Showing posts with label Deshabimani. Show all posts
Showing posts with label Deshabimani. Show all posts

Saturday, April 6, 2024

143 - സുരക്ഷിത മണ്ഡലം തേടി

സുരക്ഷിത മണ്ഡലം തേടി 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-143. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 143

സുധീര്‍ നാഥ്

കോണ്‍ഗ്രസിന്‍റെ അറ്റകൈ

സുരക്ഷിത മണ്ഡലം തേടി ഒരു സ്ഥാനാര്‍ഥി പോകുന്നതില്‍ ഒരു തെറ്റുമില്ല അങ്ങനെ സ്ഥാനാര്‍ത്ഥിയാകുന്നവര്‍ക്ക് സുരക്ഷിത മണ്ഡലം ലഭിക്കണമെങ്കില്‍ അത്രമാത്രം സ്വാധീനം പാര്‍ട്ടിയില്‍ വേണം ഏതൊരു പാര്‍ട്ടിയായാലും അവരുടെ നേതാവ് സുരക്ഷിത മണ്ഡലത്തിലാണ് മത്സരിക്കാറ് സുരക്ഷിത മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ പ്രമുഖര്‍ നമ്മുടെ രാജ്യത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒട്ടേറെയുണ്ട് രാഹുല്‍ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതല്‍ കേരളത്തിലെ വയനാട്ടിലാണ് മത്സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ ഉത്തര്‍പ്രദേശിലെ അമേഠിയിലെ മണ്ഡലം ഉപേക്ഷിച്ചാണ് അദ്ദേഹം വയനാടിനെ ചേര്‍ത്തുനിര്‍ത്തിയത് ഉത്തര്‍പ്രദേശില്‍ മത്സരിച്ചാല്‍ ജയിക്കുവാന്‍ സാധ്യതയില്ല എന്നുള്ള തോന്നലാണ് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഇങ്ങനെ ചിന്തിപ്പിച്ചത്

രാഹുല്‍ ഗാന്ധിയുടെ ഉത്തര്‍ പ്രദേശിലെ അമേഠി പോലെ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമാണ് റായ്ബറേലി ഇവിടെ 1966 പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രയുടെ മരണത്തെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് 1967 ല്‍ ഇന്ദിരാഗാന്ധി ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 1971 ലും ഇന്ദിരാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് വിജയിച്ചു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ നടന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി ദയനീയമായി പരാജയപ്പെട്ടു. റായ്ബറേലിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തോല്‍ക്കുന്നതും ഇന്ദിരാഗാന്ധി തോല്‍വി അറിയുന്നതും ഈ തെരഞ്ഞെടുപ്പിലാണ്. സോഷ്യലിസ്റ്റ് നേതാവായ രാജനാരായണന്‍ ആണ് അരലക്ഷത്തില്‍ പിറന്ന ഇന്ദിരാഗാന്ധിയെ തോല്‍പ്പിച്ചത്. അതേ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്വന്തം മണ്ഡലമായ അമേഠിയില്‍ മകന്‍ സഞ്ജയ് ഗാന്ധിയും തോറ്റിരുന്നു. പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരങ്ങളില്‍ വിജയിച്ചെങ്കിലും 1996, 98 വര്‍ഷം ബിജെപി റായ്ബറേലിയില്‍ ജയിച്ചിരുന്നു. എന്നാല്‍ നരേന്ദ്രമോഡി വന്‍ഭൂരിപക്ഷത്തില്‍ രാജ്യമാകെ അലകള്‍ അടിപ്പിച്ചപ്പോഴും കോണ്‍ഗ്രസിന് റായ്ബറേലിയില്‍ പിന്തുണ കൂടുകയായിരുന്നു. ഏറ്റവും ഒടുവില്‍ 2019ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധി ജയിക്കുകയുണ്ടായി. 

1980ല്‍ കോണ്‍ഗ്രസിന്‍റെ സ്ഥിതി വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ദിരാഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലിക്ക് പുറമേ ആന്ധ്രപ്രദേശിലെ മേഡക്കില്‍ നിന്നും ജനവിധി നേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോണ്‍ഗ്രസിന്‍റെ സ്വന്തം തട്ടകമായ റായ്ബറേലിയില്‍ നിന്ന് ഇന്ദിര രാജിവെക്കുകയുണ്ടായി. 1980ല്‍ റായ്ബറേലിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് അരുണ്‍ നെഹ്റു ആയിരുന്നു. സുരക്ഷിത മണ്ഡലം തേടിയായിരുന്നു ഇന്ദിരാഗാന്ധിയുടെ ആന്ധ്രപ്രദേശിലേക്കുള്ള പോക്ക്. ഇത് വിഷയമാക്കി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എം. മോനായി 1989 സെപ്റ്റംബര്‍ മാസം പതിനഞ്ചാം തീയതി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്‍ട്ടൂണാണിത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

