Wednesday, March 6, 2024

106 - ട്രാക്ടറും കര്ഷകരും സമരവും

ട്രാക്ടറും കര്ഷകരും സമരവും 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-106. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 106

സുധീര്‍ നാഥ്

ട്രാക്ടറും കര്‍ഷകരും സമരവും

കര്‍ഷകരും ട്രാക്ടറും കേന്ദ്രം ഭരിക്കുന്ന സര്‍ക്കാരിന് വലിയ ഭയമാണ്.കര്‍ഷകരുടെ സമരം രാജ്യതലസ്ഥാനത്ത് പ്രകമ്പനം കുളിപ്പിച്ചത് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മാത്രമാണ്. സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹില്‍ കര്‍ഷകര്‍ നടത്തിയത്. ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലും കര്‍ഷകര്‍ കോവിഡ് പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയില്‍ നടന്ന സമരം ചരിത്രമാണ്. അന്ന് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വളരെ തിടുക്കപ്പെട്ട് മൂന്ന് കര്‍ഷക ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ 2020 സെപ്തംബര്‍ 26ന് ലോക്സഭയിലും, രാജ്യസഭയിലും ചര്‍ച്ച ചെയ്യാതെ രാഷ്ട്രപതിയെ കൊണ്ട് ഒപ്പുവെപ്പിച്ച് പാസ്സാക്കിയെടുത്തത്. സമരത്തിന്‍റെ ഭാഗമായി 2021 റിപ്പബ്ലിക്ക് ദിനത്തില്‍ അവര്‍ നടത്തിയ ട്രാക്ടര്‍ റാലി ചരിത്രത്തിന്‍റെ ഭാഗമായി മാറി. ലക്ഷക്കണക്കിന് ട്രാക്റ്ററുകളില്‍ കര്‍ഷകര്‍ ഡല്‍ഹി കേന്ദ്രമാക്കി ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തികളിലൂടെയും പ്രവേശിച്ചപ്പോള്‍ ഭരണസിരാകേന്ദ്രം നടുങ്ങി. നിര നിരയായി അച്ചടക്കത്തോടെ ത്രിവര്‍ണ്ണ പതാകയും, കര്‍ഷക പതാകയും പിടിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത്. 

ലക്ഷക്കണക്കിന് ട്രാക്റ്ററുകള്‍ ആണ് പ്രകടനത്തില്‍ പങ്കാളികളായത്. 250 കിലോമീറ്റര്‍ ദൂരം ട്രാക്റ്ററുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലക്ഷകണക്കിന് കര്‍ഷകര്‍ ട്രാക്റ്ററുകളിലും, മറ്റ് വാഹനങ്ങളിലുമായി പ്രകടനത്തില്‍ പങ്കെടുത്തു. ഇവരുടെ പ്രകടനം ഇരുപത്തഞ്ച് ലക്ഷത്തിലേറെ ജനങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് തുടങ്ങിയ ട്രാക്റ്റര്‍ റാലിയെ റോഡിന്‍റെ ഇരുവശത്തു നിന്നും ജനങ്ങള്‍ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീകളും, കുട്ടികളും ട്രാക്റ്റര്‍ റാലിക്ക് പുഷ്പവൃഷ്ടി നടത്തി. വഴി നീളെ ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന കാഴ്ച്ച ആവേശം പകരുന്നതായിരുന്നു.

ഇപ്പോഴിതാ വീണ്ടും ട്രാക്ടറും കര്‍ഷകരും സമരമുഖത്ത് എത്തിയിരിക്കുന്നു. അതിര്‍ത്തികള്‍ സമരമുഖരിതമായിരിക്കുന്നു. കര്‍ഷകരുടെ സമരം എത്രമാത്രം ശക്തമാണെന്ന് നമ്മള്‍ കണ്ടതാണ്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ നിന്ന് ഡല്‍ഹിയുടെ കേന്ദ്ര സ്ഥാനത്തേക്ക് ട്രാക്ടറുകളുമായി കര്‍ഷകര്‍ വന്നത് എങ്ങിനെ മറക്കും. ട്രാക്ടര്‍ റാലി കേന്ദ്രസര്‍ക്കാരിനെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. വീണ്ടും ഒരു കര്‍ഷക സമരവും ട്രാക്ടര്‍ സമരവും നമ്മുടെ രാജ്യതലസ്ഥാനത്ത് അതിര്‍ത്തികളിലായി നടക്കുകയാണ്. ഈ അവസരത്തില്‍ ട്രാക്ടര്‍ കഥാപാത്രമായി വന്ന ഒരു പഴയ കാര്‍ട്ടൂണ്‍ ഇവിടെ പരാമര്‍ശിക്കുകയാണ്. മാധ്യമം ദിനപത്രത്തില്‍ വി. ആര്‍. രാഗേഷ് വരച്ച ഒരു കാര്‍ട്ടൂണ്‍. ഇന്ത്യയുടെ പ്രതീകമാണ് ഇന്ത്യ ഗേറ്റ്. ഇന്ത്യ ഗേറ്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തിക്കൊണ്ട് രാഗേഷ് വരച്ചിരിക്കുന്ന.ു ഇന്ത്യ ഗേറ്റിന്‍റെ ഉള്ളിലൂടെ ട്രാക്ടറുകള്‍ നിര നിരയായി പോകുന്നതാണ് കാര്‍ട്ടൂണിലെ രംഗം. നിശബ്ദമായ ഈ കാര്‍ട്ടൂണ്‍ വലിയ സന്ദേശമാണ് കാഴ്ചക്കാരിലേക്ക് പകരുന്നത്. അക്ഷരങ്ങള്‍ ഇല്ലാത്ത ഈ നിശബ്ദ കാര്‍ട്ടൂണ്‍ ശക്തമായ സന്ദേശം തന്നെയാണ് നല്‍കുന്നത്.

കാര്‍ട്ടൂണ്‍ കടപ്പാട്: മാധ്യമം

No comments:

Post a Comment