമാധികാര സ്ഥാപനമായിരുന്നു. ഒരു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പാര്‍ലമെന്‍റ് എന്നറിയപ്പെടുന്ന ഒന്നാണ് ഭരണഘടനാ അസംബ്ലി. ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണത്തിന് വേണ്ടി രൂപീകരിച്ച ഒരു പരമാധികാര സമിതിയാണ് ഭരണഘടനാ അസംബ്ലി. ഭരണഘടനാ അസംബ്ലിയില്‍ ആകെ 22 കമ്മിറ്റികള്‍ ഉണ്ടായിരുന്നു. ഭരണഘടനാ നിര്‍മ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട എട്ട് കമ്മിറ്റികളില്‍ ഒന്നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റി. 1947 ഓഗസ്റ്റ് 29-ന് ഭരണഘടനാ അസംബ്ലിയാണ് ഇത് സ്ഥാപിച്ചത്. 1947 ഓഗസ്റ്റ് 30-ന് നടന്ന ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ആദ്യ യോഗത്തില്‍, കമ്മിറ്റിയുടെ ചെയര്‍മാനായി ഡോ. ബി.ആര്‍. അംബേദ്കര്‍ തിരഞ്ഞെടുക്കപ്പെട്ടു.

1948ല്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം ഉണ്ടാക്കുന്നതിന് ഏല്‍പ്പിച്ച ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കറുടെ നേത്യത്വത്തിലുള്ള കമ്മറ്റി വളരെ പതുക്കെയാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നതെന്ന ആക്ഷേപം ഉണ്ടായി. ഈ അവസരത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ 1948 ആഗസ്റ്റ് 28 ലക്കം ശങ്ക്സ്േ വീക്കിലിയില്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. സ്വതവേ മെല്ലെ സഞ്ചരിക്കുന്ന ഒച്ചിന്‍റെ പുറത്ത് അംബേദ്ക്കര്‍ സഞ്ചരിക്കുന്നു. ഭരണഘടനയാകുന്ന ഒച്ചിന്‍റെ വേഗത കൂട്ടാന്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റു ചാട്ടയുമായി പിന്നാലെ. ഈ കാര്‍ട്ടൂണ്‍ ശങ്കേഴ്സ് വീക്കിലിയില്‍ പ്രസിദ്ധീകരിക്കുന്ന അവസരത്തില്‍ അംബേദ്ക്കറും, നെഹ്റുവും ശങ്കറും ജീവിച്ചിരുന്നു. അന്ന് ആര്‍ക്കും ഈ കാര്‍ട്ടൂണില്‍ അസ്വഭാവികത ഒന്നും തോന്നിയിരുന്നില്ല. 

ഈ കാര്‍ട്ടൂണ്‍ എന്‍സിഇആര്‍ട്ടിയുടെ ഒന്‍പതാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് ടെസ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ദളിത് അംഗം 2012 മെയ് 11ന് പാര്‍ലമെന്‍റില്‍ ടെസ്റ്റ് ബുക്കിലെ കാര്‍ട്ടൂണ്‍ ഉയര്‍ത്തി ദളിത് വിഭാഗത്തെ അപമാനിച്ചു എന്ന് പ്രഖ്യാപിച്ചു. ദളിതനായ അംബേദ്ക്കറെ അപമാനിക്കുന്ന കാര്‍ട്ടൂണാണ് അതെന്നതായിരുന്നു അറുപത് വര്‍ഷത്തിന് ശേഷം ആക്ഷേപം ഉന്നയിച്ചവര്‍ ഉയര്‍ത്തി കാട്ടിയത്. പിന്തുണയുമായി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എത്തി. രാംദോസ് (പി.എം.കെ.), ഡി. രാജ (സി.പി.ഐ.), മായാവതി (ബി.എസ്.പി.), മുലായം സിംഗ് (എസ്.പി.), സുഷമ്മാ സ്വരാജ് (ബി.ജെ.പി.) തുടങ്ങിയവര്‍ കാര്‍ട്ടൂണിനെ എതിര്‍ത്ത് സഭയില്‍ പ്രസംഗിച്ചു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെസ്റ്റ് ബുക്കില്‍ നിന്ന് കാര്‍ട്ടൂണ്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. അന്നത്തെ വിദ്യഭ്യാസ വകുപ്പ് മന്ത്രി കപില്‍ സിപല്‍ കാര്‍ട്ടൂണ്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിന് പാര്‍ലമെന്‍റില്‍ മാപ്പ് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ടെസ്റ്റ് ബുക്കില്‍ നിന്ന് കാര്‍ട്ടൂണുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി

Friday, January 19, 2024

85 ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും

ഇന്ത്യയും ചൈനയും, നെഹ്‌റുവും ഇഎംഎസും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-85. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 85

സുധീര്‍ നാഥ്

ഇന്ത്യയും ചൈനയും, നെഹ്റുവും ഇ.എം.എസും

1914ല്‍ ബ്രിട്ടിഷ് ടിബറ്റന്‍ പ്രതിനിധികള്‍ ഒപ്പിട്ട സിംല കണ്‍വന്‍ഷന്‍ പ്രകാരമാണ് ഇന്ത്യ  ചൈന അതിര്‍ത്തിയായി മക്മഹോന്‍ രേഖ നിശ്ചയിക്കുന്നത്. എന്നാല്‍ ഈ അതിര്‍ത്തി ചൈനയ്ക്ക് സ്വീകാര്യമല്ല. ലഡാക്ക് ഭാഗത്ത്, കാരക്കോറം മലനിരകളുടെ ജലപാതനിര അതിര്‍ത്തിയായി അംഗീകരിക്കണമെന്നാണ് ചൈനീസ് നിലപാട്. എന്നാല്‍ കുന്‍ലുന്‍ മലനിരകളുടെ ജലപാതനിരയാകണം അതിര്‍ത്തിയെന്നാണ് ഇന്ത്യന്‍ നിലപാട്. ഈ തര്‍ക്കത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 

ഇന്ത്യ ചൈനാ യുദ്ധത്തിന് അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നില്ല കാരണം. 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്‍റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി എത്തി. ഇന്ത്യ അവര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കി. ഇത് ചൈനയെ പ്രകോപിപ്പിക്കുകയും 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ കടന്നാക്രമിക്കാന്‍ കാരണയായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധത്തിലാണ് അത് അവസാനിച്ചത്. ഇന്നും ഇന്ത്യ ചൈനാ ബന്ധങ്ങളില്‍ അവിശ്വാസം നിഴലിക്കുന്നുണ്ട് എന്നത് വര്‍ത്തമാന കാലത്തെ സാക്ഷ്യം.