Thursday, March 28, 2024

137 - അമേഠിയിലെ ബൂത്ത് പിടുത്തം

അമേഠിയിലെ ബൂത്ത് പിടുത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-137. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 137

സുധീര്‍ നാഥ്

അമേഠിയിലെ ബൂത്ത് പിടുത്തം 

ഇലക്ഷന്‍ പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കുക എന്നുള്ള രീതി മുന്‍കാലങ്ങളില്‍ വ്യാപകമായി ഉണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തിയായിരുന്നു പോളിംഗ് ബൂത്തുകള്‍ പിടിച്ചടക്കിയിരുന്നതെന്ന വിമര്‍ശനം സാധൂകരിക്കുന്ന ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ രാജ്യത്തെ പല ഭാഗങ്ങളില്‍ നിന്നും വന്നിട്ടുണ്ട്. ഇപ്പോള്‍ ഇലക്ട്രിക് വോട്ടിംഗ് മെഷീനുകള്‍ ഉള്ളതുകൊണ്ട് അത് സാധിക്കുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ ഇലക്ട്രിക്ക് വോട്ടിംഗ് മെഷീനുകളില്‍ വ്യാപകമായി കൃത്രിമം നടത്തുവാന്‍ സാധിക്കും എന്നുള്ള ഒരു വിമര്‍ശനം വ്യാപകമായിട്ടുണ്ട് എന്നുള്ളത് മറച്ചുവയ്ക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ബൂത്ത് പിടിച്ചടക്കലാണ് നടക്കുന്നത് എന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത് തെളിയിക്കാന്‍ സാധിച്ചിട്ടുമുണ്ട് എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. പക്ഷെ അത് പുറം ലോകത്തില്‍ വ്യാപകമാകാതെ ഇരിക്കുന്നു എന്നത് അപകടകരം തന്നെ. 

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് മേഖലയിലെ ഒരു പ്രധാന പട്ടണമാണ് അമേഠി. 1980 മുതല്‍ നെഹ്രു-ഗാന്ധി കുടുംബത്തിന്‍റെ തിരഞ്ഞെടുപ്പ് മണ്ഡലമാണിത്. 1966 -ല്‍ രൂപീകൃതമായതിന് ശേഷം അമേഠി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമാണ്. എന്നാല്‍ 2004 മുതല്‍ ഈ മണ്ഡലത്തിലെ എം.പി ആയിരുന്ന രാഹുല്‍ ഗാന്ധി 2019-ല്‍ ബി.ജെ.പി-യുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതോടെ തുടര്‍ച്ചയായ കോണ്‍ഗ്രസിന്‍റെ വിജയം അവസാനിച്ചു. രാഹുലിന്‍റെ പിതാവ് രാജീവ് ഗാന്ധി അവിടെ മത്സരിക്കുന്ന അവസരത്തില്‍ പോലും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റ് എന്ന അമേഠിയുടെ ഖ്യാതി അന്നു മുതല്‍ തകരുന്ന കാഴ്ച്ചയാണ് രാഷ്ട്രീയ ഇന്ത്യ കണ്ടത്.

അമേഠിയില്‍ 1991 ല്‍ മത്സരിച്ച രാജീവ് ഗാന്ധിക്ക് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറവായെന്ന സാഹചര്യമുണ്ടായി. അന്ന് സുരക്ഷാ ഉദ്യോഗസ്ഥരായ പോലീസുകാരുടെ സഹായത്താല്‍ പോളിംഗ് സ്റ്റേഷന്‍ പിടിച്ചടക്കി അനുകൂല വോട്ടുകള്‍ ബാലറ്റ് ബോക്സില്‍ നിറച്ചതായ പരാതിയും വന്നിരുന്നു. ഈയൊരു സാഹചര്യത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ഒരു കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധേയമാണ്. കാര്‍ട്ടൂണിലെല്ലാം പോലീസുകാരാണ്. പോലീസുകാരെല്ലാം രാജീവ് ഗാന്ധിയാണ്. അമേഠി പോളിംഗ് ബൂത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നില്‍ക്കുന്നതും കുട്ടയില്‍ ബാലറ്റ് ബോക്സിലേയ്ക്ക് അനുകൂല വോട്ടുകള്‍ ചൊരിയുന്നതും രാജീവ് ഗാന്ധി എന്ന പോലീസ് ഉദ്യോഗസ്ഥന്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

