Showing posts with label Kodiyeri Balakrishnan. Show all posts
Showing posts with label Kodiyeri Balakrishnan. Show all posts

Wednesday, March 6, 2024

111 - 2015 ലെ കേരള ബജറ്റ്

2015 ലെ കേരള ബജറ്റ് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-111. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 111

സുധീര്‍ നാഥ്

2015ലെ കേരള ബജറ്റ്

2015ല്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ് ഒരു സംഭവമായിരുന്നു. പതിമൂന്നാം കേരളനിയമസഭയുടെ അഞ്ചാമത്തെ ബഡ്ജറ്റ് 2015 മാര്‍ച്ച് പതിമൂന്നിന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ ധനകാര്യമന്ത്രിയായ കെ.എം. മാണി അവതരിപ്പിച്ചു. കേരള സംസ്ഥാനത്ത് 13 പൂര്‍ണ്ണ ബജറ്റുകള്‍ അവതരിപ്പിച്ച്, ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചെന്ന റെക്കോഡ് സ്വന്തമാക്കിയ വ്യക്തിയാണ് കെ. എം. മാണി. 2015ലെ ബജറ്റ് അവതരണം കോലാഹലങ്ങള്‍ നിറഞ്ഞ സംഭവബഹുലമായ ബജറ്റ് അവതരണമായിരുന്നു. ബാര്‍ കോഴയില്‍ ആരോപണം നേരിടുന്ന കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതിലെ ധാര്‍മികത ചൂണ്ടിക്കാട്ടി ഇടതുപക്ഷ ജനാധിപത്യമുന്നണി ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടെു. ഏത് വിധേയനേയും ബജറ്റ് അവതരിപ്പിക്കുമെന്ന് ഭരണപക്ഷവും എന്ത് വില കൊടുത്തും അത് തടയുമെന്ന് പ്രതിപക്ഷവും നിലപാട് കര്‍ക്കശമായിരുന്നു. വളരെ വലിയ കയ്യങ്കാളിക്കായിരുന്നു ബജറ്റ് അവതരണ ദിവസം കേരളനിയമസഭ സാക്ഷ്യം വഹിച്ചത്. 

കേരള നിയമസഭയിലെ കയ്യങ്കളി ദേശീയ ദിനപത്രങ്ങളും വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധികരിച്ചത്. ബജറ്റ് ദിനത്തിന് ഒരു ദിവസം മുന്‍പെ തിരുവനന്തപുരം നഗരത്തില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും യുവമോര്‍ച്ച പ്രവര്‍ത്തകരും കെ. എം. മാണിയെ തടയുമെന്ന് പ്രഖ്യാപിച്ച് സമരം ചെയ്തിരുന്നു. രാത്രിയിലും ബജറ്റ് ദിനത്തിലും തുടര്‍ന്ന സമരം പല പ്രാവശ്യം അക്രമസക്തമായിരുന്നു. ഡി.വൈ.എഫ്.ഐ.യും യുവമോര്‍ച്ചയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഭരണപ്രതിപക്ഷ ഭേദമെന്യ അംഗങ്ങള്‍ നിയമസഭയില്‍ കിടന്നുറങ്ങി ബജറ്റ് തടയാനും പ്രതിരോധിക്കാനും ശ്രമം നടത്തിയത് വാര്‍ത്തയായിരുന്നു.

നിയമസഭയിലെ കലുഷിതമായ അന്തരീക്ഷത്തില്‍ ഒമ്പത് മിനിറ്റിനുള്ളില്‍ ബജറ്റ് അവതരിപ്പിച്ച് ബജറ്റ് മേശപ്പുറത്ത് വെച്ച ധനമന്ത്രി കെ.എം. മാണി, ബജറ്റിലെ പ്രസക്തഭാഗങ്ങള്‍ വിശദീകരിച്ചത് നിയമസഭയുടെ മീഡിയ റൂമിലിരുന്നാണ്. അന്നത്തെ ബജറ്റ് അവതരണം മാധ്യമം പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് വി ആര്‍ രാഗേഷ് ചിത്രീകരിച്ചിരിക്കുന്നത് വളരെ രസകരമായാണ്. ബജറ്റ് അവതരിപ്പിച്ച ശേഷമുള്ള ലഡുവിതരണം വരെ കാര്‍ട്ടൂണിലുണ്ട്. അന്നത്തെ പ്രധാന താരങ്ങളൊക്കെ കാര്‍ട്ടൂണിലും കാണാം. 