1960 ആഗസ്റ്റ് 28ലെ ശങ്ക്സ്േ വീക്കിലിയുടെ ലക്കത്തില്‍ ഒ വി വിജയന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഇന്ത്യ ചൈനാ വിഷയമായിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒന്നായിരുന്നു. സി.പി.ഐ നേതാവായ ഇ.എം.എസ് ഇന്ത്യയുടെ രാഷ്ട്രീയ നിലപാടിനെ വിമര്‍ശിക്കുകയാണ്. സി.പി.ഐയ്ക്ക് നെഹ്റുവിനെ പോലെ സോവിയറ്റ് നയങ്ങളോടാണ് താത്പര്യം. എന്നാല്‍ സി.പി.ഐ നേതാവായ ഇ.എംഎസ് സോവിയറ്റ് നയങ്ങളെ അനുകൂലിക്കുന്നില്ല എന്ന അര്‍ത്ഥത്തിലാണ് നെഹ്റുവിന്‍റെ നിഴലിന് ഒരു വളവ് സംഭവിക്കുന്നത്. ചൈനീസ് നയങ്ങളിലേയ്ക്ക് നടന്നു നീങ്ങുന്ന ഇ.എം.എസിനെ കാര്‍ട്ടൂണില്‍ കാണാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയര്‍മാനായിരുന്ന മാവോ സേ തുങ്ങിനേയും കാര്‍ട്ടൂണില്‍ കാണാം. രണ്ട് വര്‍ഷം കഴിഞ്ഞ് 'നാം നമ്മുടേതെന്നും ചൈനക്കാര്‍ അവരുടേതെന്നും അവകാശപ്പെടുന്ന പ്രദേശം" എന്ന ഇ എം എസിന്‍റെ 1962ലെ ഒരു പരാമര്‍ശം ഏറെ പ്രശസ്തവുമായി. 1962ലെ ഇന്ത്യ ചൈനാ യുദ്ധവും മറക്കുവാന്‍ പറ്റില്ലല്ലോ. 1964ല്‍ സി.പി.ഐ. പിളര്‍ന്ന് സി.പി.ഐ.എം രൂപം കൊണ്ടതും ചരിത്രം.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്ക്സ്േ വീക്കിലി


82 നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ

നെഹ്‌റുവിന്റെ കോട്ടിലെ റോസാപ്പൂ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-82. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 82

സുധീര്‍ നാഥ്

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ

നെഹ്റുവിന്‍റെ കോട്ടിലെ റോസാപ്പൂ ശ്രദ്ധിക്കാത്തവര്‍ ചുരുക്കം. റോസാപ്പൂ ഇല്ലാതേയും നെഹ്റുവിനെ വരച്ചിരുന്ന കാലം ഉണ്ടായിരുന്നു. തന്‍റെ ഉള്ളില്‍ ഇന്ത്യയുടെ ഭാവി ഓര്‍ത്ത് തീ കത്തുകയാണെന്ന് ലോക നേതാക്കള്‍ക്ക് മുന്നില്‍ നെഹ്റു പ്രസ്ഥാവിച്ചു. ഇത് വിഷയമാക്കി 1952 മാര്‍ച്ച് മാസം രണ്ടാം തിയതി ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. ഒരു പൂന്തോട്ടത്തിന് നടുവില്‍ നില്‍ക്കുന്ന നെഹ്റുവിന്‍റെ വായില്‍ നിന്ന് തീയും പുകയും. അത് അണയ്ക്കാന്‍ വെള്ളവുമായി ഓടി അടുക്കുന്ന ലോക നേതാക്കള്‍. തോട്ടത്തിലെ ഒരു പൂവ് നെഹ്റു തന്‍റെ ഉടുപ്പില്‍ കുത്തിയിട്ടുണ്ട്. 

മറ്റെരിക്കല്‍ നെഹ്റു ഒരു പ്രസ്ഥാവന നടത്തിയത് വലിയ ചര്‍ച്ചയായി. കോണ്‍ഗ്രസ്സിന് സോഷ്യലിസം സ്വീകാര്യമാണെന്നും കമ്മ്യൂണിസത്തോടാണ് എതിര്‍പ്പ് എന്നായിരുന്നു പ്രസ്ഥാവന. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ നെഹ്റുവിന്‍റെ പ്രസ്ഥാവനയെ വിഷയമാക്കി ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു പൂന്തോട്ടത്തില്‍ നിന്ന് വളരെ നിസാരമായി ഒരു റോസാപ്പൂ ഇറുത്ത് കോട്ടിന്‍റെ പോക്കറ്റില്‍ വെയ്ക്കുന്ന പോലാണ് സോഷിലിസം സ്വീകരിക്കലെന്ന നെഹ്റുവിന്‍റെ ധാരണ എന്നാണ് ശങ്കറിന്‍റെ കാര്‍ട്ടൂണിന്‍റെ ഉള്ളടക്കം. സോഷ്യലിസമാണ് റോസാപ്പൂവ്. തുടര്‍ച്ചയായി കാര്‍ട്ടൂണില്‍ ശങ്കര്‍ വരച്ച കോട്ടിലെ റോസാപ്പൂവ് നെഹ്റുവിനെ ആകര്‍ഷിച്ചു. ഇതായിരുന്നു നെഹ്റുവിനെ  റോസാപ്പൂ ചൂടിക്കാന്‍ പ്രേരിപ്പിച്ച സംഭവം. 