134 - കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും 


രാഷ്ട്രീയ ഇടവഴി 134

സുധീര്‍ നാഥ്

കുട്ടി കുരങ്ങന്മാരും തള്ളക്കുരങ്ങും

രാജ്യത്ത് വര്‍ത്തമാനകാലത്ത് ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തികള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് നമ്മള്‍ കാണുന്നുണ്ട്. പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അതാത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള അവസരം തടസ്സപ്പെടുത്തുന്നതായി പരാതികളും ഉയരുന്നുണ്ട്. ഗവര്‍ണര്‍മാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തെ നിയന്ത്രിക്കുന്നത് ഭരണഘടനാ ലഘനമാണ്. അതുകൊണ്ട് തന്നെ അതിനോട് യോജിക്കുവാന്‍ സാധിക്കുന്ന ഒന്നല്ല. സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിപക്ഷ പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ ആണെങ്കിലാണ് ഗവര്‍ണര്‍മാരുടെ അമിതമായ ഇടപെടല്‍ എന്ന് കാണാം. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണം ഉള്ള വ്യക്തിയാണ് ഗവര്‍ണര്‍മാര്‍. കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയായി വേണം ഗവര്‍ണര്‍മാര്‍ ഓരോ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കാന്‍ എന്ന ഒരു നില ഇപ്പോള്‍ വന്നു ചേര്‍ന്നിട്ടുണ്ട്. 

സംസ്ഥാനത്തിന്‍റെ തലവനായ ഗവര്‍ണര്‍ പലപ്പോഴും രാഷ്ട്രീയപരമായ നിലപാടുകള്‍ സ്വീകരിക്കുന്നത് സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരിന്‍റെ ഉപദേശം സ്വീകരിച്ച് മുന്‍കാലങ്ങളില്‍ ഗവര്‍ണര്‍മാര്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാറുണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. നിലവില്‍ ഗവര്‍ണര്‍മാര്‍ വലിയ അളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് വിമര്‍ശവുമായി വന്നിട്ടുമുണ്ട്. ഒരു മുഖ്യമന്ത്രിയാല്‍ നയിക്കപ്പെടുന്ന സംസ്ഥാനത്തെ മന്ത്രിസഭ ഗവര്‍ണറെ ഉപദേശിക്കുവാനും സഹായിക്കുവാനും എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടാകും. ഗവര്‍ണറുടെ പേരിലാണ് സംസ്ഥാനത്ത് എല്ലാ എക്സിക്യൂട്ടീവ് നടപടികളും നടക്കുന്നത് എന്നതും വിശേഷപ്പെട്ടത് തന്നെ. ഗവര്‍ണര്‍മാര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകളുടെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ്. 

മുന്‍പും ഇത്തരത്തിലുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്നുള്ളത് മറച്ചുവെക്കുവാന്‍ സാധിക്കില്ല. പക്ഷേ അന്നൊന്നും ഇന്നത്തെ പോലെ വലിയ രീതിയിലുള്ള ഇടപെടലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വസ്തുത. ഗവര്‍ണര്‍മാരുടെ ചെറിയ ഇടപെടലുകള്‍ അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരുന്നു. അതുകൊണ്ടുതന്നെ ഗവര്‍ണര്‍മാരുടെ ഇടപെടലുകള്‍ വിമര്‍ശന കലയായ കാര്‍ട്ടൂണിനും വിഷയമായിട്ടുണ്ട്. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് തോമസ് വരച്ച ഒരു കാര്‍ട്ടൂണ്‍ ഒരു പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നതാണ്. കുട്ടി കുരങ്ങന്മാരെ കൊണ്ട് ചുടുചോറ് എടുപ്പിക്കുക എന്ന പ്രയോഗത്തെ കാര്‍ട്ടൂണിസ്റ്റ് തോമസ് ഗവര്‍ണര്‍ വിഷയവുമായി ബന്ധപ്പെടുത്തി കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തള്ളക്കുരങ്ങായാണ് കാര്‍ട്ടൂണില്‍ കാണുന്നത്. ഗവര്‍ണര്‍മാരാണ് കുട്ടിക്കുരങ്ങുകള്‍. പഞ്ചായത്ത് ഭരണ രംഗത്തുള്ള ഗവര്‍ണര്‍മാരുടെ ഇടപെടലിനെയാണ് കാര്‍ട്ടൂണില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

133 - വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍

വിഭാഗീയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-133. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 133

സുധീര്‍ നാഥ്

വിഭാഗിയത വിഷയമാക്കിയ കാര്‍ട്ടൂണ്‍ 

കേരളത്തിലെ രാഷ്ട്രീയ ചരിത്രങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളിലും വിഭാഗിയത ഉണ്ടായിരുന്നു എന്ന് കാണാം. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ വിഭാഗീയത പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്നുതന്നെ പറയാം. കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ഭാഗമായി കേരള കോണ്‍ഗ്രസ് ഉണ്ടായി. സിപിഐ(എം), സിപിഐ ഉണ്ടായതും വിഭാഗിയതയുടെ ഭാഗമായി തന്നെ എന്ന് വിലയിരുത്താം. പിന്നീട് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടായ വിഭാഗിയതയുടെ ഭാഗമായി ആന്‍റണി ഗ്രൂപ്പും, ഇന്ദിരാ ഗ്രൂപ്പും ഉണ്ടായി. എ, ഐ ഗ്രൂപ്പുകള്‍ എന്ന് പരസ്യമായി ജനങ്ങള്‍ പറയുവാന്‍ തുടങ്ങി. അത് പരസ്യമായി മാധ്യമങ്ങള്‍ വഴി സമൂഹമറിഞ്ഞതുമാണ്. സിപിഐ (എം)ലും വിഭാഗിയത പരസ്യമായി. വിഎസ് ഗ്രൂപ്പും പിണറായി ഗ്രൂപ്പും എന്ന് സമൂഹം അറിഞ്ഞു. 

