Showing posts with label P. V. Narasimha Rao. Show all posts
Showing posts with label P. V. Narasimha Rao. Show all posts

Wednesday, March 6, 2024

92 - ബാബ മസ്ജിദിന്റെ ഒപ്പം തകര്ന്ന രാജ്യം

 ബാബ മസ്ജിദിന്റെ ഒപ്പം തകര്ന്ന രാജ്യം

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-92. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 92

സുധീര്‍ നാഥ്

ബാബറി മസ്ജിദിന്‍റെ ഒപ്പം തകര്‍ന്ന രാജ്യം

അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതോടുകൂടി ഇന്ത്യയുടെ ജനാധിപത്യം തകരുകയായിരുന്നു എന്ന സംസാരം വ്യാപകമായിരുന്നു. ഇന്ത്യയുടെ മതേതരത്വം തകരുകയായിരുന്നു. രാജ്യത്തിന്‍റെ ഒരു വലിയ തകര്‍ച്ചയായിരുന്നു അവിടെ സംഭവിച്ചത്. മൂന്ന് താഴിക കുടങ്ങള്‍ തകര്‍ന്നപ്പോള്‍ രാജ്യത്തിന് ലോക ജനതയുടെ മുന്നിലുള്ള മതേതരത്വ കാഴ്ചപ്പാടാണ് തകര്‍ന്നുപോയത്. പള്ളി തകര്‍ച്ചയോടുകൂടി സംഭവിച്ചത് രാജ്യത്തിന് ലോകത്തിന്‍റെ മുന്നില്‍ നിവര്‍ന്ന് നില്‍ക്കുവാനും, നോക്കുവാനും സാധിക്കാത്ത സാഹചര്യമായി.  ബാബറി മസ്ജിദിന്‍റെ തകര്‍ച്ചയോട് കൂടി കളങ്കപ്പെട്ടത് ലോക സമൂഹത്തിന് മുന്നില്‍ ബഹുമാനത്തോടുകൂടി മുന്നോട്ടുപോയിരുന്ന മതേതര ഇന്ത്യ എന്ന പേരാണ്. ഈ കളങ്കം കാലാകാലങ്ങളായി നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല. പള്ളി പൊളിച്ച് പണിത അമ്പലം എന്നാണ് ലോകം പറയുക.

ബാബറി മസ്ജിദിന്‍റെ തകര്‍ച്ച രാജ്യത്തിന്‍റെ തകര്‍ച്ചയായി തന്നെ അക്കാലത്ത് സമൂഹം വിലയിരുത്തുകയുണ്ടായി. രാജ്യത്തിന്‍റെ മതേതര മുഖം തകര്‍ന്നു തരിപ്പണമായതായി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ശക്തമായ വാക്കുകള്‍ കൊണ്ട് എഴുതുകയും മൂര്‍ച്ചയേറിയ വരകള്‍ കൊണ്ട് വരയ്ക്കുകയും ചെയ്യുന്ന കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി 1992 ഡിസംബര്‍ പന്ത്രണ്ടാം തീയതിയിലെ ദി സ്റ്റേറ്റ്സ്മാന്‍ ദിനപത്രത്തില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. തകര്‍ന്നടിഞ്ഞ രാജ്യം. ക്ഷേത്രം പണിയണമെന്ന് ആവശ്യവുമായി അന്നത്തെ ബിജെപി നേതാവ് എല്‍. കെ. അഡ്വാനി. തകര്‍ന്ന ബാബറി മസ്ജിദ് പുനര്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ കണ്ണടച്ച് മൗനസമ്മതം നല്‍കിയ നരസിംഹറാവുവിനെ കാര്‍ട്ടൂണില്‍ കഥാപാത്രമാക്കിയപ്പോഴും ആ മുഖത്തെ ഭാവം നര്‍മ്മം നിറഞ്ഞതാണ്. വളരെലളിതമായി വിഷയം സമൂഹത്തിനു മനസ്സിലാക്കുന്ന രീതിയില്‍ രജീന്ദര്‍ പുരി തന്‍റെ കാര്‍ട്ടൂണിലൂടെ ശ്രമിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്സ്മാന്‍

Friday, January 5, 2024

77 നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു

നരസിംഹ റാവു മൗനിയായി, മസ്ജിദ് തകര്‍ക്കപ്പെട്ടു 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-77. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 77

സുധീര്‍ നാഥ്

നരസിംഹ റാവു മൗനിയായി. മസ്ജീദ് തകര്‍ക്കപ്പെട്ടു.