റോസാപ്പൂ കാര്‍ട്ടൂണില്‍ വന്നത് ഇഷ്ടപ്പെട്ട സ്ഥിരമായി തന്‍റെ കോട്ടില്‍ കുത്തിവ്ക്കൊന്‍ തുടങ്ങി. അങ്ങിനെ ശങ്കറിന്‍റെ കാര്‍ട്ടൂണ്‍ നെഹ്റുവിന്‍റെ റോസാപ്പൂ പ്രണയത്തിന് നിമിത്തമായി. പിന്നീട് എല്ലാ കാര്‍ട്ടൂണിസ്റ്റുകളും റോസാപ്പൂ വരയ്ക്കാന്‍ തുടങ്ങി. പുതുതലമുറയിലെ കാര്‍ട്ടൂണിസ്റ്റുകള്‍ മാത്രമല്ല വരയ്ക്കാന്‍ അറിയുന്ന ആരും നെഹ്റു തൊപ്പിയും, നെഹ്റു ജാക്കറ്റും, റോസാപ്പൂവും വരച്ച് ലളിതമായി നെഹ്റുവിനെ വരയ്ക്കും. 

കാര്‍ട്ടൂണ്‍ കടപ്പാട് : ശങ്ക്സ്േ വീക്കിലി 

Thursday, January 4, 2024

68 സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-68. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 68

സുധീര്‍ നാഥ്

സര്‍ക്കസിലെ അനുസരണയുള്ള വന്യമ്യഗങ്ങള്‍ 

സര്‍ക്കസ് എന്ന കലാരൂപം വളരെ പ്രശസ്തവും ജനകീയവും ആയിരുന്നു. ഓരോ പട്ടണങ്ങളിലൂടെയും സര്‍ക്കസ് ടെന്‍റുകള്‍ മാറിമാറി വരുമ്പോള്‍ അവിടെ ജനങ്ങള്‍ സര്‍ക്കസ് കാണുവാന്‍ തിരക്കുകൂട്ടിയിരുന്നു. സാങ്കേതികവിദ്യ അധികമില്ലാത്ത കാലമായിരുന്നതിനാല്‍ സര്‍ക്കസിലെ താരങ്ങള്‍ക്ക് സൂപ്പര്‍സ്റ്റാര്‍ പദവിയുണ്ടായിരുന്നു. സിനിമയും ടെലിവിഷനും വന്നതോടുകൂടിയാണ് സര്‍ക്കസിന്‍റെ ആധിപത്യം ചെറുതായി കുറഞ്ഞത്. ഇന്നിപ്പോള്‍ സര്‍ക്കസ് അത്ര പ്രാധാന്യമുള്ള ഒരു കലാരൂപമായി ജനം കാണുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. സര്‍ക്കസ് എന്ന കലാരൂപം നാള്‍ക്ക്നാള്‍ രാജ്യത്ത് അപ്രസക്തമായികൊണ്ടിരിക്കുന്നു.