തിരഞ്ഞെടുപ്പ് കാലത്ത് ഈ വിഭാഗീയത അതാത് പാര്‍ട്ടികളെ വല്ലാതെ ബാധിച്ചിട്ടുണ്ട് എന്നുള്ളതും സത്യമാണ്. ചില നേതാക്കള്‍ വിഭാഗീയതയുടെ പേരില്‍ ക്രൂശിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട് എന്നുള്ളത് രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണ്. വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ പഴയതിനേക്കാള്‍ ശക്തമായി ഇപ്പോഴും ഉണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ല. കോണ്‍ഗ്രസില്‍ പരസ്യമായി ആരംഭിച്ച വിഭാഗീയത പിന്നീട് മറ്റു പാര്‍ട്ടികളിലേക്ക് പടര്‍ന്നു കയറുകയായിരുന്നു. ഇന്ന് ചെറിയ പാര്‍ട്ടികളില്‍ പോലും വിഭാഗീയത കാണുന്നു എന്നുള്ളത് മറച്ചുവയ്ക്കുവാന്‍ സാധിക്കില്ല. കാരണം ചെറിയ പാര്‍ട്ടികളിലെ വിഭാഗീയത പോലും ഇപ്പോള്‍ പരസ്യമായി മാധ്യമങ്ങളില്‍ വന്നിരിക്കുകയാണ്. 

കോണ്‍ഗ്രസിലെ വിഭാഗീയത ഒരുകാലത്ത് വളരെ ശക്തവും, അതിനു നേതൃത്വം കൊടുത്തവര്‍ ശക്തരുമായിരുന്നു എന്നത് കാരണം പല കാട്ടുണിലും വിഷയമായിട്ടുണ്ട്. ദേശാഭിമാനിയില്‍ എം എം മോനായി വരച്ച ഒരു കാര്‍ട്ടൂണ്‍ തെരഞ്ഞെടുപ്പ് കാലത്ത് ഓര്‍ത്തു പോകുന്നത് സ്വാഭാവികം. ചലചിത്രങ്ങള്‍ ഹിറ്റാകുന്നതിന്‍റെ ഭാഗമായി പോസ്റ്ററുകള്‍ ഇറങ്ങാറുണ്ട്. ഇതിന് സമാനമായി കോണ്‍ഗ്രസിലെ വിഭാഗിയതയുടെ ആഭ്യന്തര കലഹം മോനായി തന്‍റെ കാര്‍ട്ടൂണില്‍ വിഷയമാക്കിയിരിക്കുകയാണ്. കെ കരുണാകരനും, എ കെ ആന്‍റണിയുമാണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. കെപിസിസിയില്‍ ആഭ്യന്തര കലഹം എന്നാണ് ചിത്രത്തിന്‍റെ പേര്. ഗംഭീര സ്റ്റണ്ട് സെക്സ് ആക്ഷന്‍ ക്രൈം ഹൊറര്‍ ചിത്രം എന്നും പരസ്യവാചകം കാണാം. കെപിസിസി തീയറ്ററില്‍ നിന്ന് ഇടിയും, നിലവിളിയും ഉയരുന്നുണ്ട്. ഒരു ദുരന്ത കഥയുടെ ദയനീയമായ ആവിഷ്ക്കാരം എന്ന സൂചനയും പോസ്റ്ററില്‍ കാണാം. കളരിപ്പയറ്റിനെ അനുസ്മരിക്കുന്ന രീതിയിലാണ് രണ്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കാര്‍ട്ടൂണില്‍.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

131 - പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-131. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 131

സുധീര്‍ നാഥ്

പരസ്യങ്ങളുടെ പാരഡി കാര്‍ട്ടൂണ്‍ 

എല്ലാ തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരു മുദ്രാവാക്യം ജനങ്ങള്‍ക്കിടയിലേക്ക് നല്‍കുക പതിവാണ്. തങ്ങള്‍ക്ക് പറയാനുള്ളത് വളരെ ലളിതമായി സമൂഹത്തിനിടയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മുദ്രാവാക്യങ്ങള്‍ വഴി ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ലക്ഷ്യം വെക്കുന്നത്. പല അവസരങ്ങളിലും ഇത്തരം മുദ്രാവാക്യങ്ങള്‍ ഫലം കണ്ടിട്ടുണ്ട്. എന്നാല്‍ ചില മുദ്രാവാക്യങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ പിന്നീട് തിരിച്ചടിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നുള്ള മുദ്രാവാക്യം ബിജെപിക്ക് തിരിച്ചടിയായത് എല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് ചൗക്കീദാര്‍ ചോര്‍ ഹേ എന്നുള്ള മുദ്രാവാക്യവുമായി കോണ്‍ഗ്രസ് ഇറങ്ങിയപ്പോള്‍ ഉണ്ടായ അവസ്ഥയും.