1992 ഡിസംബര്‍ 6 ന് ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ തകര്‍ക്കപ്പെട്ടു. മസ്ജിദ് തകര്‍ക്കുന്ന സമയത്ത് നിശ്ശബ്ദത പാലിക്കുന്ന ബ്യൂറോക്രാറ്റുകളേയും പോലീസ് ഓഫീസര്‍മാരേയും അയോധ്യയിലേക്ക് നിയമിച്ചതായി ആരോപണമുണ്ടായി. മൂന്ന് താഴിക കുടങ്ങള്‍ തകരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറി നിന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഇതിന് പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്ല്യാണ്‍ സിംഗും ഒരുപോലെ കുറ്റക്കാരാണ്. 1940ന് മുമ്പ് 'മസ്ജിദ്-ഇ-ജന്മസ്ഥാന്‍' എന്നാണ് അയോധ്യയിലെ തര്‍ക്കഭൂമി അറിയപ്പെട്ടിരുന്നത്. മസ്ജീദ് തകര്‍ക്കപ്പെടുന്നതിന് മുന്‍പ്, ഉത്തരപ്രദേശിലെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്നു. ബാബറുടെ നിര്‍ദ്ദേശപ്രകാരം ഒരു രാമക്ഷേത്രം തകര്‍ത്താണ് 'മിര്‍ ബകി' നിര്‍മ്മിച്ചത് എന്ന് ബ്രിട്ടീഷ് ഓഫീസര്‍ എച്ച്.ആര്‍.നെവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതോടൊപ്പം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇത്തരം വാദങ്ങള്‍ കെട്ടിച്ചമച്ചത് ആണെന്നും പറയപ്പെടുന്നു. 

അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹ റാവു ബാബറി മസ്ജീദ് തകര്‍ത്ത സാഹചര്യത്തില്‍ മൗനമായി ഇരുന്നതിന്‍റെ പേരില്‍ എപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. 1992 ഡിസംബര്‍ 7ന് ബാബരി മസ്ജിദ് അതേ സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരസിംഹ റാവു പ്രഖ്യാപനം നടത്തിയിരുന്നു. തന്‍റെ അയോധ്യ എന്ന പുസ്തകത്തില്‍ റാവു എഴുതിയത്, മസ്ജിദ് സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയ അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഗ് വഞ്ചന കാണിച്ചു എന്നാണ്. കോണ്‍ഗ്രസിന്‍റെ പതനവും, ബി.ജെ.പിയുടെ വളര്‍ച്ചയും തുടങ്ങിയത് അവിടെ നിന്നാണ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. 

അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിന് ചെറുതല്ലാത്ത പങ്ക് ഉണ്ടെന്നുള്ള വലിയ ആക്ഷേപം ഇന്നും നിലനില്‍ക്കുന്നു. രാജ്യത്തിന്‍റെ വികസനത്തിന് നരസിംഹറാവു നല്‍കിയ സേവനം വലിയ പ്രാധാന്യമുള്ളതാണെന്ന് ചരിത്രം വിലയിരുത്തുന്നത്. അതേസമയം അയോധ്യയിലെ ബാബറി മസ്ജീദ് തകര്‍ത്തപ്പോള്‍ ഉണ്ടായ മൗനം കറുത്ത ഏടായി തന്നെ ഇപ്പോഴും തുടരുന്നു. മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ പിറ്റേദിവസം 1992 ഡിസംബര്‍ ഏഴിന് ദ ഹിന്ദു പത്രത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് കേശവ് വരച്ച ഒരു കാര്‍ട്ടൂണ്‍ നിലപാടുകളെ വളരെ വ്യക്തമായി ചിത്രീകരിക്കുന്ന ഒന്നായിരുന്നു. പ്രധാനമന്ത്രിയുടെ മേശയ്ക്ക് മുകളില്‍ ഫയലുകള്‍ക്ക് പകരം കര്‍സേവകര്‍ ഉപയോഗിച്ച ആയുധങ്ങളാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട് : ദി ഹിന്ദു