കാര്‍ട്ടൂണ്‍ കടപ്പാട് : മാധ്യമം

Thursday, January 4, 2024

65 ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍…

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-65. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 65

സുധീര്‍ നാഥ്

ക്രിസ്തുമസ് അപ്പൂപ്പന്‍ കാര്‍ട്ടൂണുകളില്‍...

കാര്‍ട്ടൂണുകളില്‍ പുരാണ കഥാപാത്രങ്ങളെയും പഴങ്കഥകളെയും അനുസ്മരിപ്പിക്കുന്ന വിഷയങ്ങള്‍ സമകാലീന വിഷയവുമായി ചേര്‍ത്ത് കാര്‍ട്ടൂണുകള്‍ വരാറുണ്ട്. ഓണക്കാലത്ത് രാഷ്ട്രീയ നേതാക്കളെ മഹാബലിയാക്കിയും, ഉയില്‍ത്തെുന്നേല്‍പ്പിന് നേതാക്കളെ ക്രിസ്തുവാക്കിയും എത്രയോ കാര്‍ട്ടൂണുകള്‍ വന്നിരിക്കുന്നു. കാര്‍ട്ടൂണുകളില്‍ ശാകുന്തളയും, കാലനും, മാര്‍ക്കണ്ഡേയനും മറ്റും സമകാലീന രാഷ്ട്രീയ നേതാക്കളായി ചിത്രീകരിച്ച എത്രയോ കാര്‍ട്ടൂണുകളാണ് വന്നിട്ടുള്ളത്. ക്രിസ്തുമസ് കാലത്ത് സാന്താക്ലോസിനെ വരയ്ക്കുക എന്നത് കാര്‍ട്ടൂണിസ്റ്റുകള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു പ്രക്രിയയാണ്. ഇത്തരത്തില്‍ സമകാലീന രാഷ്ട്രീയവും അക്കാലത്ത് രാഷ്ട്രീയ നേതാക്കളും പലപ്പോഴും ഇത്തരം കാര്‍ട്ടൂണുകളില്‍ കഥാപാത്രമായി വരാറുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മന്‍മോഹന്‍സിങ്ങും എന്തിനേറെ കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ രാഷ്ട്രീയ നേതാക്കളും സാന്താക്ലോസിന്‍റെ കുപ്പായമണിയിച്ച് കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചിട്ടുണ്ട്.

ക്രിസ്തുമസുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ-ഐതിഹാസിക വ്യക്തിയാണ് സെന്‍റ് നിക്കോളാസ്, ഫാദര്‍ ക്രിസ്തുമസ്, ക്രിസ്തുമസ് പാപ്പ എന്നീ പേരുകളിലറിയപ്പെടുന്ന സാന്‍റാക്ലോസ്. ക്രിസ്തുമസ് സന്ധ്യയുടെ (ഡിസംബര്‍ 24) അര്‍ദ്ധരാത്രിയോടടുത്ത സമയത്തും വിശുദ്ധ നിക്കോളാസ് ദിനത്തിലും (ഡിസംബര്‍ 6) ഇദ്ദേഹം കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുവാന്‍ എത്തും എന്നാണ് വിശ്വാസം. ഇതിഹാസത്തിന്‍റെ അംശങ്ങള്‍ ചരിത്രപുരുഷനായ വിശുദ്ധ നിക്കോളാസുമായി ബന്ധപ്പെട്ട കഥകളില്‍ അടിസ്ഥാനപ്പെട്ടതാണ്. രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റായ തോമസ് നാസ്റ്റാണ് സാന്‍റാക്ലോസിന്‍റെ ഇപ്പോത്തെ രൂപം ചിത്രീകരിച്ചത്. ചുവന്ന കോട്ടും വെളുത്ത കോളറും കഫും ചുവന്ന ട്രൗസറും കറുത്ത തുകല്‍ ബെല്‍റ്റും ബൂട്ടും ധരിച്ച, തടിച്ച്, വെള്ളത്താടിയുള്ള സന്തോഷവാനായ രൂപമാണ് സാന്‍റാക്ലോസിന്‍റേത്. 