1989കളില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ വലിയ ഒരു ക്യാമ്പയിന്‍ നടക്കുകയുണ്ടായി. അന്ന് കേന്ദ്രം ഭരിച്ചിരുന്നത് കോണ്‍ഗ്രസ് മന്ത്രിസഭ ആയിരുന്നു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയ്ക്ക് വലിയ അഴിമതി ആരോപണങ്ങള്‍ നേരിടേണ്ടിവന്ന സമയമായിരുന്നു അത്. സമൂഹത്തില്‍ കോഴ വിവാദവും അഴിമതിയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ബോഫോഴ്സ് കേസ്, ഭോപ്പാല്‍ ദുരന്തം, ഷബാനു കേസ്, പഞ്ചാബ് പ്രശ്നം, ശ്രീലങ്കന്‍ സിവില്‍ വാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉണ്ടായ സമയമായിരുന്നു. ആരോപണങ്ങളെ മറികടക്കുക എന്നതായിരുന്നു പരസ്യങ്ങള്‍ കൊണ്ട് ലക്ഷ്യമിട്ടത്. 

ഈ ഒരു സാഹചര്യത്തിലാണ് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് ആയിരുന്ന മധു ഓമല്ലൂര്‍  തുടര്‍ച്ചയായി പരസ്യ പാരഡി കാര്‍ട്ടൂണ്‍ വരച്ചത്. ഓരോ ദിവസവും പത്രങ്ങളില്‍ വരുന്ന പരസ്യത്തിന്‍റെ മറുപുറം പറയുന്നതായിരുന്നു പരസ്യത്തിന്‍റെ പാരഡി കാര്‍ട്ടൂണ്‍ പരമ്പര. എന്‍റെ ഹൃദയം ഇന്ത്യയ്ക്ക് വേണ്ടി തുടിക്കുന്നു എന്നുള്ളതിന് പകരമായി എന്‍റെ ഹൃദയം കോഴക്കു വേണ്ടി തുടിക്കുന്നു എന്ന് ഓരോ പാരഡി കാര്‍ട്ടൂണിലും എഴുതിയതാണ് ശ്രദ്ധേയം. പാരഡി കാര്‍ട്ടൂണുകള്‍ എന്നൊരു വിഭാഗം തന്നെ അവിടെ തുടക്കം കുറിച്ചു എന്ന് പറയുന്നതിലും തെറ്റില്ല.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

130 - രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-130. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 130

സുധീര്‍ നാഥ്

രാവണനും സീതയും ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ 

ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് മറ്റു പാര്‍ട്ടികളില്‍ നിന്ന് നേതാക്കളും സാംസ്കാരിക രംഗത്ത് നിന്നും, സിനിമാ, സാഹിത്യ രംഗത്ത് നിന്നും പലരും ചേരുന്നത് നാം കാണുന്നു. ഈ വരവ് വര്‍ഷങ്ങള്‍ക്ക് മുന്‍പും ഉണ്ടായിരുന്നു. ഇപ്പോള്‍ നടക്കുന്ന വരവില്‍ നിന്നെല്ലാം ഏറെ വ്യത്യാസമാണ് ദൂരദര്‍ശനില്‍ ഏറെ ജനപ്രിയമായ രാമായണം എന്ന സീരിയലിലെ രാവണനായും സീതയുമായി അഭിനയിച്ചവര്‍ ബിജെപിയില്‍ ചേര്‍ന്നത്. രാമനും, സീതയുമായിരുന്നെങ്കില്‍ അത് അത്ര സംസാരമാകുമായിരുന്നില്ല. രാമായണം എന്ന സീരിയല്‍ രാജ്യത്തെ മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനുള്ള തുടക്കമായിരുന്നു എന്ന് പിന്നീട് ചരിത്രം സാക്ഷിയായി. 

ആനന്ദ് ത്രിവേദി എന്ന നടനാണ് രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത രാമായണത്തിലെ രാവണനെ അവതരിപ്പിച്ചത്. അതിനുമുമ്പ് അദ്ദേഹം 250 ഓളം ഹിന്ദിയിലെയും ഗുജറാത്തിലെയും സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ്. അദ്ദേഹം ഭാരതീയ ജനതാ പാര്‍ട്ടിയില്‍ 1991 ചേരുകയും, 1991 മുതല്‍ 1996 വരെ ഗുജറാത്തിലെ സബര്‍ഗാന്ധ മണ്ഡലത്തില്‍ നിന്ന് ജയിച്ച് പാര്‍ലമെന്‍റ് അംഗമായി. 2012 ല്‍ ആനന്ദ് ത്രിവേദി സെന്‍ട്രല്‍ ബ്യൂറോ ഫിലിം ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുകയുണ്ടായി എന്നുള്ളത് പില്‍ക്കാല ചരിത്രം. സീതയുടെ വേഷം ചെയ്തത് നടിയായ ദീപിക ചിക്കാലിയയാണ്. അവര്‍ ബിജെപിയില്‍ അംഗത്വം എടുക്കുകയും 1991 ബറോഡയില്‍ നിന്നുള്ള ബിജെപിയുടെ പാര്‍ലമെന്‍റ് അംഗമാവുകയും ചെയ്തു. അവര്‍ പിന്നീട് അവര്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.

