Wednesday, March 6, 2024

107 - അരിക്കൊമ്പനും ചക്കക്കൊമ്പനും

അരിക്കൊമ്പനും ചക്കക്കൊമ്പനും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-107. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.

രാഷ്ട്രീയ ഇടവഴി 107

സുധീര്‍ നാഥ്

ആരിക്കൊമ്പനും ചക്കക്കൊമ്പനും

ആന ഒരു വന്യ ജീവിയാണ്. വലിപ്പംകൊണ്ട് ആന ഒരു അത്ഭുത ജീവി കൂടിയാണ്. കാലങ്ങളായി കാര്‍ട്ടൂണുകളില്‍ ആന കഥാപാത്രമായി വരാറുണ്ട്. ആനയെക്കുറിച്ചുള്ള കാര്‍ട്ടൂണ്‍ ഏറെ പ്രാധാന്യവും ഉണ്ട്. ഏറെ മെലിഞ്ഞ മഹാത്മാഗാന്ധിയെ ആനയായി വരച്ചിട്ടുള്ളത് കണ്ടിട്ടുണ്ടല്ലോ...? ശക്തിയുടെ പ്രതിരൂപം കൂടിയാണ് ആന. മഹാത്മാഗാന്ധിയുടെ ശക്തിയാണ് ആന എന്ന പ്രതിരൂപത്തിലൂടെ കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ചു കാട്ടിയിട്ടുള്ളത്. ഇലക്ഷന്‍ ചിഹ്നമായ ബിഎസ്പി എന്ന പാര്‍ട്ടിയുടെ നേതാവായ മായാവതിയെയും ആനയായി ചിത്രീകരിച്ചിട്ടുണ്ട് അമേരിക്കയുടെ രാഷ്ട്രീയ ചിഹ്നമായി ആന വന്നിട്ടുണ്ട്. അങ്ങിനെ വിവിധ മേഖലകളില്‍ ആന ഒരു ചിഹ്നമായി വരുന്നുണ്ട്.

ഒരു വനമേഖലയില്‍ നിന്നും മറ്റൊന്നിലേക്ക് ആനകള്‍ക്ക് നീങ്ങാനുള്ള ഇടനാഴികള്‍, അഥവാ പാതകളാണ് ആനത്താരകള്‍ എന്നറിയപ്പെടുന്നത്. വനമേഖലയ്ക്കകത്തും ചുറ്റിനുമായി ഏറി വന്ന സമ്മര്‍ദ്ദങ്ങള്‍ ഇത്തരം ഇടനാഴികള്‍ വെട്ടി നിരത്തി അവിടെ മനുഷ്യര്‍ വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. അവിടെ മനുഷ്യവാസകേന്ദ്രങ്ങളായി. ആനകളും മറ്റ് വന്യമൃഗങ്ങളും പക്ഷെ തങ്ങളുടെ ആ ആവാസമേഖലയെ വിട്ട് പോവാന്‍ തയ്യാറായില്ല. അതിന്‍റെ ഫലമായാണ് ഇന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന മനുഷ്യ വാസ കേന്ദ്രങ്ങളില്‍ ആനയും മറ്റ് വന്യ മൃഗങ്ങളും എത്തുന്നത്.

ഇന്നിപ്പോള്‍ കേരളത്തില്‍ ആന ഒരു ചര്‍ച്ചാവിഷയമാണ്. വന്യജീവിയായ ആന നാട്ടില്‍ ഇറങ്ങി വിലസുന്നു എന്നുള്ളതാണ് ചര്‍ച്ചയ്ക്കും വാര്‍ത്തയ്ക്കും ആധാരം. ഇത്തരമൊരു അവസരത്തില്‍ ആന കാര്‍ട്ടൂണുകളിലും വാര്‍ത്തകളിലും ഇടംപിടിക്കുന്നത് സ്വാഭാവികമല്ലേ. അത്തരത്തില്‍ അടുത്തിടെ ഏറ്റവും രസകരമായ ഒരു കാര്‍ട്ടൂണ്‍ ആനയെ കേന്ദ്രീകരിച്ച് വരികയുണ്ടായി. വാമനപുരം മണിയെന്ന അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റ് രസകരമായ ഈ കാര്‍ട്ടൂണ്‍ വരച്ചത് ഇവിടെ പരാമര്‍ശിക്കട്ടെ. അരിക്കൊമ്പന്‍ എന്ന ആനയും ചക്കക്കൊമ്പന്‍ എന്ന ആനയും കേരളത്തിലെ ഇടുക്കിയുടെ വനമേഖലയോട് ചേര്‍ന്ന മനുഷ്യവാസ കേന്ദ്രങ്ങളില്‍ വിലസിയപ്പോള്‍ അരികൊമ്പനെ പിടിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ അവസരത്തിലാണ് വാമനപുരം മണി കാര്‍ട്ടൂണ്‍ വരച്ചത്. അരിക്കൊമ്പന്‍ ഏറെ നഷ്ടമുണ്ടാക്കിയത് കൊണ്ടാണ് അരിക്കൊമ്പനെ മാത്രം പിടിക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിനിടയില്‍ ചക്കക്കൊമ്പന്‍ കൂടി അരിക്കൊമ്പന്‍റെ സമീപം വന്നതാണ് കാര്‍ട്ടൂണിന് കാരണമായിരിക്കുന്നത്. ചക്കക്കൊമ്പന്‍ അരിക്കുമ്പനോട് പറയുകയാണ് വനപാലകര്‍ തിരിച്ചും മറിച്ചും ചോദിക്കും അരിക്കൊമ്പനെന്ന് മാത്രം പറയരുത് എന്നതാണ് ഉപദേശം. ചക്കക്കൊമ്പനെ പിടിക്കാന്‍ ഉത്തരവില്ലല്ലോ... എത്ര രസകരമായ കാര്‍ട്ടൂണ്‍.

No comments:

Post a Comment