Thursday, January 4, 2024

76 നരസിംഹ റാവുവിന്റെ ജല്പനങ്ങള്‍

നരസിംഹ റാവുവിന്റെ ജല്പനങ്ങള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-76. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 76

സുധീര്‍ നാഥ്

നരസിംഹ റാവുവിന്‍റെ ജല്‍പ്പനങ്ങള്‍

1992 ഡിസംബര്‍ 6 ന് ആര്‍.എസ്.എസും അനുബന്ധ സംഘടനകളും തര്‍ക്കഭൂമിയുടെ സമീപത്ത്  ഒരു റാലി സംഘടിപ്പിച്ചു. ബിജെപി നേതാക്കളായ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവരായിരുന്നു റാലിക്കും തുടര്‍ന്ന് നടന്ന സമ്മേളനത്തിനും നേത്യത്ത്വം നല്‍കിയത്. അവരുടെ പ്രസംഗങ്ങളും ഉണ്ടായിരുന്നു. റാലിയുടെ ആദ്യ കുറച്ച് മണിക്കൂറുകളില്‍ തന്നെ, ജനക്കൂട്ടം ക്രമേണ കൂടുതല്‍ അസ്വസ്ഥരായി, മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. പിന്നീട് ബാബറി മസ്ജീദിന്‍റെ മൂന്ന് താഴികകുടങ്ങള്‍ തകര്‍ക്കപ്പെടുകയായിരുന്നു. അവിടെ കാവലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിരോധിക്കാതെ മാറി നില്‍ക്കുകയാണുണ്ടായത്. എണ്ണത്തില്‍ കുറവുണ്ടായിരുന്ന പോലീസ് പ്രത്യാക്രമണത്തിന് തയ്യാറാകാതെ ഓടിപ്പോയി എന്നാണ് വിശദ്ധീകരിച്ചത്. ആള്‍ക്കൂട്ടം മഴു, ചുറ്റിക, കൊളുത്ത് എന്നിവ ഉപയോഗിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെളിയില്‍ നിന്നും ചോക്കില്‍ നിന്നും നിര്‍മ്മിച്ച മസ്ജീദിന്‍റെ മുഴുവന്‍ ഘടനയും നിരപ്പാക്കി. 

2005 മാര്‍ച്ചിലെ ഒരു പുസ്തകത്തില്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി മാലോയ് കൃഷ്ണ ധാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെയും (ആര്‍.എസ്.എസ്.) ബിജെപിയുടെയും വിഎച്ച്പിയുടെയും ഉന്നത നേതാക്കള്‍ പത്ത് മാസം മുന്‍പേ തന്നെ ബാബറി പള്ളി പൊളിക്കാന്‍ പദ്ധതിയിട്ടിരുന്ന കാര്യം ഇന്‍റലിജന്‍സ് ബ്യൂറോ മനസിലാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രധാനമന്ത്രി നരസിംഹ റാവുവിന് മസ്ജീദ് തകര്‍ക്കുമെന്ന അറിവുണ്ടായിരുന്നിട്ടും മൗനമായി ഇരുന്നു എന്നും പുസ്തകത്തില്‍ മുന്‍ ഇന്‍റലിജന്‍സ് ബ്യൂറോ മേധാവി പറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയെ പുസ്തകത്തില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. 