ബിജെപിയില്‍ രാവണനും സീതയുമായി അഭിനയിച്ചവര്‍ ചേര്‍ന്നത് കൗതുകമായാണ് ലോകം കണ്ടത്. അത് വലിയ വാര്‍ത്തയും സംസാരവും ആയി മാറി. ഈ അവസരത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ജി ഹരി ദേശാഭിമാനിയില്‍ ഒരു കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായി. അന്ന് ബിജെപിക്ക് നേതൃത്വം കൊടുത്തിരുന്നത് എല്‍ കെ അഡ്വാനി ആയിരുന്നു. അഡ്വാനിയുടെ പ്രശസ്തമായ രഥ യാത്ര ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഒരു പ്രധാന അധ്യായമാണ്. അഡ്വാനിയുടെ രഥത്തില്‍ രാവണനും സീതയും സഞ്ചരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ ആണ് ജി ഹരി ദേശാഭിമാനിക്ക് വേണ്ടി വരച്ചത്. ദേഷ്യത്തോടെയും കൗതുകത്തോടെയും രഥത്തില്‍ നോക്കുന്ന ശ്രീരാമനേയും അദ്ദേഹം കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി

Thursday, January 4, 2024

49 രാഘവീയ ചരിതം

രാഘവീയ ചരിതം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-49. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 49

സുധീര്‍ നാഥ്

രാഘവീയ ചരിതം

ജാതിമത ശക്തികളുമായി സി.പി.എമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പ്രമേയത്തെ ചോദ്യം ചെയ്യുകയും, കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും, മുസ്ലീം ലീഗും, കേരള കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും വാദിക്കുന്നതായിരുന്നു ബദല്‍ രേഖ. സി.പി.എമ്മിന്‍റെ അംഗീകൃത നയത്തെ ചോദ്യം ചെയ്യുന്ന ബദല്‍ രേഖയില്‍ എം.വി.ആര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ ഒപ്പിട്ടു. പി.വി. കുഞ്ഞിക്കണ്ണന്‍, പുത്തലത്ത് നാരായണന്‍, ടി. ശിവദാസമേനോന്‍, വി.വി. ദക്ഷിണാമൂര്‍ത്തി, സി.കെ. ചക്രപാണി, സി.പി. മൂസാന്‍ കുട്ടി, ഇ.കെ. ഇമ്പിച്ചിബാവ, പാട്യം രാജന്‍. ബദല്‍ രേഖ തയാറാക്കുന്നതിന് രാഘവന് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്ത ഇ.കെ.നായനാര്‍ പക്ഷേ രേഖയില്‍ ഒപ്പിട്ടില്ല. ബദല്‍ രേഖയ്ക്ക് നേത്യത്ത്വം കൊടുത്ത എം.വി. രാഘവനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി. ബദല്‍ രേഖ ഉണ്ടാക്കാന്‍ കൂടെ നിന്ന പുത്തലത്ത് നാരായണന്‍, പി.വി. കുഞ്ഞികണ്ണന്‍, ഇ.കെ. നായനാര്‍ എന്നിവര്‍ മറുകണ്ടം ചാടി എന്നാണ് എം.വി.ആറിന്‍റെ ആരോപണം. എ.കെ.ജി യുടെ നയങ്ങള്‍ക്കൊപ്പം നിന്നതുകൊണ്ടും, ഇ.എം.എസിനെ വിമര്‍ശിച്ചതുകൊണ്ടുമാണ് താന്‍ പുറത്താക്കപ്പെട്ടത് എന്ന് എം.വി.ആര്‍ വിശ്വസിച്ചു പോന്നു.

കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച വ്യക്തിയാണ് എം.വി.രാഘവന്‍. മാടായി 1970 (സി.പി.എം), തളിപ്പറമ്പ് 1977 (സി.പി.എം), കൂത്ത്പറമ്പ് 1980 (സി.പി.എം), പയ്യന്നൂര്‍ 1982 (സി.പി.എം), അഴീക്കോട് 1987 (സി.എം.പി), കഴക്കൂട്ടം 1991 (സി.എം.പി), തിരുവനന്തപുരം വെസ്റ്റ് 2001 (സി.എം.പി). 

