Wednesday, March 6, 2024

94 - ഇന്ത്യന് ഭരണഘടന വിരിയിക്കാന്

ഇന്ത്യന് ഭരണഘടന വിരിയിക്കാന് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-94. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 94

സുധീര്‍ നാഥ്

ഇന്ത്യന്‍ ഭരണഘടന വിരിയിക്കാന്‍...

ഇന്ത്യയുടെ സമ്പൂര്‍ണ്ണ ഭരണഘടന രൂപപ്പെടുത്താന്‍ നിയോഗിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റി 2 വര്‍ഷവും 11 മാസവും 17 ദിവസവും എടുത്തു. 165 ദിവസങ്ങളിലായി 11 സെഷനുകളാണ് ഭരണഘടനാ അസംബ്ലി നടത്തിയത്. ഇതില്‍ 114 ദിവസം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെയും കരട് ഭരണഘടനയുടെയും ചര്‍ച്ചകള്‍ക്കായി ചെലവഴിച്ചു. മൊത്തം ഏഴ് അംഗങ്ങളാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്. ബി ആര്‍ അംബേദ്കര്‍ (ചെയര്‍മാന്‍), അള്ളാടി കൃഷ്ണസ്വാമി അയ്യര്‍, കെ എം മുന്‍ഷി, ബി എല്‍ മിറ്റര്‍, ഡി പി ഖൈതാന്‍, മുഹമ്മദ് സാദുള്ള, എന്‍.ഗോപാലസ്വാമി എന്നിവരായിരുന്നു പ്രധാന ഭരണഘടനാ ശില്‍പ്പികള്‍. 

ഭരണഘടനാ അസംബ്ലിയുടെ 22 കമ്മിറ്റികളുടെ സംയുക്ത പരിശ്രമത്തിന്‍റെ ഫലമായാണ് ഭരണഘടന രൂപീകരിച്ചത്. വിവിധ ഭേദഗതികള്‍ക്കും ഏകദേശം 3 വര്‍ഷത്തിനും ശേഷം, ഭരണഘടനയുടെ അന്തിമ കരട് 1948 നവംബര്‍ 4 ന് സമര്‍പ്പിച്ചു. 1949 നവംബര്‍ 26 ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിക്കുകയും 1950 ജനുവരി 26-ന് ഭരണഘടന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടകയുമുണ്ടായി. ഈ ദിവസമാണ് പിന്നീട് റിപ്പബ്ലിക് ദിനമായി രാജ്യം ആഘോഷിക്കുന്നത്.

ഈ അവസരത്തില്‍ 1949 നവംബര്‍ 26ലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എന്‍വര്‍ അഹമ്മദ് ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഇന്ത്യന്‍ ഭരണഘടന എന്ന മുട്ട ഇന്‍ക്വുബിലേറ്ററില്‍ വിരിയിക്കാന്‍ വെച്ചിരിക്കുന്നു. ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി ആര്‍ അംബേദ്കര്‍ മുട്ട വിരിയുന്നത് ആകാംഷയോടെ നോക്കുന്നു. ഭാരത മാതാവിന്‍റെ പ്രതീകമായി ഒരു സ്ത്രീ കൂടി കാര്‍ട്ടൂണിലുണ്ട്. ഏത് നിമിഷവും മുട്ട വിരിയാമെന്ന് ഭാരത മാതാവിനോട് ബി ആര്‍ അംബേദ്കര്‍ പറയുന്നു.

കാര്‍ട്ടൂണ്‍ കടപ്പാട്: ദി ഹിന്ദുസ്ഥാന്‍ ടൈംസ്

No comments:

Post a Comment