1990ല്‍ മസ്ജീദ് തകര്‍ക്കാന്‍ ശ്രമിച്ച കര്‍സേവകരെ പ്രതിരോധിച്ച അന്നത്തെ പ്രധാനമന്ത്രി വി. പി. സിംഗിന് സ്ഥാനം നഷ്ടപ്പെട്ടത് റാവു ചിന്തിച്ചിട്ടുണ്ടാകും. വി. പി സിംഗിന് ബി.ജെ.പി. പിന്തുണ പിന്‍വലിച്ചതിനാലാണ് പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹറാവു പ്രധാനമന്ത്രി സ്ഥാനത്ത് വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു എന്നത് എടുത്ത് പറയണം. 1992 നവംബര്‍ മാസം 11ന് ദി ഇന്ത്യന്‍ എക്സ്പ്രസില്‍ കാര്‍ട്ടൂണിസ്റ്റ് രങ്ക വരച്ച കാര്‍ട്ടൂണില്‍ റാവുവിന്‍റെ മനസാണ് വരച്ചിട്ടിരുന്നത്. 1992 ഡിസംബര്‍ 6നായിരുന്നല്ലോ ബാബറി മസ്ജീദ് തകര്‍ക്കപ്പെട്ടതും റാവു മൗനിയായിരുന്നതും.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഇന്ത്യ എക്സ്പ്രസ്

73 നരസിംഹ റാവുവും അയോധ്യ വിഷയവും

നരസിംഹ റാവുവും അയോധ്യ വിഷയവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-73. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 73

സുധീര്‍ നാഥ്

നരസിംഹ റാവുവും അയോധ്യ വിഷയവും

ഹിന്ദുമത വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരമാണ് ശ്രീരാമന്‍. രാമായണത്തില്‍ പറയുന്നത് അയോധ്യയിലെ സരയൂനദിയുടെ തീരത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നാണ്. അയോധ്യയിലെ രാമജന്മഭൂമിയിലെ രാമക്ഷേത്രം മുഗള്‍ ഭരാണാധികാരിയായ ബാബര്‍ 1528 ല്‍ മസ്ജീദായി മാറ്റിയെടുക്കുകയായിരുന്നു എന്നാണ് ഹിന്ദുക്കള്‍ ആരോപിക്കുന്നത്. ബ്രീട്ടീഷ് ഭരണകൂടത്തിന് മുന്നിലാണ് ഈ തര്‍ക്കം ആദ്യം എത്തുന്നത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ 1859 ല്‍ ബ്രിട്ടീഷ് ഭരണകൂടം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമായി പ്രത്യേകം ആരാധനാ സ്ഥലങ്ങള്‍ വേലി കെട്ടി തിരിച്ചു. മസ്ജീദിന്‍റെ അകം മുസ്ലിംങ്ങള്‍ക്കും പുറംഭാഗം ഹിന്ദുക്കള്‍ക്കും അനുവദിക്കുകയും ചെയ്തു. 

ബ്രിട്ടീഷുകാര്‍ അയോധ്യാ വിഷയം രമ്യമായി പരിഹരിച്ചതായിരുന്നു. പിന്നീട് വളരെ സമാധാനത്തോടെ മുസ്ലീം സമുദായം മസ്ജീദിലും, ഹിന്ദുക്കള്‍ പ്രത്യേകമായി അനുവദിച്ച പ്രദേശത്തും ആരാധന നടത്തി വരികയായിരുന്നു. വളരെ സമാധാനത്തില്‍ അയോധ്യ ഇരിക്കുന്ന അവസരത്തിലാണ് 1949ല്‍ മലയാളിയും ആലപ്പുഴ ക്കൈനകരി സ്വദേശിയുമായ കെ കെ കെ നായരുടെ സാനിധ്യത്തില്‍ പണ്ഡിറ്റും ഗുസ്തിക്കാരനുമായ അറടി ഉയരമുള്ള അഭിരാം ദാസിന്‍റെ നേത്യത്ത്വത്തില്‍ ഏഴ് ഇഞ്ച് നീളമുള്ള ശ്രീരാമ വിഗ്രഹം മസ്ജീദിന്‍റെ ഉള്ളില്‍ സ്ഥാപിച്ചത്. ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്ത പരത്തി അവിടെ  പൂജയും ഭജനയും നടത്തി. മസ്ജീദ് ഇരുന്ന സ്ഥലത്താണ് ശ്രീരാമന്‍ ജനിച്ചത് എന്നത് കൊണ്ടാണ് 1949ല്‍ വിഗ്രഹം വെച്ചത്. പിന്നീട് ഒട്ടേറെ തര്‍ക്കങ്ങളുണ്ടായി. തര്‍ക്കഭൂമിഎന്ന് തന്നെ ഈ പ്രദേശം അറിയപ്പെട്ടു.