1986 ജൂലൈ 26ന് സി.എം.പി എന്ന പേരില്‍ എം.വി.ആര്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി. കോണ്‍ഗ്രസാണ് മുഖ്യ ശത്രുവെന്നും, കോണ്‍ഗ്രസിനെതിരെ ലീഗും, കേരള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്നും വാദിച്ച എം.വി.ആര്‍ 1987ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യമുണ്ടാക്കി. 1991 1995ലെ കരുണാകരന്‍ മന്ത്രിസഭയിലെ സഹകരണ വകുപ്പ് മന്ത്രിയായും, 2001 2004ലെ എ.കെ. ആന്‍റണി മന്ത്രിസഭയിലെ സഹകരണതുറമുഖ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.

യു.ഡി.എഫിനൊപ്പം എം.വി.ആര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ അവസരത്തില്‍ ദേശാഭിമാനിയില്‍ മലയാറ്റൂര്‍ രാമക്യഷ്ണന്‍ വരച്ച ഒരു കാര്‍ട്ടൂണുണ്ട്. എത്ര നല്ല തണല്‍, സുഖശീതളം, വിപ്ലവാത്മകം... എന്ന് പറഞ്ഞ് കോണ്‍ഗ്രസ്, ലീഗ് കൂണുകള്‍ക്ക് കീഴില്‍ നിന്ന് സി.എം.പി എന്ന തവള ആശ്വാസം കൊള്ളുന്നതാണ് കാര്‍ട്ടൂണ്‍. 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി


18 ലീഡറുടെ അനുനയ ന്യത്തം

ലീഡറുടെ അനുനയ ന്യത്തം 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-18. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 18
സുധീര്‍ നാഥ്

ലീഡറുടെ അനുനയ ന്യത്തം. 

ഇടഞ്ഞു നില്‍ക്കുന്ന നേതാക്കളെ അനുനയിപ്പിക്കുക എന്നത് വലിയ പണിയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളുണ്ട്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വലിയ പ്രതീക്ഷകളോടെ മത്സരിക്കാന്‍ തയ്യാറായ നേതാക്കള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ അവര്‍ നേത്യത്ത്വത്തോട് ഇടയും. ഘടക കക്ഷികള്‍ക്ക് അവര്‍ വിജയപ്രതീക്ഷ വെയ്ക്കുന്ന മണ്ഡലം ലഭിച്ചില്ലെങ്കിലും, പ്രതീക്ഷിച്ച സീറ്റുകളുടെ എണ്ണം ലഭിച്ചില്ലെങ്കിലും ഇടച്ചില്‍ ഉണ്ടാകാം. സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ മുതല്‍ ഘടകകക്ഷികളെ അനുനയിപ്പിക്കുന്ന കാലമാണ് ഇലക്ഷന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുന്ന കാലം.

മുന്നണി സംവിധാനം നിലവില്‍ വന്നതിന് ശേഷം വ്യാപകമായതിന് ശേഷമാണ് അനുനയന ചര്‍ച്ചകള്‍ നടക്കുന്നത് പതിവ് ഏര്‍പ്പാടായത്. അനുനയിപ്പിക്കുന്ന പല രീതികളും പ്രശസ്തമാണ്. അതിലൊന്ന് ഉറപ്പ് കൊടുക്കലാണ്. വാക്കാലുള്ള ഉറപ്പ് മുതല്‍ മധ്യസ്ഥരുടെ മുന്നില്‍ എഴുതി ഒപ്പിട്ട ഉറപ്പ് വരെ ഉണ്ടാകും. വിശ്വാമിത്ര മഹര്‍ഷിയെ അനുനയിപ്പിച്ച് തപസില്‍ നിന്ന് ഉണര്‍ത്താന്‍ മേനകയെ അയച്ച ദേവന്‍മാരുടെ കഥ പുരാണത്തിലുണ്ട്. മേനകയുടെ മാദക ന്യത്തത്തില്‍ വിശ്വാമിത്ര മഹര്‍ഷിയുടെ തപസിളകി എന്നാണ് പറയുന്നത്.

ഘടകകക്ഷികള്‍ വലതുമുന്നണിയില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ സമയം. പല സീറ്റുകളെ ചൊല്ലിയും തര്‍ക്കങ്ങള്‍ നടക്കുന്നു. കെ. കരുണാകരന്‍ ഘടകകക്ഷികളെയും, റിബലുകളേയും  അനുനയിപ്പിക്കാന്‍ മേനകയെ പോലെ മാദക ന്യത്തം നടത്തുന്ന ഒരു കാര്‍ട്ടൂണാണ് ജി. ഹരി വരച്ചിരിക്കുന്നത്. സമാന ആശയത്തില്‍ പലരും ഇലക്ഷന്‍ കാലത്തും അല്ലാത്ത സമയത്ത് പല അവസരങ്ങളിലും മേനക ന്യത്തം കാര്‍ട്ടൂണില്‍ വരച്ചിട്ടുണ്ട്. 

