Thursday, March 28, 2024

135 - മുക്കുവനും ഭൂതവും

മുക്കുവനും ഭൂതവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-135. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 135

സുധീര്‍ നാഥ്

മുക്കുവനും ഭൂതവും 

മുക്കുവനും ഭൂതവും എന്നുള്ളത് വളരെ പ്രശസ്തമായ ഒരു നാടോടി പഴങ്കഥയാണ്. കഥകളുടെ സമുദ്രമായ ആയിരത്തൊന്നു രാവുകളിലെ ഒരു കഥയാണ് മുക്കുവനും ഭൂതവും. ലോകവ്യാപകമായി ഈ കഥ കാലങ്ങളായി പറഞ്ഞു വരുന്നു. ഹൊയാങ്ങ്ഹോ നദീതീരത്ത് പാവപ്പൈട്ടൊരു മുക്കുവനുണ്ടായിരുന്നു. പാവമായ അയാള്‍ക്ക് ഭാര്യയും രണ്ടു കൊച്ചുകുട്ടികളുമാണുണ്ടായിരുന്നത്. അവരുടെ കഥയാണ് പ്രശസ്തമായ മുക്കുവനും ഭൂതവും എന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്ക് നടപ്പിലാക്കുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ പോലും വാഗ്ദാനങ്ങളായി പറയാറുണ്ട്. ഒട്ടേറെ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പോലും ഇത്തരത്തിലുള്ള വാഗ്ദാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്തുക പതിവായിരുന്നു. എന്നാല്‍ കാലം മാറി, നിയമം ശക്തമായി. അതോടെ നടപ്പിലാക്കുവാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് വര്‍ത്തമാനകാലത്തില്‍ ഓരോ മുന്നണിയും വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. തെരഞ്ഞെടുപ്പ് സമയത്ത് പറയുന്ന എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കുവാന്‍ സാധിച്ചില്ലെങ്കിലും നല്ലൊരു ശതമാനം വാഗ്ദാനങ്ങള്‍ നടപ്പിലാക്കുവാന്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ളത് ഇപ്പോള്‍ എടുത്തു പറയേണ്ട കാര്യമാണ്. തെരഞ്ഞെടുപ്പ് കാലത്ത് തങ്ങള്‍ നടത്തിയ വാഗ്ദാനങ്ങളും, ഭരണത്തിലെത്തി തങ്ങള്‍ നടപ്പിലാക്കിയ കാര്യങ്ങളും തൊട്ടടുത്ത തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അവര്‍ കോണ്‍ഗ്രസ് കാര്‍ഡുകളായി പുറത്തിറക്കുന്നു.

കെ പി എ സി  (കേരളാ പീപ്പിള്‍സ് ആര്‍ട്സ് ക്ലബ്) എന്ന പ്രസ്ഥാനം കേരള നാടക ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ അധ്യായമാണ്. കെ പി എ സി കേരളത്തിലെ ഒരു പ്രഫഷണല്‍ നാടക സംഘമാണ്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനവുമായി അനുഭാവമുള്ള ചില വ്യക്തികള്‍ ചേര്‍ന്ന് 1950 കളിലാണ് ഈ നാടകസംഘം രൂപീകരിച്ചത്. കമ്മ്യൂണിസ്റ്റ് ചിന്തകളെ ജനങ്ങളിലെത്തിക്കുന്നതില്‍ ഈ സംഘം വളരെയധികം പങ്കുവഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങള്‍, കഥാപ്രസംഗങ്ങള്‍ മുതലായവ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മുഖ്യപങ്ക് വഹിച്ചു. കെ.പി.എ.സി.യുടെ നാടകങ്ങളിലെ ഗാനങ്ങള്‍ വളരെ പ്രശസ്തമാണ്. 

കെപിഎസിക്ക് വേണ്ടി പി എസ് കുമാര്‍ രചിച്ച മുക്കുവനും ഭൂതവും എന്ന നാടകം ഉദ്ഘാടനം ചെയ്യപ്പെട്ട അവസരത്തില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് വൈ. എ റഹിം വരച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയമാണ്. മുക്കുവനും ഭൂതവും എന്ന നാടകത്തെ അടിസ്ഥാനമാക്കിയാണ് കാര്‍ട്ടൂണ്‍. മുക്കുവനായി ഇ കെ നായനാര്‍. ഭൂതമായി ഖജനാവ് എന്ന കുടത്തില്‍ നിന്ന് പുറത്തിറങ്ങുന്നത് മുന്നണി വാഗ്ദാനങ്ങള്‍ എന്ന പേരില്‍ ഇ കെ നായനാര്‍ തന്നെയാണ് ഭൂതമായി കാര്‍ട്ടൂണിസ്റ്റ് ചിത്രീകരിച്ചിരിക്കുന്നത്. ഒട്ടേറെ പ്രശ്നങ്ങള്‍ ചിരിച്ചുകൊണ്ട് ചെറുഭൂതങ്ങളായി കാര്‍ട്ടൂണില്‍ കാണാം.

കാര്‍ട്ടൂണ്‍ കടപ്പാട്: വൈ. എ റഹിം

No comments:

Post a Comment