കാര്‍ട്ടൂണിസ്റ്റ് സുഭാഷ് കല്ലൂര്‍ വിഎസിനെയാണ് തന്‍റെ ഒരു കാര്‍ട്ടൂണില്‍ സാന്താക്ലോസ് എന്ന കഥാപാത്രമായി ചിത്രീകരിച്ചിരിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുന്ന അവസരത്തില്‍ ആയിരുന്നു അത്. ഒരു ക്രിസ്മസ് കാലത്ത് സുഭാഷ് വരച്ചതാണ് ഈ കാര്‍ട്ടൂണ്‍. സാന്താക്ലോസിന്‍റെ വേഷം അണിഞ്ഞിരിക്കുന്ന വിഎസ് അച്യുതാനന്ദന്‍ അന്ന് മുഖ്യമന്ത്രിയാണ്. അന്ന് പാര്‍ട്ടിയെ നയിച്ച പിണറായി വിജയനും, കൊടിയേരി ബാലകൃഷ്ണനും, സിപിഐയുടെ വെളിയന്‍ ഭാര്‍ഗ്ഗവന്‍, എം എ ബേബിയും വിഎസിന് പിന്നില്‍ താളം പിടിച്ച് ഓടുന്നത് കാര്‍ട്ടൂണില്‍ കാണാം. സിപിഐയും, സിപിഎമ്മും അടങ്ങുന്ന എല്‍ഡിഎഫ് മുന്നണി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നു എന്നാണ് കാര്‍ട്ടൂണ്‍ പറയുന്നത്. അതിന് കൂടുതല്‍ അര്‍ത്ഥം വരുന്ന രീതിയില്‍ സന്തോഷ സൂചകമായി തന്നതിന് സ്വീകരിച്ച് ഞങ്ങള്‍ ഇതാ പോകുന്നു എന്ന് ഒരുമിച്ച് പാടി ഇവര്‍ പോകുമ്പോള്‍ പുറകില്‍ ഒരു നായ കുരയ്ക്കുന്നതായി കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നു. 

കാര്‍ട്ടൂണ്‍ കടപ്പാട്: ഹാസ്യകൈരളി

30 എന്തതിശയമേ ദൈവത്തിന്‍ സ്‌തോത്രം…

എന്തതിശയമേ ദൈവത്തിന്‍ സ്‌തോത്രം… 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-30. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 30

സുധീര്‍ നാഥ്

എന്തതിശയയേ ദൈവത്തിന്‍ സോത്രം...

കാര്‍ട്ടൂണില്‍ ഒരു മനുഷ്യനെ ഏത് രൂപത്തില്‍ വേണമെങ്കിലും മാറ്റിയെടുക്കുവാന്‍ സാധിക്കും എന്നുള്ളതാണ് ഏറ്റവും പ്രത്യേകത. കാര്‍ട്ടൂണില്‍ ചില നേതാക്കള്‍ മൃഗങ്ങളായും, വാഹനങ്ങളായും, വ്യക്ഷങ്ങളായും, ആണ് പെണ്ണായും, പെണ്ണ് ആണായും, ദേവനായും, ദേവിയായും മറ്റും മാറാറുണ്ട്.  മൃഗങ്ങളുടെ ശരീരവും നേതാവിന്‍റെ മുഖവുമായി ചേര്‍ത്ത് എത്രയോ കാര്‍ട്ടൂണുകള്‍ ഇറങ്ങിയിരിക്കുന്നു. ഇപ്പോള്‍ അതൊക്കെ സഹിക്കാന്‍ നേതാക്കള്‍ക്ക് കഴിയുമോ എന്ന ആശങ്കയുണ്ട്. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മുതല്‍ ഇങ്ങോട്ടുള്ള ഒട്ടുമിക്ക കാര്‍ട്ടൂണിസ്റ്റുകളും പുരുഷ നേതാക്കന്മാരെ സ്ത്രീകളുടെ രൂപത്തില്‍ വരച്ചിരിക്കുന്നത് കാണാം. അങ്ങനെയുള്ള കാര്‍ട്ടൂണുകളില്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് മറ്റൊരു വിശേഷണം. ഇത്തരത്തില്‍ ഇഎംഎസും നായനാരും കരുണാകരനും ആന്‍റണിയും ഒക്കെ തന്നെ സ്ത്രീ രൂപത്തില്‍ ആയി കാര്‍ട്ടൂണുകളില്‍ വന്നിട്ടുണ്ട്.

കേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുകളും, മുസ്ലീം വോട്ടുകളും നല്ലൊരു ശതമാനം ഉണ്ട് എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല. ഇവരുടെ വോട്ടുകള്‍ തങ്ങളുടെ പക്ഷത്തില്‍ ആക്കണമെന്ന് എല്ലാം മുന്നണികളും എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ആഗ്രഹിക്കുന്ന ഒന്നാണ്. തിരഞ്ഞെടുപ്പില്‍ സമുദായ വോട്ടുകള്‍ ലഭിക്കുന്നതിന് ക്രിസ്തീയ സഭകളുടെ പിന്തുണ കൂടുതലുള്ള കേരള കോണ്‍ഗ്രസും, മുസ്ലിം സമുദായത്തിന്‍റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മുസ്ലീം ലീഗും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

മുന്‍പ് അങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇന്ന് ഓരോ പക്ഷത്തിന്‍റെ കൂടെയും എല്ലാ സമുദായത്തിന്‍റെ പിന്തുണയുള്ള രാഷ്ട്രീയകക്ഷികള്‍ കൂട്ടായി ഉണ്ട്. കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എമ്മിന്‍റെ ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സമയം. ക്രിസ്തീയ വോട്ടുകള്‍ കരസ്ഥമാക്കുന്നതിനായി കേരള കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ ഇടതുപക്ഷം ഒരു ശ്രമം നടത്തിയിരുന്നു. അന്ന് യു.ഡി.എഫിനോടൊപ്പം ഉണ്ടായിരുന്ന കെ എം മാണിയുടെ നേതൃത്ത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുവാന്‍ എല്‍.ഡി.എഫ്. ശ്രമിച്ചിരുന്നു എന്ന വാര്‍ത്ത വ്യാപകമായ സമയം. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റും പി.വി. കൃഷ്ണന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചത് വളരെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. ക്രിസ്തീയ സ്ത്രീകളുടെ  വേഷമായ ചട്ടയും മുണ്ടും ധരിച്ച കെ.എം. മാണിയെ കാര്‍ട്ടൂണിസ്റ്റ് പി.വി. ക്യഷ്ണന്‍ അതി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ക്രിസ്തീയ വേഷം ധരിച്ച മാണിയെ സ്വാധീനിക്കാന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി കൊടിയേരി ബാലക്യഷ്ണന്‍ കൊന്ത കഴുത്തിലിട്ട് നടത്തുന്ന ശ്രമമാണ് കാര്‍ട്ടൂണില്‍. എന്തതിശയമേ ദൈവത്തിന്‍ സോത്രം... കാലം ഏറെ കഴിഞ്ഞാണെങ്കിലും മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍.ഡി.എഫിന്‍റെ ഭാഗമായി...

28 അച്ചു ആന ന്ദന്‍

അച്ചു ആന ന്ദന്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-28കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 28

സുധീര്‍ നാഥ്

അച്ചു ആന ന്ദന്‍

രാഷ്ട്രീയത്തിലോ സാമൂഹ്യ സാഹിത്യ കലാ മേഖലകളില്‍ ജനകീയ മുഖമാവുക എന്നുള്ളത് അതാതു മേഖലകളില്‍ ഉള്ള ഏതൊരാളുടേയും സ്വപ്നമാണ്.  രാഷ്ട്രീയ പാര്‍ട്ടിയില്‍ ഒരു ജനകീയ മുഖം ഉണ്ടാകുന്നത് ഏതൊരു പാര്‍ട്ടിയും അഭിമാനത്തോടെയാണ് കൊണ്ട് നടക്കുക. ക്രൗഡ് പുള്ളര്‍ അഥവാ ജനകീയ നേതാക്കന്മാരെ ഇലക്ഷന്‍ പ്രചരണത്തിന് കൊണ്ടുവരിക എന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യുന്ന പതിവ് നടപടിക്രമമാണ്. സ്റ്റാര്‍ ക്യാമ്പയിനര്‍ എന്നാണ് ഇപ്പോള്‍ ഇത്തരം നേതാക്കളെ സമൂഹം തന്നെ വിലയിരുത്തുന്നത്. വര്‍ത്തമാനകാലത്ത് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും അതാത് തെരഞ്ഞെടുപ്പ് കാലത്തെ സ്റ്റാര്‍ ക്യാമ്പയിന്‍മാരെ പരസ്യമായി പ്രഖ്യാപിക്കുക പതിവായി മാറിയിരിക്കുന്നു.

