Showing posts with label Joy Kulanada. Show all posts
Showing posts with label Joy Kulanada. Show all posts

Wednesday, March 6, 2024

113 - നാട്ടിലെത്തുന്ന വന്യമ്യഗങ്ങള്

നാട്ടിലെത്തുന്ന വന്യമ്യഗങ്ങള് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-113. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 113

സുധീര്‍ നാഥ്

നാട്ടിലെത്തുന്ന വന്യമ്യഗങ്ങള്‍

പതിവില്‍ നിന്ന് വിപരീതമായി ഇപ്പോള്‍ വന്യമൃഗങ്ങള്‍ നാട്ടില്‍ പുറങ്ങളിലേക്ക് വരുന്നതായിട്ടുള്ള വാര്‍ത്തകള്‍ വ്യാപകമാണല്ലോ. എല്ലാ ദിവസവും ആനയും പുലിയും കാട്ടുപന്നിയും ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങിയ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു എന്നുള്ള വാര്‍ത്ത ഗ്യാരണ്ടിയാണ്. അതിനായി മാധ്യമങ്ങള്‍ സ്ഥിരമായി സ്ഥലം ഒഴിച്ചിടുന്നതായും കേള്‍ക്കുന്നു. കോവിഡ് കാലത്ത് ജനങ്ങള്‍ വീട്ടില്‍ അടച്ചുപൂട്ടിയപ്പോള്‍ വന്യമൃഗങ്ങള്‍ നമ്മുടെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവന്നിരുന്നത് വലിയ വാര്‍ത്തയായിരുന്നു. മൃഗങ്ങള്‍ക്ക് സ്വൈര്യ വികാരം നടത്തുവാന്‍ കോവിഡ് കാലത്ത് സാധിച്ചിരുന്നു എന്ന് വേണം ഇതില്‍നിന്ന് നാം മനസ്സിലാക്കാന്‍. ജനങ്ങള്‍ വനപ്രദേശം കയ്യേറിയതോടുകൂടി വന്യജീവികള്‍ക്ക് നാട്ടിലെ ഇറങ്ങേണ്ടിവരുന്ന ഒരു സാഹചര്യം ഉണ്ടായി എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഒന്നാലോചിച്ചാല്‍ അവര്‍ പറയുന്നതില്‍ വാസ്തവമുണ്ട് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

കാര്‍ട്ടൂണുകളുടെ ഇടയില്‍ നിശബ്ദ കാര്‍ട്ടൂണുകള്‍ വരയ്ക്കുക എന്നുള്ളത് ഏറ്റവും ശ്രമകരമായ ഒരു ജോലിയാണ്. വരകളിലൂടെ ആശയങ്ങള്‍ കാഴ്ചക്കാരിലേക്ക് പകരുക എന്നുള്ളതാണ് നിശബ്ദ കാര്‍ട്ടൂണുകള്‍ വഴി ലക്ഷ്യപ്പെടുന്നത്. ഭാഷകള്‍ക്ക് ഇവിടെ ഒരു തടസ്സമില്ല. സാംസ്കാരികമായ വ്യത്യാസങ്ങള്‍ ഒരുപക്ഷേ നിശബ്ദ കാര്‍ട്ടൂണുകള്‍ക്കും തടസ്സമായി വന്നേക്കാം. ഇന്ത്യയിലെ സാംസ്കാരിക അന്തരീക്ഷമല്ല മറ്റു പല രാജ്യങ്ങളിലും ഉള്ളത് എന്നുള്ളതാണ് അതിന് കാരണം.

നിശബ്ദ കാര്‍ട്ടൂണ്‍ വരച്ച് ശ്രദ്ധ നേടിയ ഒരു മലയാളി കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു അന്തരിച്ച ജോയ് കുളനട. അദ്ദേഹം വന്യജീവികള്‍ നാട്ടിന്‍പുറത്ത് ഇറങ്ങുന്ന വിഷയമാക്കി ഒരു നിശബ്ദ കാര്‍ട്ടൂണ്‍ വരയ്ക്കുകയുണ്ടായിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട ആ കാര്‍ട്ടൂണ്‍ ആണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്. ഒരു സ്വീകരണ മുറിയിലെ രംഗങ്ങള്‍ നിശബ്ദമായി വരകളിലൂടെ മാത്രം നമ്മളോട് ആശയം പകര്‍ന്ന് തരുന്നു എന്നുള്ളത് ഏറ്റവും പ്രത്യേകത തന്നെയാണ്. നിശബ്ദ കാര്‍ട്ടൂണുകള്‍ മറ്റ് കാര്‍ട്ടൂണുകളില്‍ നിന്ന് വേറിട്ടു നില്‍ക്കുക മാത്രമല്ല, കൂടുതല്‍ സ്വീകാര്യതയും നേടുന്നു.