പണ്ടൊക്കെ സര്‍ക്കസ് കൂടാരത്തില്‍ വന്യമൃഗങ്ങള്‍ വളരെ അനുസരണയോടു കൂടി നില്‍ക്കുന്നത് കാണാം. ഞാനടക്കമുള്ള തലമുറയിലുള്ളവര്‍ സര്‍ക്കസ് കൂടാരത്തില്‍ നിന്നാണ് വന്യമൃഗങ്ങളെ ആദ്യമായി കാണുന്നത്. ഒരുകാലത്ത് മൃഗങ്ങളെ കാണുവാന്‍ വേണ്ടി മൃഗശാലയില്‍ പോകുന്നതിനു പകരം സര്‍ക്കസ് കൂടാരങ്ങളെയാണ് ജനങ്ങള്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത്. പുലിയും കടുവയും സിംഹവും ഹിപ്പാപൊട്ടമസുമെല്ലാം അനുസരണയോടെ റിംഗ് മാസ്റ്ററിന്‍റെ മുന്നില്‍ നില്‍ക്കുന്നത് ഒരു കൗതുക കാഴ്ച തന്നെയായിരുന്നു. ഇന്ന് സര്‍ക്കസ്സുകളില്‍ നിന്ന് മൃഗങ്ങളെല്ലാം പൂര്‍ണ്ണമായും മാറ്റപ്പെട്ടിരിക്കുന്നു.

ഗവര്‍ണര്‍ എന്ന പദം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വര്‍ത്തമാനകാലമാണല്ലോ ഇപ്പോള്‍. 1952 മാര്‍ച്ച് 23ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ചര്‍ച്ച ചെയ്യുന്നത് രസമായിരിക്കും. പ്രധാനമന്ത്രിയായ നെഹ്റു രാജ്യത്തെ ഗവര്‍ണര്‍മാരെയും രാജപ്രമുഖരെയും നിസാമുമാരേയും പങ്കെടുപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ ഒരു കോണ്‍ഫറന്‍സ് നടത്തിയ അവസരത്തില്‍ ശങ്കര്‍ വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. ഗവര്‍ണര്‍മാരും രാജപ്രമുഖരും നിസാമുമെല്ലാം വന്യമൃഗങ്ങളോടു ഉപമിച്ചുള്ള കാര്‍ട്ടൂണാണ് ശങ്കര്‍ ചിത്രീകരിച്ചിരിക്കുന്നത്. കിമ്പിനറ്റിലെ സ്റ്റ്േ മന്ത്രിയായ ഗോപാലസ്വാമി ഐയ്യങ്കാര്‍ ചാട്ടയും മറ്റുമായി കാര്‍ട്ടൂണില്‍ ഒരു മൂലയ്ക്ക് കാണാം. പഞ്ചാബിലെ പട്ടിയാല മഹാരാജാവും, മൈസൂര്‍ രാജാവ് ജയചാമ രാജേന്ദ്ര വാഡിയാര്‍, ഹൈദരാബാദ് നിസാം,  നാവ്നഗറിലെ ജാന്‍ സാഹിബ്, ഭോപ്പാല്‍ നവാബ് തുടങ്ങിയവരാണ് മൃഗങ്ങളായി കാര്‍ട്ടൂണില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. വന്യമ്യഗങ്ങള്‍ക്ക് തുല്യമായ വ്യത്യസ്ത വീക്ഷണങ്ങളുള്ള ഇവരെ അനുസരണയുള്ള സര്‍ക്കസിലെ വന്യമ്യഗങ്ങള്‍ക്ക് തുല്യരായി പരിപാടിയുടെ അവസാന ഇനമെന്നോണം പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതാണ് കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി

58 ജനസംഖ്യ വര്‍ദ്ധനവ് പ്രശ്‌നമായപ്പോള്‍…

ജനസംഖ്യ വര്‍ദ്ധനവ് പ്രശ്‌നമായപ്പോള്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-58. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 58

സുധീര്‍ നാഥ്

ജനസംഖ്യ വര്‍ദ്ധനവ് പ്രശ്നമായപ്പോള്‍...