അയോധ്യ പ്രശ്നം പിന്നീട് ഇന്ത്യ ഭരിച്ച എല്ലാവര്‍ക്കം തലവേദനയായിരുന്നു. അയോധ്യ പ്രശ്നം നാള്‍ക്ക്നാള്‍ കൂടി വരികയുണ്ടായി. മ്യതുഹിന്ദുത്ത്വ നിലപാടുകാരനായ നരസിംഹ റാവു അയോധ്യയിലെ ഹിന്ദുസമുദായ നേതാക്കളെ പ്രീണിപ്പിക്കുന്ന നടപടികളാണ് എടുക്കുന്നതെന്ന ആക്ഷേപം വ്യാപകമായി ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ദിനമലര്‍ എന്ന തമിഴ് പത്രത്തില്‍ കോട്ടയം സ്വദേശി ഇ. പി. പീറ്റര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ തമിഴ്നാടിന് പുറത്തും ചര്‍ച്ചയായിരുന്നു. ത്രിശൂലവുമായി ഇരിക്കുന്ന ഒരു ഹിന്ദു സന്യാസിയെ വിശറി കൊണ്ട് വീശി സുഖിപ്പിക്കുകയാണ് പ്രധാനമന്ത്രി നരസിംഹറാവു. അയോധ്യ പ്രശ്നത്തിന് ഇത്വരെ തീരുമാനമായില്ല എന്നും, ശ്രമം തുടരുന്നു എന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദിനമലര്‍

72 അയോധ്യ വിഷയത്തിലെ ഒത്തുകളി

അയോധ്യ വിഷയത്തിലെ ഒത്തുകളി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-72. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 72

സുധീര്‍ നാഥ്

അയോധ്യ വിഷയത്തിലെ ഒത്തുകളി

1992 ഡിസംബര്‍ 6ന് അയോധ്യയിലെ ബാബരി മസ്ജീദിന്‍റെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ത്ത സമയം മുതല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ആരോപണമാണ് കോണ്‍ഗ്രസിന്‍റെ മൗനസമ്മതം എന്നത്. ബാബറി മസ്ജിദ് തകര്‍ക്കുന്ന സമയം പ്രധാനമന്ത്രിയായിരുന്നത് കോണ്‍ഗ്രസ് നേതാവായ നരസിംഹറാവുമായിരുന്നു. നരസിംഹറാവു മൗനമായി എല്ലാം കണ്ടിരുന്നു എന്ന ആരോപണം വ്യാപകമായി അന്നുണ്ടായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതില്‍ 1.5 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു. ബാബറി മസ്ജീദിന്‍റെ പൊളിക്കലിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ഇന്ത്യയിലുടനീളം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെട്ടു.