സിപിഎമ്മിന്‍റെ കേരളത്തിലെ ഒരു ക്രൗഡ് പുള്ളര്‍ നേതാവായിരുന്നു വി.എസ് അച്യുതാനന്ദന്‍. അദ്ദേഹം പങ്കെടുക്കുന്ന യോഗങ്ങളില്‍ എല്ലാം വലിയ ജനക്കൂട്ടം വരിക പതിവാണ്. വളരെയേറെ ദീര്‍ഘമായ പ്രസംഗമൊന്നുമല്ല അദ്ദേഹം നടത്തുക. എങ്കിലും, നല്‍കുന്ന ചെറിയ പ്രസംഗത്തില്‍ ശക്തമായ വാചകങ്ങള്‍ ഉണ്ട് എന്നുള്ളത് അദ്ദേഹത്തെ ജനകീയമാക്കി. വിഎസ് ഒരു സൂപ്പര്‍സ്റ്റാര്‍ രാഷ്ട്രീയ പ്രചാരകനായി ഒരുകാലത്ത് മാറിയിരുന്നു എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. കമ്മ്യൂണിസ്റ്റ് നേതാവ് എന്നുള്ള നിലയില്‍ പ്രായമായിട്ടും വി.എസിനെ പ്രചാരണ രംഗത്ത് കൊണ്ടുവരുവാന്‍ പാര്‍ട്ടി പരമാവധി ശ്രമിക്കുകയും അതില്‍ വന്‍വിജയം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2015ലെ തെരഞ്ഞെടുപ്പില്‍ വി.എസ് ആയിരുന്നു പ്രചാരണത്തിന് നേതൃത്വം കൊടുത്ത സ്റ്റാര്‍ ക്യാമ്പയിനര്‍. വി.എസിനെ മുന്നില്‍ നിര്‍ത്തി നടത്തിയ ഇടതുമുന്നണിയുടെ പ്രചരണത്തില്‍ നേട്ടം ഉണ്ടാക്കുവാന്‍ സാധിച്ചു എന്നുള്ളത് ഒരു രാഷ്ട്രീയ നേര്‍ക്കാഴ്ചയാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി മാറിയതും കേരള രാഷ്ട്രീയം കണ്ടതാണ്. 

2015ലെ ഇലക്ഷന്‍ ഫലം വന്ന അവസരത്തില്‍ മാതൃഭൂമിയില്‍ ഗോപികൃഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഉണ്ട്. അച്യുതാനന്ദന്‍റെ മുഖത്തോടുകൂടിയ വലിയ ആനയെ കാര്‍ട്ടൂണില്‍ പ്രധാന കഥാപാത്രമാക്കിയിരിക്കുന്നു. ശക്തിയുടെ പ്രതീകമാണല്ലോ ആന. അച്യുതാനന്ദന്‍ എന്ന പേരിലും ഒരു ആന ഒളിച്ചിരിപ്പുണ്ടല്ലോ. കാര്‍ട്ടൂണിസ്റ്റ് ഗോപീക്യഷ്ണന്‍ അതുകൊണ്ടാകും അച്ചുതാനന്ദനെ ആനയാക്കാന്‍ കാരണമെന്ന് നമുക്ക് ഊഹിക്കാം. പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആയിരുന്നല്ലോ ഇലക്ഷന്‍ പ്രചരണ കാലത്ത് അച്യുതാനന്ദന്‍. ചങ്ങലയ്ക്ക് കൂച്ചുവിലങ്ങിട്ട ആനയായ അച്ച്യുതാനന്ദനെ നിയന്ത്രിക്കുന്നത് സുകുമാര്‍ അഴീക്കോട് ആണ്. അന്നത്തെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാപ്പാന്‍ വേഷത്തില്‍ ഉറങ്ങുന്നതും കാര്‍ട്ടൂണില്‍ ഉണ്ട്. പിണറായിയും, തോമസ് ഐസക്കും, കോടിയേരിയും കയറ്റിറക്ക് തൊഴിലാളികളായി കാര്‍ട്ടൂണിലെ മറ്റു കഥാപാത്രങ്ങളാണ്. പണം എണ്ണുന്ന തൊഴിലാളി നേതാവായാണ് പിണറായി വിജയനെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. തടി പിടിച്ചത് ആന നോക്കുകൂലി വാങ്ങാന്‍ തൊഴിലാളികള്‍ എന്നാണ് കാര്‍ട്ടൂണിന്‍റെ അടിക്കുറിപ്പ്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാത്യഭൂമി