Thursday, January 4, 2024

53 ലീഡര്‍ ദി ഗ്രേറ്റ് ലാഡര്‍

ലീഡര്‍ ദി ഗ്രേറ്റ് ലാഡര്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-53. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 53

സുധീര്‍ നാഥ്

ലീഡര്‍ ദി ഗ്രേറ്റ് ലാഡര്‍

കെ കരുണാകന്‍ അഥവാ കണ്ണോത്ത് കരുണാകരന്‍ മാരാര്‍ സ്വാതന്ത്ര്യസമര സേനാനി ആയിരുന്നു. നാലു തവണ കേരള മുഖ്യമന്ത്രിയായ അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. പ്രായ, ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലാതെ ലീഡര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ആശ്രിത വത്സനായിരുന്നു. ജനിച്ചത് കണ്ണൂരില്‍ ആണെങ്കിലും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ അദ്ദേഹം വളര്‍ച്ച നേടിയത് തൃശൂരില്‍ എത്തിയതോടെയാണ്. ആദ്യകാലത്ത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ആയിരുന്നു കൂടുതല്‍ താല്പര്യം. സ്നേഹോഷ്മളമായ പുഞ്ചിരി, കുസൃതിയോടെയുള്ള കണ്ണിറുക്കല്‍, പ്രസാദാത്മകമായ പെരുമാറ്റം, വാക്കുകളിലെ നിശ്ചയദാര്‍ഢ്യം, തീപ്പൊരി പാറുന്ന പ്രസംഗം. ഓര്‍മകളില്‍ എത്രയെത്ര മിഴിവുറ്റ ചിത്രങ്ങള്‍. സഹജീവികളോടുള്ള കരുണയായിരുന്നു അദ്ദേഹത്തിന്‍റെ മുഖമുദ്ര. സഹായത്തിനെത്തുന്ന ആരെയും ഉപേക്ഷിച്ചില്ല. 

അതിരറ്റ ആശ്രിതവാത്സല്യമായിരുന്നു ലീഡറിന്‍റെ ഗുണവും ദോഷവും. രാഷ്ട്രീയത്തില്‍ മക്കള്‍ക്കുവേണ്ടി നിലകൊണ്ടുവെന്ന ആക്ഷേപം പേറിയ കരുണാകരന്‍ രാഷ്ട്രീയരംഗത്ത് ഒട്ടേറെ നേതാക്കളെ വളര്‍ത്തി. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു യുവനിരയെ വളര്‍ത്തിയെടുത്തത് കരുണാകരനാണ്. അര്‍ഹതയില്ലാത്തവരെയും വളര്‍ത്തിയെന്ന ആരോപണവും ഉണ്ട്. തന്നെ കൊലയാളിയായും കരിങ്കാലിയായും ചിത്രീകരിച്ച രാഷ്ട്രീയ പ്രതിയോഗികളെ ഒരിക്കലും ശത്രുക്കളായി കണ്ടില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളോട് വൈരത്തോടെ പെരുമാറിയില്ല.

ലീഡറുടെ കൂടെ നിന്ന് വലുതായവരാണ് പില്‍ക്കാലത്ത് കോണ്‍ഗ്രസിനെ നയിച്ചത് എന്ന് കാണാം. കിങ്ങ് മേക്കറായിരുന്നു അദ്ദേഹം എന്ന് മാധ്യമങ്ങള്‍ വാഴ്ത്തിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്ഥനായിരുന്ന ലീഡര്‍ ഒരുകാലത്ത് കോണ്‍ഗ്രസിന്‍റെ പ്രധാന ദേശീയ തീരുമാനങ്ങള്‍ക്ക് കാരണഭൂതനായിരുന്നു. ലീഡറിനെ ലാഡറാക്കി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവായതും, മകന്‍ മുരളിയെ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കാന്‍ ശ്മിച്ചതും വിഷയമാക്കി ജോയ് കുളനട വരച്ച കാര്‍ട്ടൂണ്‍ ശ്രദ്ദേയമായിരുന്നു.