ലോക ജനസംഖ്യയുടെ ആറിലൊന്ന് വരുന്ന ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ന്. യുഎന്‍ കണക്കുകള്‍ പ്രകാരം, 2023 ഏപ്രില്‍ അവസാനത്തോടെ 1,425,775,850 ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള ചൈനയെ ഇന്ത്യ മറികടന്നു എന്നത് സംസാരമാണ്. 1975നും 2010-നും ഇടയില്‍ ജനസംഖ്യ ഇരട്ടിയായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവ് വലിയ ചര്‍ച്ചയായത്. അവര്‍ തുടക്കം കുറിച്ച ദേശീയ കുടുംബാസൂത്രണ പരിപാടിയുടെ ദൗത്യം, ഇന്ത്യയിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സമഗ്രമായ കുടുംബാസൂത്രണ സേവനങ്ങളെക്കുറിച്ചുള്ള അറിവ് പകരുക എന്നതായിരുന്നു. 

ഇന്ത്യയിലെ ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അവരുടെ കുട്ടികളെ ആരോഗ്യകരമായി വളര്‍ത്തുന്നതിന് പ്രാപ്തരാക്കുക എന്നതും ഇന്ദിരാ ഗാന്ധിയുടെ കുടുംബാസൂത്രണ പദ്ധതിയുടെ ലക്ഷ്യമായിരുന്നു. 'നാം രണ്ട്...നമുക്ക് രണ്ട്...' എന്നത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കുടുംബാസൂത്രണ മുദ്രാവാക്യമായിരുന്നു. ഹിന്ദിയില്‍ ഹം ദോ, ഹമാരേ ദോ എന്നാണ്. ഒരു കുടുംബം, രണ്ട് കുട്ടികള്‍ എന്നര്‍ത്ഥമുള്ള ഒരു മുദ്രാവാക്യമാണ് ഇത്. ജനസംഖ്യ കുറയ്ക്കാന്‍ അടിയന്തിരാവസ്ഥ കാലത്ത് നിര്‍ബന്ധിത വന്ധ്യകരണം നടത്തുക വരെ ഉണ്ടായത് ചരിത്രം.

ഇന്ത്യയുടെ ജനസംഖ്യ ക്രമാതീതമായി വര്‍ദ്ധിക്കുന്നു എന്ന വലിയ രോദനം ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന സമയത്ത് ഉണ്ടായിരുന്നു. ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവ് ഒരു രാഷ്ട്രീയ വിഷയമായി തന്നെ പാര്‍ലമെന്‍റില്‍ ഉയര്‍ന്നിരുന്നു. ആരോഗ്യകരമായ കുട്ടികളുടെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനുമായി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യേണ്ടതായും ഉണ്ടായി. ഇതെല്ലാം കേന്ദ്രസര്‍ക്കാര്‍ നയിച്ചിരുന്ന ഇന്ദിരാഗാന്ധിക്ക് വലിയ തലവേദനയായിരുന്നു. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിക്കുന്നത് വിഷയമാക്കി കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. കാര്‍ട്ടൂണ്‍ തന്നെ ലളിതമായി വിഷയം പറയുന്ന ഒന്നാണ്.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി

40 ശങ്കറിന്റെ പ്രവചന കാര്‍ട്ടൂണ്‍

ശങ്കറിന്റെ പ്രവചന കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-40. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 40

സുധീര്‍ നാഥ്

ശങ്കറിന്‍റെ പ്രവചന കാര്‍ട്ടൂണ്‍

പല സംഭവങ്ങളും പ്രവചനമായി ചിലര്‍ പറയുക സ്വാഭാവികമാണ്. അത്തരത്തില്‍ പ്രവചന സ്വഭാവമുള്ള കാര്‍ട്ടൂണുകളും നമുക്കുണ്ട്. നടക്കുവാന്‍ പോകുന്ന സംഭവങ്ങള്‍ മുന്‍കൂട്ടി മനസിലാക്കുക എന്നതാണ് അതിന് വേണ്ടത്. ഒരു വിഷയത്തില്‍ ആഴത്തിലുള്ള പഠനം മൂലം ഇത് സാധ്യമാകാവുന്നതാണ്. രാഷ്ട്രീയം അറിയണം. രാഷ്ട്രീയ നേതാക്കളുടെ മനസറിയണം. രാഷ്ട്രീയ സാഹചര്യങ്ങള്‍ അറിയണം. കാര്‍ട്ടൂണിസ്റ്റുകള്‍ സങ്കല്‍പ്പിക്കാന്‍ കഴിവുള്ളവരായിരിക്കണം. സാങ്കല്‍പ്പികമായി വരയ്ക്കപ്പെട്ട പലതും പില്‍കാലത്ത് യാഥാര്‍ത്ഥ്യമായി വന്നിട്ടുണ്ട്. 