01 കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും; രാഷ്ട്രീയ ഇടവഴി

കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും; രാഷ്ട്രീയ ഇടവഴി

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-1. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


കാര്‍ട്ടൂണിലെ ലീഡറും, ലോട്ടറി വില്‍പ്പനയും

രാഷ്ട്രീയ ഇടവഴി 01

സുധീര്‍ നാഥ്

1980തുകളില്‍ കേരളത്തിലെ റോഡുകളില്‍ സൈക്കിളില്‍ ലോട്ടറി വില്‍പ്പന നടത്തുന്നവര്‍ ധാരാളമായുണ്ടായിരുന്നു. സൈക്കിളിന്‍റെ മുന്നില്‍ കെട്ടി വെച്ച കോളാമ്പിയില്‍ നിന്ന് ഉയരുന്ന ആവേശം വിതയ്ക്കുന്ന വാക്കുകള്‍ ഏതാണ്ടിങ്ങനെയായിരുന്നു. നാളെ...നാളെ... നാളെ..., ഭാഗ്യം നിങ്ങളെ മാടി വിളിക്കുന്നു... നാളെയാണ് തിരഞ്ഞെടുപ്പ്.

 1987ലെ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ദേശാഭിമാനിയില്‍ കാര്‍ട്ടൂണിസ്റ്റ് മധു ഓമല്ലൂര്‍ വരച്ച ലോട്ടറി വില്‍പ്പനക്കാരനായ കെ കരുണാകരന്‍റെ കാര്‍ട്ടൂണുണ്ട്. ഈ ഇലക്ഷന്‍ കാര്‍ട്ടൂണ്‍ സൂപ്പര്‍ ഹിറ്റായിരുന്നു. കേരളത്തില്‍ ചുമരുകളിലെല്ലാം ഈ കാര്‍ട്ടൂണ്‍ ആര്‍ട്ടിസ്റ്റുകള്‍ വരച്ചു. പോസ്റ്റര്‍ അച്ചടിയും, ഫ്ളെക്സും വ്യാപകമല്ലാതിരുന്ന കാലത്തായിരുന്നു ഈ കാര്‍ട്ടൂണ്‍ കേരളത്തിന്‍റെ ചുമരില്‍ വ്യാപകമായി പതിഞ്ഞത്. അതൊരു റെക്കോഡായിരുന്നു. 

ഇടത്പക്ഷ ജനാധിപത്യ മുന്നണിയുടെ ഇലക്ഷന്‍ പ്രചരണ സമയത്തെ തുറുപ്പ് ചീട്ടായിരുന്നു ഈ കാര്‍ട്ടൂണ്‍. കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്ന തരത്തില്‍ വ്യാപകമായി ലോട്ടറി വില്‍പ്പന നടന്നിരുന്ന കാലമായിരുന്നു അത്. എന്തായാലും തിരഞ്ഞെടുപ്പില്‍ നായനാര്‍ വന്‍ വിജയം നേടി. ഇടത് മുന്നണിക്ക് പറയുവാനുണ്ടായിരുന്നത് മുഴുവനും ഈ കാര്‍ട്ടൂണായിരുന്നു പറഞ്ഞിരുന്നത്. കാര്‍ട്ടൂണിലെ ലോട്ടറി അനൗണ്‍സ്മെന്‍റ ഇങ്ങനെയായിരുന്നു...

ڇആഴ്ച്ചതോറും ഓരോ പ്രതിസന്ധി സ്യഷ്ടിച്ചു കൊണ്ട്, വ്യാഴാഴ്ച്ച തോറും ഒത്തുതീര്‍പ്പുണ്ടാക്കി, മന്ത്രിസഭയുടെ ചരിത്രത്തില്‍ അതിശയമായി മാറിക്കഴിഞ്ഞ... രാജീവ് ഗാന്ധിയുടെ അംഗീകാരത്തോടെ... ജാതിമത വര്‍ഗ്ഗീയ ശക്തികള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന... അഞ്ച് വര്‍ഷം കൊണ്ട് പത്തൊന്‍പത് കോടീശ്വരന്‍മാരേയും എണ്‍പതില്‍പ്പരം ലക്ഷാധിപതികളേയും സ്യഷ്ടിച്ച് കൊണ്ട്.... അടുത്ത നറുക്കെടുപ്പ്... നാളെ... നാളെ... സ്ക്കൂള്‍ മാനേജര്‍മാരുടേയും കരാറുകാരുടേയും തള്ളികയറ്റം മൂലം ടിക്കറ്റുകളുടെ ദൗര്‍ലഭ്യം ഒരു പ്രശ്നമായി മാറി കഴിഞ്ഞ... സമ്മാന തുകയ്ക്ക് സ്വിസ് ബാങ്ക് ഗ്യാരന്‍റിയും നല്‍കുന്നു... ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ വാങ്ങുക... ഇവിടെ നിന്നു തന്നെ വാങ്ങുക...ڈ 

കാര്‍ട്ടൂണ്‍ കടപ്പാട്: ദേശാഭിമാനി