ഇന്ന് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അയോധ്യ ക്ഷേത്ര നിര്‍മ്മാണ ആഘോഷങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന രീതിയില്‍ മൗനമായിരിക്കുന്നു. ഉത്തര്‍പ്രദേശിലെ വിജയം കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിന്‍റെ പ്രധാന കണ്ണിയാണ്. ഉത്തര്‍പ്രദേശില്‍ ജയിക്കണമെങ്കില്‍ ഹിന്ദുക്കളുടെ വോട്ട് വേണം എന്ന് കോണ്‍ഗ്രസിന് നന്നായി നന്നായി അറിയാം. ഹിന്ദു വോട്ടുകള്‍ക്കായി കോണ്‍ഗ്രസ് ശ്രീരാമന്‍റെ ജന്‍മസ്ഥലമായ അയോധ്യയിലെ സരയൂ നദിക്കരയിലെ രാമ ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായി നില്‍ക്കുന്നു എന്നുള്ളത് പരസ്യമായ ഒരു രഹസ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസിന് വോട്ടിംഗ് ശതമാനം കുറഞ്ഞുവരുന്നു എന്നുള്ള ദയനീയ സ്ഥിതി അവരെ വല്ലാതെ അസ്വസ്ഥരാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന് നല്ല വേരോട്ടമുള്ള ഉത്തര്‍പ്രദേശില്‍ പോലും അവര്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലങ്ങളില്‍ പോലും മറ്റു പാര്‍ട്ടികള്‍ വിജയിച്ചു വരുന്നു എന്നുള്ളത് ഞെട്ടല്‍ ഉണ്ടാക്കുന്ന കാര്യമാണല്ലോ. സ്വന്തം മണ്ഡലം തിരിച്ചുപിടിക്കുക എന്നുള്ളത് കോണ്‍ഗ്രസിന്‍റെ നേതാക്കളുടെ ഒരു ആഗ്രഹമാണ്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള എല്ലാവരും അവിടെ തോല്‍വിയോട് അടുക്കുമ്പോള്‍ അത് തടയേണ്ടത് കോണ്‍ഗ്രസിന്‍റെ ഒരു ആവശ്യമാണ്. ഈയൊരു ആവശ്യം സാധിച്ചെടുക്കുന്നതിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും കോണ്‍ഗ്രസ് തയ്യാറാകുന്നു എന്നുള്ളടത്താണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. 

1992 ഡിസംബര്‍ ആറിന് എല്‍കെ അദ്വാനിയുടെ നേതൃത്വത്തില്‍ കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് മൂന്ന് താഴികകുടങ്ങള്‍ തകര്‍ത്തപ്പോള്‍ മൗനമായിരുന്ന പ്രധാനമന്ത്രി നരസിംഹറാവുവിനെ വിമര്‍ശിച്ചുകൊണ്ട് രജീന്ദ്രപുരി വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. സമൂഹത്തിനുമുന്നില്‍ കര്‍സേവകര്‍ക്ക് തടസ്സം പറയുന്ന നരസിംഹ റാവുവും അതേസമയം അവര്‍ക്ക് അനുകൂലമായി നിലകൊള്ളുന്നു എന്നുള്ള അര്‍ത്ഥം വരുന്ന കാര്‍ട്ടൂണ്‍ ആയിരുന്നു അത്. എല്‍. കെ. അധ്വാനിയുമായി പ്രധാനമന്ത്രി നരസിംഹ റാവു പഞ്ചസുസ്തിയില്‍ ഏര്‍പ്പെടുന്നു. രണ്ട് പേര്‍ ചേര്‍ന്ന് കൈകളുപയോഗിച്ച് ഏര്‍പ്പെടുന്ന ഒരു കായിക വിനോദമാണ് പഞ്ചഗുസ്തി. നരസിംഹറാവു മേശയ്ക്കിടയിലൂടെ എതിരാളിയായ അധ്വാനിക്ക് കൈ കൊടുക്കുന്നതണ് കാര്‍ട്ടൂണ്‍. പ്രസ്തുത കാര്‍ട്ടൂണ്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും പലയിടങ്ങളിലും കോണ്‍ഗ്രസിനെതിരായി മറ്റു പ്രതിപക്ഷ കക്ഷികള്‍ ശക്തമായി ഉപയോഗിക്കുകയും ചെയ്തിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കോണ്‍ഗ്രസിന്‍റെ ചരിത്ര വായനയില്‍ കാര്‍ട്ടൂണിലെ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി സ്റ്റേറ്റ്സ് മാന്‍

16 പ്രസ്സുടമ എഡിറ്ററായ കഥ

പ്രസ്സുടമ എഡിറ്ററായ കഥ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-16. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 16

സുധീര്‍ നാഥ്

പ്രസ്സുടമ എഡിറ്ററായ കഥ. 