ഇപ്പോള്‍ എക്സിറ്റ് പോളുകളുടെ കാലമാണ്. എല്ലാ തെരഞ്ഞെടുപ്പിന് മുന്‍പും, തിരഞ്ഞെടുപ്പിന്  ശേഷം ഫലം വരുന്നതിന് മുന്‍പും മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എക്സിറ്റ് പോളുകള്‍ നടത്തുന്നത് കാണാം. ചില എക്സിറ്റ് പോളുകള്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉണ്ടാകുന്ന ഫലത്തിന്‍റെ ഏതാണ്ട് അടുത്തുതന്നെ എത്തുന്നതും കാണാം. ശാസ്ത്രീയമായി രാഷ്ട്രീയ വിശകലനം നടത്തുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ദൈവീകമായ ഒരു ചൈതന്യം ഇത്തരം പ്രവചനങ്ങള്‍ക്ക് ഇല്ല എന്നുള്ളത് എല്ലാവര്‍ക്കും അറിവുള്ളതുമാണ്.

രാജ്യം നാളെ ആരൊക്കെ ഭരിക്കും എന്ന് ഊഹിക്കുന്നതിന് വളരെ ആഴത്തിലുള്ള രാഷ്ട്രീയ ബോധം ഉണ്ടാകണം. രാഷ്ട്രീയ പാര്‍ട്ടികളിലെ ഉള്ളുകള്ളികളും മറ്റും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതൊക്കെ ഉണ്ടായത് കൊണ്ടാണ് ശങ്കര്‍ ഭാവി പ്രധാനമന്ത്രിമാരെ പ്രവചിച്ച് കാര്‍ട്ടൂണ്‍ വരച്ചത്. 1964 മെയ് 17ന് ഇന്ത്യന്‍ നേതാക്കള്‍ ഒളിമ്പിക്ക് സ്പിരിറ്റില്‍ എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ കാര്‍ട്ടൂണ്‍ ഇന്ത്യയുടെ ഭാവി ചരിത്രം പ്രവചിക്കുന്നതായിരുന്നു. അത്രമാത്രം രാഷ്ട്രീയ ചരിത്രത്തിന്‍റെ ആഴത്തിലുള്ള അറിവ് ശങ്കറിനുണ്ടായതാണ് ഇങ്ങനെ പ്രവചന കാര്‍ട്ടൂണുകള്‍ വരയ്ക്കാന്‍ സാധിച്ചത്. ദീപശിഖ പിടിച്ച് ഓടി ക്ഷീണിതനായ നെഹ്റു ഓടുകയാണ്. നെഹ്റുവിന് തൊട്ട് പിന്നാലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഗുല്‍സാരിലാല്‍ നന്ദ, ഇന്ദിരാ ഗാന്ധി, വി കെ ക്യഷ്ണ മേനോന്‍, മൊറാര്‍ജി ദേശായി... കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി നെഹ്റു മരിക്കുന്നു. ശങ്കറിന്‍റെ കാര്‍ട്ടൂണില്‍ വരയ്ക്കപ്പെട്ട വ്യക്തികള്‍ ക്രമപ്രകാരം ഇന്ത്യന്‍ പ്രധാനമന്ത്രിമാരായി: വി കെ ക്യഷ്ണ മേനോന്‍ ഒഴികെ.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി


31 സംസ്ഥാന പുനഃസംഘടന കമ്മീഷന്‍

സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-31. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 31

സുധീര്‍ നാഥ്

സംസ്ഥാന പുനഃസംഘടന കമ്മീഷന്‍

1953 ഡിസംബറില്‍ പ്രധാന മന്ത്രി ജവാഹര്‍ലാല്‍ നെഹ്റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. സംസ്ഥാന പുനഃസംഘടന കമ്മീഷന് മുന്‍പ് ലിംഗ്വിസ്റ്റിക് പ്രൊവിന്‍സസ് കമ്മീഷന്‍ (ധാര്‍ കമ്മീഷന്‍), ജെ.വി.പി കമ്മീഷന്‍ എന്നിവ ഉണ്ടായിരുന്നു. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസല്‍ അലി ആയിരുന്നു കമ്മീഷന്‍റെ തലവന്‍. എച്.എന്‍ ക്നസ്റു, കെ.എം പണിക്കര്‍ എന്നിവര്‍ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങള്‍. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. 1956 ആഗസ്ത് 31 നു ബില് പാസാക്കിയെങ്കിലും നവംബര്‍ ഒന്നിന് നിയമം നിലവില്‍ വരുന്നതിനു മുന്‍പ് പ്രധാനപ്പെട്ട ഒരു ഭേദഗതി നിയമത്തില്‍ വരുത്തി. 1950 ലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളെ പാര്‍ട് എ, ബി, സി, ഡി എന്നിങ്ങനെ വേര്‍തിരിക്കുന്നത് എടുത്തു കളഞ്ഞു. പകരം ڇസംസ്ഥാനങ്ങള്‍ڈ എന്ന് മാത്രം നാമകരണം ചെയ്തു. കേന്ദ്രഭരണ പ്രദേശം എന്നൊരു പുതിയ വിഭാഗം ഉള്‍പ്പെടുത്തി. 

അതിന് ശേഷം ഒട്ടേറെ പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഏക മാനദണ്ഡം ഭാഷാടിസ്ഥാനം എന്നതിന് മാറ്റമുണ്ടായി. ഒരു മേഖലയിലെ പ്രാദേശിക അസന്തുലിതാവസ്ഥയും പ്രത്യേക പ്രാദേശിക സംസ്കാരവും പുതിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കാനുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചു. ജാര്‍ഖണ്ഡ് ബീഹാറില്‍ നിന്ന് വിഭജിച്ചും, ഛത്തീസ്ഗഡ് മധ്യപ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും, ഉത്തരാഖണ്ഡ് ഉത്തര്‍പ്രദേശില്‍ നിന്ന് വേര്‍പെടുത്തിയും 2000ത്തില്‍ പുതിയ സംസ്ഥാനമായി. 2014ല്‍ തെലുങ്കാന സംസ്ഥാനവും നിലവില്‍ വന്നു. ഇന്ന് ഇന്ത്യയില്‍ 28 സംസ്ഥാനങ്ങളുണ്ട്. എട്ട് യൂണിയന്‍ ടെറിട്ടറികളും.

1953ല്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സംസ്ഥാന പുനഃസംഘടന കമ്മീഷന്‍ രൂപീകരിക്കുന്നതിനെ വിഷയമാക്കി 1953 മെയ് മാസം 3ന് ഇറങ്ങിയ ശങ്ക്സ്േ വീക്കിലിയില്‍ വരച്ച കാര്‍ട്ടൂണുണ്ട്. വ്യത്യസ്ഥ ഭാഷകള്‍ സംസാരിക്കുന്ന പ്രദേശങ്ങള്‍ സര്‍പ്പങ്ങളാണ്. ഈ സര്‍പ്പങ്ങളെ മകുടി ഉൂതി നിയന്ത്രിക്കുകയാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു.

കാര്‍ട്ടൂണ്‍ കടപ്പാട്: ശങ്കേഴ്സ് വീക്കിലി