Wednesday, March 6, 2024

112 - കള്ളപ്പണം പിടിക്കല് പണ്ടേ ഉണ്ട്

കള്ളപ്പണം പിടിക്കല് പണ്ടേ ഉണ്ട് 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-112. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 112

സുധീര്‍ നാഥ്

കള്ളപ്പണം പിടിക്കല്‍ പണ്ടേ ഉണ്ട്

കള്ളപ്പണം പിടിക്കാന്‍ പല സര്‍ക്കാരും മുന്നോട്ട് വന്നിട്ടുണ്ട്. ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കള്ളപ്പണം പിടിക്കാന്‍ ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ അസാധുവാക്കി. കണക്കില്‍ കാണിക്കാതെയും നികുതി കൊടുക്കാതെയും പൂഴ്ത്തിവയ്ക്കുന്ന പണം എന്നാണ് കള്ളപ്പണത്തിന്‍റെ അര്‍ത്ഥം. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകളിലൂടെ നികുതി ഇല്ലാതെയും കണക്കുകള്‍ രേഖാമൂലം ഇല്ലാത്തതുമായ പണമിടപാടാണ് കള്ളപ്പണ ഇടപാട്. പരസ്യമാണെങ്കിലും ഔദ്യോഗിക രഹസ്യമായി പരിഗണിക്കുന്ന ഒന്നാണ് രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടേയും വരുമാനമാണ് കള്ളപ്പണം എന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാകുന്നതിന് വേണ്ടിയാണ് കള്ളപ്പണം പിടിക്കാന്‍ ഉത്തരവിടുന്നത് എന്ന ആരോപണവും ഉണ്ട്. 

കള്ളപ്പണം പിടിക്കാന്‍ കാലങ്ങളായി സര്‍ക്കാര്‍ പല നടപടികളും സ്വീകരിച്ചു വരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ രാജ്യത്തെ കള്ളപ്പണം പിടിക്കുമെന്ന് പ്രഖ്യാപിച്ചു. അവര്‍ ഒട്ടേറെ നടപടിക്ക് തുടക്കമിട്ടു. ഇത് കണ്‍കെട്ട് വിദ്യ മാത്രമെന്ന് അന്ന് പ്രതിപക്ഷത്ത് നിന്ന് വിമര്‍ശനമുണ്ടായി. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നടപടിയെന്ന് വിമര്‍ശനമുണ്ടായി. നരേന്ദ്രമോദി കള്ളപ്പണം പിടിക്കാന്‍ ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകള്‍ അസാധുവാക്കിയപ്പോഴും ഇതേ വിമര്‍ശനമുണ്ടായി. സാധാരണക്കാരെ അത് എങ്ങനെ ബാധിച്ചു എന്നത് വര്‍ത്തമാനകാല ചിത്രം.

ഇന്ദിരാഗാന്ധിയുടെ കള്ളപ്പണ വേട്ട മാതൃഭൂമിയില്‍ കാര്‍ട്ടൂണിസ്റ്റ് ബി. എം. ഗഫൂര്‍ കാര്‍ട്ടൂണിലാക്കി. അന്നത്തെ വര്‍ത്തമാനകാല വിമര്‍ശനത്തിന്‍റെ തനി പകര്‍പ്പായിരുന്നു കാര്‍ട്ടൂണ്‍.  നേറ്റ് ഇന്‍റ് നാളെ, ഒരു ഇന്ദിരാ സ്റ്റണ്ട് ചിത്രം എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍. കള്ളപ്പണം തടയുവാന്‍ ആയുധവുമായി ഇറങ്ങിത്തിരിച്ച ഇന്ദിരാഗാന്ധി. അവര്‍ക്ക് മുന്നില്‍ ഭിക്ഷതേടുന്ന സാധാരണ ജനത. കള്ളപ്പണം കോണ്‍ഗ്രസ് തൊപ്പിയുമായി സുരക്ഷിത സ്ഥാനത്ത്. കള്ളപ്പണം പിടിക്കാന്‍ ഇറങ്ങിയ ഇന്ദിരയുടെ ആയുധം ജനതയുടെ നെഞ്ച് പിളര്‍ക്കുന്നു. അതിന്‍റെ തുടരാവര്‍ത്തനമാണ് ഇലക്ടറല്‍ ബോണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട് : മാതൃഭൂമി 

No comments:

Post a Comment