ഒരു വാര്‍ത്ത അല്ലെങ്കില്‍, കാര്‍ട്ടൂണ്‍, കഥ തുടങ്ങി എന്തൊക്കെ ഒരു പ്രസിദ്ധീകരണത്തില്‍ വരണം എന്ന് തീരുമാനിക്കുന്നത് എഡിറ്ററാണ്. ഒരു പ്രസിദ്ധീകരണത്തിന്‍റെ നിലവാരം തന്നെ മികച്ച എഡിറ്ററുടെ ഇടപെടല്‍ കൊണ്ട് തിരിച്ചറിയാം. വായനക്കാരുടെ എണ്ണം കൂട്ടുവാനും കുറയ്ക്കുവാനും ഒരു എഡിറ്ററുടെ നിലവാരം കൊണ്ട് സാധിക്കും. ഇപ്പോള്‍ പ്രസാധകര്‍ക്കും എഡിറ്റര്‍മാരെ പോലെ തുല്ല്യ പദവി നല്‍കപ്പെടുന്നുണ്ട്. തങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ എന്ത് ഉണ്ടാകണമെന്ന് പ്രസാധകരും തീരുമാനിക്കുന്നു. എന്നാല്‍ പ്രസിദ്ധീകരണത്തില്‍ പ്രസ്സുടമ ഇടപെട്ടാലോ...? എഡിറ്റര്‍ അംഗീകാരം നല്‍കിയത് പ്രസ്സുടമ മടക്കിയ ചരിത്രമുണ്ട് കേരളത്തില്‍. സമാനമായ ഒട്ടേറെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടാകാം...

പാക്കനാര്‍ ഹാസ്യമാസിക വെട്ടൂര്‍ രാമന്‍ നായരുടെ പത്രാധിപത്യത്തില്‍ കുങ്കുമം ഗ്രൂപ്പ് പ്രസിദ്ധീകരിച്ച് വരുന്ന കാലം. 1993 മാര്‍ച്ച് ലക്കം മുഖചിത്ര കാര്‍ട്ടൂണ്‍ വരച്ചത് പ്രസന്നന്‍ ആനിക്കാടാണ്. കാര്‍ട്ടൂണുകള്‍ പ്രശ്നമാകുമെങ്കില്‍ പത്രാധിപര്‍ തന്നെ അത് ഒഴിവാക്കുന്ന രീതി ഉണ്ട്. അത് എഡിറ്ററുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്. എന്നാല്‍ പത്രാധിപര്‍ കവര്‍ കാര്‍ട്ടൂണായി അംഗീകരിച്ച് അച്ചടിക്കാന്‍ അയച്ചതാണ്. പക്ഷെ ശിവകാശിയിലെ സ്വകാര്യ ഓഫ്സെറ്റ് പ്രസ്സ് ഉടമയും ജീവനക്കാരും കാര്‍ട്ടൂണിലെ അപകടം മണുത്ത് പത്രാധിപര്‍ക്ക് മടക്കി അയച്ചു. ഈ കാര്‍ട്ടൂണ്‍ ഈ പ്രസ്സില്‍ അച്ചടിക്കില്ല. ഒടുവില്‍ മറ്റൊരു കാര്‍ട്ടൂണ്‍ മുഖചിത്ര കാര്‍ട്ടൂണാക്കി അച്ചടിക്കേണ്ടി വന്നു. കോഴിയുടെ രൂപത്തില്‍ തിഴ്നാട് മുഖ്യമന്ത്രി ജയലളിത നില്‍ക്കുന്നതാണ് പ്രശ്നം. (കോഴി ജയലളിതയുടെ പഴയ തിരഞ്ഞെടുപ്പ് ചിഹ്നമാണ്). പൂവന്‍ കോഴികളായി നരസിംഹ റാവുവും, എല്‍.കെ. അഡ്വാനിയും കാര്‍ട്ടൂണിലുണ്ട്. ഈ കാര്‍ട്ടൂണ്‍ അച്ചടിച്ചതായി ജയലളിതയുടെ അണികള്‍ അറിഞ്ഞാല്‍ പ്രസ്സിന് തീ ഇടും എന്നതായിരുന്നു അവര്‍ ഉന്നയിച്ച പ്രശ്നം. ഒടുവില്‍ പ്രസ്സുടമ ജയിച്ചു. പത്രാധിപര്‍ തോറ്റു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള കോഴിയങ്കം ഒഴിവാക്കി പ്രശ്നം പരിഹരിച്ചു.