Showing posts with label Chandrashekar. Show all posts
Showing posts with label Chandrashekar. Show all posts

Saturday, March 30, 2024

139 - വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-139. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 139

സുധീര്‍ നാഥ്

വോട്ടുകള്‍ യാചിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

നമ്മുടെ ഒരു വോട്ടിന്‍റെ വില എത്രയാണെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു വോട്ടിന്‍റെ വില ഇന്നുവരെ കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ് പറയുവാന്‍ പറ്റൂ. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കുന്നത് സര്‍വ്വസാധാരണമാണ്. അത് കാലങ്ങളായി നടക്കുന്ന ഒരു കാര്യമാണ്. അന്നായിരിക്കും വോട്ട് ചെയ്യുന്ന പൊതുജനം രാജാവിനെ പോലെ കഴിയുക. സ്ഥാനാര്‍ത്ഥികള്‍ യാചകരെ പോലെ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നില്‍ക്കുന്നതും തിരഞ്ഞെടുപ്പ് കാലത്ത് തന്നെയാണ്. ഒരു വോട്ടിന്‍റെ വില അത്ര വലുതാണ് എന്ന് നമ്മുടെ ജനാധിപത്യ മതേതര രാജ്യം ലോകത്തിനു മുന്നില്‍ കാണിച്ചുതന്നിട്ടുള്ളതാണ്. ഇതിന്‍റെ ചുവടുപിടിച്ചാണ് മറ്റു പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് നടത്തുന്നതും, വോട്ടിങ്ങിലൂടെ അവരുടെ ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നതും. 

ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും അനുവധിച്ചു തന്നിട്ടുള്ള മൗലീകാവകാശമാണ് വോട്ട്. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന ബോധവും, വോട്ടിങ്ങ് പ്രക്രിയ രഹസ്യമായിരിക്കുമെന്നതും ഓരോ പൗരനും വിശ്വാസമുണ്ട്. അതുകൊണ്ടാണ് ഓരോ വേട്ടറുടെ വിശ്വാസം പിടിച്ചു പറ്റാന്‍ നേതാക്കള്‍ പെടാപാട് പെടുന്നത്. വോട്ടര്‍മാര്‍ ഇപ്പോള്‍ പാര്‍ട്ടി നോക്കിയല്ല വോട്ടുകള്‍ ചെയ്യുന്നത്. അവര്‍ സ്വയം സ്ഥാനാര്‍ത്ഥികളെ സൂക്ഷമനിരീക്ഷണത്തിന് വിധേയമാക്കാറുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥികള്‍ക്ക് യോഗ്യതയുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

ഒരു വോട്ടര്‍ക്ക് മുന്നില്‍ വോട്ടിനായി യാചിച്ചു നില്‍ക്കുന്ന നേതാക്കന്മാരുടെ രസകരമായ കാര്‍ട്ടൂണ്‍ മാതൃഭൂമിക്ക് വേണ്ടി ബി. എം. ഗഫൂര്‍ വരച്ചത് ശ്രദ്ധേയമാണ്. കാര്‍ട്ടൂണില്‍ ദേവിയിലാലും, രാജീവ് ഗാന്ധിയും, ചന്ദ്രശേഖറും, വി. പി. സിങ്ങും, എല്‍. കെ. അഡ്വാനിയും എം ടി രാമറാവുമെല്ലാം ഉണ്ട് എന്നുള്ളത് കൗതുകകരം തന്നെ. എല്ലാവരും വോട്ടര്‍നോട് വോട്ടുകള്‍ യാചിക്കുന്നതായാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്. 

കാര്‍ട്ടൂണ്‍ കടപ്പാട്: മാതൃഭൂമി


Thursday, January 4, 2024

41 ഒരാള്‍ ഒറ്റികൊടുക്കും, മറ്റൊരാള്‍ തള്ളി പറയും

ഒരാള്‍ ഒറ്റികൊടുക്കും, മറ്റൊരാള്‍ തള്ളി പറയും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-41. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 43

സുധീര്‍ നാഥ്

ഒരാള്‍ ഒറ്റികൊടുക്കും, മറ്റൊരാള്‍ തള്ളി പറയും

എല്ലാ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളും ഒരു നല്ല രാഷ്ട്രീയ നിരീക്ഷകന്‍ ആയിരിക്കണം. സമൂഹത്തില്‍ നടക്കുന്ന എല്ലാ മാറ്റങ്ങളും ഒരു കാര്‍ട്ടൂണിസ്റ്റ് അറിഞ്ഞിരിക്കണം. മികച്ച കാര്‍ട്ടൂണുകള്‍ ഉണ്ടാകുന്നത് മികച്ച നിരീക്ഷണം ഉണ്ടാകുന്നത് കൊണ്ടുകൂടിയാണ്. ഓരോ രാഷ്ട്രീയത്തിന്‍റെയും ഗതി മുന്‍കൂട്ടി തിരിച്ചറിയാന്‍ ഒരു മികച്ച കാര്‍ട്ടൂണിസ്റ്റിന് സാധിക്കും. നല്ല നിരീക്ഷണമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരത്തില്‍ ഒരു പ്രവചനാതീതമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുവാനും സാധിക്കും. ഇതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മലയാള നാട്ടില്‍ തന്നെ ചൂണ്ടികാണിക്കാന്‍ ഉണ്ടല്ലോ.

ڇ ഇതില്‍ ഒരാള്‍ എന്നെ ഒറ്റികൊടുക്കും, മറ്റൊരാള്‍ എന്നെ തള്ളി പറയും...ڈ 1990 ഏപ്രില്‍ 13ലെ ദുഃഖവെള്ളിയാഴ്ച്ച മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ വരച്ച കാര്‍ട്ടൂണിലെ സംഭാഷണമാണിത്. വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലം, അവസാന അത്താഴം വിഷയമാക്കിയാണ് ഈ കാര്‍ട്ടൂണ്‍. അത്താഴ മേശയില്‍ വിപി സിംഗ്, പിന്നിലെ ഇരു കര്‍ട്ടനുകള്‍ക്ക് പിന്നില്‍ ദേവിലാലും ചന്ദ്രശേഖറും. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ചൊല്ലി ഒട്ടേറെ വിവാദങ്ങളും ഉണ്ടായി. ദുഃഖവെള്ളിയാഴ്ച്ച ഇത്തരം കാര്‍ട്ടൂണുകള്‍ കൊടുത്തത് ശരിയായില്ല എന്നതായിരുന്നു പ്രധാന എതിര്‍പ്പ്. ഈ കാര്‍ട്ടൂണില്‍ പറയും പോലെ ഒരാള്‍ ഒറ്റികൊടുക്കുകയും, മറ്റൊരാള്‍ തള്ളി പറയുകയും ചെയ്തതോടെയാണ് കാര്‍ട്ടൂണ്‍ പ്രവചനമായി മാറിയത്. 

കാര്‍ട്ടൂണ്‍ കടപ്പാട് : മലയാള മനോരമ